Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സിംഹാവലോകനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 237

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Mar 17, 2020, 04:39 am IST
inSamskriti

ഈ സൈന്ധവനാഗരികതയുടെ കാലം 2500 ബി. സി. ഇ മുതല്‍ക്കാണെന്നാണ് ഇന്നു പണ്ഡിതലോകം കരുതി വരുന്നത് എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേയും ഖരക്പൂര്‍ ഐ ഐ ടിയും സംയുക്തമായി 2016ല്‍ നടത്തിയ പഠനത്തില്‍ ഇത് നില നിന്നത് ചുരുങ്ങിയത് 8000 ബി. സി. ഇ മുതല്‍ക്കാണ് എന്നു തെളിഞ്ഞിട്ടുണ്ട്. ഈ നാഗരികതയുടെ കാലഘട്ടം തൊട്ട് പാലിഭാഷയിലെഴുതപ്പെട്ട നിദ്ദേശം എന്ന പ്രധാനബൗദ്ധഗ്രന്ഥത്തിന്റെ കാലമായി കരുതി വരുന്ന ബി. സി. ഇ. നാലാം ശതകം വരെയുള്ള കാലഘട്ടത്തെ ഹിന്ദു ഉപബോധത്തിന്റെ മേല്‍പ്പറഞ്ഞ തനിമ വ്യക്തവും ദൃഢവുമായ കാലഘട്ട (format period) മായി കരുതാം. ഈ കാലത്തെ ആണ് ഈ ലേഖകന്‍ ഭാരതത്തിന്റെ സുവര്‍ണ്ണകാലഘട്ടമായി കരുതുന്നത് ഭാരതത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായി ചരിത്രകാരന്മാര്‍ ഇന്നു പറയുന്നത് ഗുപ്തകാലത്തെയാണ്. അത് വൈദികമാര്‍ഗത്തിന്റെ പ്രചാരകാലമായിട്ടേ യഥാര്‍ത്ഥത്തില്‍ കണക്കാക്കാന്‍ കഴിയൂ. നിദ്ദേശകാലം വരെയുള്ള ഈ സുവര്‍ണ്ണകാലത്തിന്റെ ഒരു പ്രത്യേകത സിന്ധുസരസ്വതീ നാഗരികതയില്‍ തെളിയുന്ന വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങളുടെ ചിത്രം ഏറക്കുറെ അതേ പടി നില നിന്നുപോന്നിരുന്നു എന്നതാണ്. നിദ്ദേശത്തില്‍ കാണുന്ന ആചാരാനുഷ്ഠാനവിവരണം ഈ നിഗമനത്തിനു മതിയായ തെളിവാണ് (R. G. Bhandarkar, Vaishnavim, Saivism and other-Minor Religious Systems). സൈന്ധവനാഗരികതയില്‍, പില്‍ക്കാലത്തു വൈദികം അവൈദികം എന്ന പട്ടികയിലാക്കി നാം എണ്ണുന്ന വൈദികം, തന്ത്രം, യോഗം. ജൈനം, ബൗദ്ധം മുതലായ ഒട്ടുമിക്ക ആചാരാനുഷ്ഠാനസമ്പ്രദായങ്ങളുടെയും പൂര്‍വരൂപ(prottoypes)ങ്ങള്‍, പുരാവസ്തുശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.

പില്‍ക്കാല ഹിന്ദുഉപബോധത്തില്‍ ഈ നാഗരികതയുടെ സ്വാധീനം എത്രമാത്രം ആഴമേറിയതാണ് എന്ന് Prof. B. B. Lal. ഘമഹ വ്യക്തമാക്കുന്നുണ്ട് (How Deep Are the Roots of Indian Civilization? Archaeology Answers). അതായത് സിന്ധുസരസ്വതീ നാഗരികതയുടെ കാലത്തു തന്നെ ഏകാത്മതയിലൂന്നിയ വൈവിധ്യം എന്ന ഹിന്ദുതനിമ പ്രകടമാകുകയും വിഭിന്നാശയങ്ങളുടെയും ആചാരാനുഷ്ഠാനസമ്പ്രദായങ്ങളുടെയും ഒരു പൊതു ശേഖരം (common pool) ഇവിടെ രൂപപ്പെടുകയും ചെയ്തു കഴിഞ്ഞു എന്നതാണ് ശ്രദ്ധേയമായ വസ്തുത. ആ നാഗരികതയുടെ വികിരണത്തിനു ശേഷം ഗംഗാസമതലത്തിലേക്കു വ്യാപിച്ച ഒരു വിഭാഗം ഹിന്ദുഗോത്രങ്ങള്‍ വൈദികമാര്‍ഗത്തെ പുഷ്ടിപ്പെടുത്തി. മറ്റു ചില ഹിന്ദുഗോത്രങ്ങള്‍ പ്രത്യേകിച്ചും വടക്കുകിഴക്കും വടക്കുപടിഞ്ഞാറും തെക്കെ മുനമ്പിലുമെത്തിയവര്‍ തന്ത്രഹഠസമ്പ്രദായങ്ങളെ പരിപോഷിപ്പിച്ചു. ശക്തിസംഗമതന്ത്രം, പുരശ്ചര്യാര്‍ണ്ണവം മുതലായ തന്ത്രഗ്രന്ഥങ്ങളില്‍ തന്ത്രസമ്പ്രദായത്തെ കാശ്മീരം, ഗൗഡം (ബംഗാളം), കേരളം എന്നു മൂന്നായി പരഞ്ഞിരിക്കുന്നത് ഈ നിഗമനത്തിന് ഉപോത്ബലകമാണ്. പാഞ്ചരാത്രവൈഷ്ണവം വടക്കുപടിഞ്ഞാറെ ഗുജറാത്തിലെ യാദവഗോത്രങ്ങള്‍ വളര്‍ത്തിയെടുത്തു. ഏറക്കുറെ സമകാലികമായി വടക്കുകിഴക്കു ഭാഗങ്ങളിലായി മഹാവീരനും ഗൗതമബുദ്ധനും ജൈനബൗദ്ധധാരകളെ പുതിയരൂപത്തില്‍ അവതരിപ്പിച്ചു.തന്ത്രയോഗധാരയോടൊപ്പം പാശുപത, കാപാലിക, മത്തമയൂരാദി ശൈവധാരകളും ഹിന്ദുസമൂഹത്തിലെ പല വിഭാഗങ്ങളുടെ ഇടയിലും ഇടം കണ്ടെത്തി. ഇവ കൂടാതെ ഉള്ള നിരവധി സമ്പ്രദായങ്ങളെ നിദ്ദേശത്തില്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍ ഇന്നു നമ്മള്‍ എണ്ണുകയും ആചരിക്കുകയും അനുഷ്ഠിക്കുകയും ഗ്രന്ഥരൂപത്തില്‍ വായിക്കുകയും പഠിക്കുകയും താരതമ്യപ്പെടുത്തുകയും ചെയ്തുപോരുന്ന എല്ലാതരം ആശയങ്ങളും ആചാരാനുഷ്ഠാനങ്ങളും ആ സുവര്‍ണ്ണകാലത്തിനു ശേഷം മേല്‍പ്പറഞ്ഞ പൊതുശേഖരത്തില്‍ നിന്നെടുത്തു പരിഷ്‌കരിച്ചു രൂപപ്പെടുത്തപ്പെട്ടവയാണ്.

തിരുത്ത്:   ഇന്നലെ പ്രസിദ്ധീകരിച്ച ‘ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം’പരമ്പരയിലെ  ‘പേഴ്‌സ്യയിലെ സൈറസിന്റെ ആക്രമണം…’ എന്നു തുടങ്ങുന്ന വരിയില്‍ വര്‍ഷം രേഖപ്പെടുത്തിയതില്‍ സാങ്കേതിക  പിഴവു പറ്റിയിരുന്നു. അത് 558- 530  ബിസിഇ എന്നു തിരുത്തി വായിക്കുക.

Tags: review
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

India

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

India

അഭിഭാഷക (ഭേദഗതി) ബില്‍ പുനപരിശോധിക്കാമെന്ന് നിയമമന്ത്രാലയം, പ്രതിഷേധം അവസാനിപ്പിക്കാന്‍ ബിസിഐ

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.