Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കിയില്‍ ഭൂചലനങ്ങള്‍ തുടരുന്നു; രണ്ടു ദിവസത്തിനിടെ ഉണ്ടായത് 16 ചലനങ്ങള്‍; പരിഭ്രാന്തരായി ജനങ്ങള്‍; കേന്ദ്ര സഹായം തേടി

ആശങ്ക വിട്ടുമാറുന്നില്ല, ഇടുക്കിയില്‍ ഭൂചലനം തുടരുന്നു, പരിഭ്രാന്തരായി ജനങ്ങള്‍. നെടുങ്കണ്ടം പ്രഭവ കേന്ദ്രമായി 10 ചലനങ്ങള്‍ ഉള്‍പ്പെടെ 16 ചലനങ്ങള്‍ രണ്ട് ദിവസത്തിനിടെ മാത്രം രേഖപ്പെടുത്തി.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Mar 15, 2020, 01:10 pm IST
in Idukki

ഇടുക്കി: ആശങ്ക വിട്ടുമാറുന്നില്ല, ഇടുക്കിയില്‍ ഭൂചലനം തുടരുന്നു, പരിഭ്രാന്തരായി ജനങ്ങള്‍.  നെടുങ്കണ്ടം പ്രഭവ കേന്ദ്രമായി 10 ചലനങ്ങള്‍ ഉള്‍പ്പെടെ 16 ചലനങ്ങള്‍ രണ്ട് ദിവസത്തിനിടെ മാത്രം രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 9:46ന് റിക്ടര്‍ സ്‌കെയിലില്‍ 2.8 രേഖപ്പെടുത്തിയതാണ് ഏറ്റവും ശക്തമേറിയ ചലനം. ഇതിന്റെ മുഴക്കം 70 സെക്കന്റോളം നീണ്ട് നിന്നു. രാവിലെ 7.05നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. 

ശനിയാഴ്ച പുലര്‍ച്ചെ 12.47ന് രേഖപ്പെടുത്തിയ ചലനത്തിന്റെ തീവ്രത 1.3 രേഖപ്പെടുത്തി. ഇതിന്റെ പ്രഭാവ കേന്ദ്രം നെടുകണ്ടത്തിന് സമീപമാണ്. അടുത്തടുത്ത സമയങ്ങളില്‍ നാല് ചലനങ്ങളാണ് ഉണ്ടായത്. അവസാന ചലനം പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷവും. വെള്ളിയാഴ്ച കട്ടപ്പന, കുമളി, നെടുങ്കണ്ടം, പുളിയന്മല, കാഞ്ചിയാര്‍, ഉപ്പുതറ, കമ്പംമെട്ട്, രാജാക്കാട്, വാഗമണ്‍ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

നെടുങ്കണ്ടം മേഖലയില്‍ മാത്രം അഞ്ച് വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ചോറ്റുപാറയിലെ ഭൂകമ്പമാപനി കേന്ദ്രത്തിന്റെ ഭിത്തിക്കും വിള്ളലുണ്ടായി. ഫെബ്രുവരി 27നാണ് ഇടുക്കി ഡാംടോപ്പ് പ്രഭവകേന്ദ്രമായി ജില്ലയില്‍ ആദ്യ ചലനമുണ്ടായത്. ഇത് ഭൂകമ്പമാപിനിയില്‍ 2.1 തീവ്രത രേഖപ്പെടുത്തി. തുടര്‍ന്ന് 28, മാര്‍ച്ച് 4 എന്നിങ്ങനെ ഇന്നലെ വരെ 40 ചെറുതും വലുതുമായ തുടര്‍ചലനങ്ങളാണ് ഉണ്ടായത്. തുടര്‍ ചലനങ്ങളിലെ പ്രഭവകേന്ദ്രങ്ങള്‍ ഇടുക്കി ഡാംടോപ്പ്, പത്താം മൈല്‍, നെടുങ്കണ്ടം എന്നിവയാണ്.  ഡിജിറ്റല്‍ ഭൂകമ്പമാപിനിയുടെ കുറവ് മൂലം 1.3 തീവ്രതയില്‍ കുറവ് രേഖപ്പെടുത്തിയ ചലനങ്ങളില്‍ പലതും രേഖപ്പെടുത്താനുമായിട്ടില്ല. 

ഇടുക്കി കേന്ദ്രമായി 1988 ജൂണ്‍ 07ന് രണ്ടു ഭൂകമ്പങ്ങളുണ്ടായിരുന്നു. 4.5, 4.1 എന്നിങ്ങനെയായിരുന്നു ഇവയുടെ തീവ്രത. തൊട്ടടുത്ത ദിവസം 3.4 ശക്തിയുള്ള മറ്റൊരു ഭൂകമ്പവും ഇവിടെ ഉണ്ടായി. 1992 ലും 1198ലും ശക്തമായ ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായ ഏറ്റവും തിവ്രത ഏറിയ ചലനം 2000 ഡിസംബര്‍ 12ന് ഇടുക്കിക്ക് അടുത്ത് മേലുകാവില് കേന്ദ്രമായി ഉണ്ടായതാണ്. റിക്ടര്‍ സ്‌കെയിലില്‍ 5 ആയിരുന്നു ഇതിന്റെ തീവ്രത. 

ഭയപ്പെടുത്തി മുഴക്കം

ഭൂമിയ്‌ക്കുള്ളിലെ ശിലാഫലകങ്ങള്‍ തമ്മില്‍ അകലുന്നത് മൂലം ഉണ്ടാകുന്ന കൂട്ടിയിടിയാണ് നമ്മുക്ക് ഭൂമി കുലുക്കം അഥവ ഭൂചലനമായി അനുഭവപ്പെടുന്നത്. നിലവില്‍ ഉണ്ടാകുന്നത് ഇവയ്‌ക്കിടയിലെ മര്‍ദം പുറന്തള്ളുമ്പോള്‍ ഉണ്ടാകുന്ന മുഴക്കത്തോട് കൂടിയ ചെറിയ ചലനമാണ്. അതേ സമയം വലിയ ശബ്ദത്തോടെ മുഴക്കം ഉണ്ടാക്കുന്നതാണ് ജനത്തെ ഭയപ്പെടുത്തുന്നത്. ഇത് 20 സെക്കന്റ് മുതല്‍ ഒരു മിനിറ്റ് വരെ നീണ്ട് നില്‍ക്കുന്നുമുണ്ട്.

ഇടുക്കി പ്രേരിത ചലന മേഖല

തുടര്‍ ഭൂചലനങ്ങള്‍ക്ക് കാരണം ഇടുക്കി സംഭരണിയിലെ വെള്ളമല്ലെന്ന്് ഡാം സേഫ്റ്റി വിഭാഗം വാദിക്കുന്നു. ഏറെ കാലങ്ങള്‍ക്ക് ശേഷം 2018ല്‍ ജലനിരപ്പ് 98% വരെ എത്തിയിരുന്നു. ആ സമയത്തൊന്നും ചെറിയ ചലനം പോലും ഉണ്ടായിട്ടില്ല. നിലവില്‍ വെള്ളം കൂടുതല്‍ ഉണ്ടെങ്കിലും മുന്‍ വര്‍ഷത്തേതില്‍ നിന്ന് കാര്യമായ വ്യത്യാസമില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

അതേ സമയം ഇടുക്കി ഡാം ഉള്‍പ്പെടുന്ന മേഖല പ്രേരിത ചലന മേഖല ആയാണ് കണക്കാക്കുന്നത്. അതായത് അണക്കെട്ടുകള്‍ മൂലം ചലനമുണ്ടാകുന്ന മേഖല. ഇത്തരം ചലനങ്ങള്‍ കാലക്രമേണ ശക്തികുറഞ്ഞ് ഇല്ലാതായി ആ പ്രദേശം സന്തുലാതാവസ്ഥ പ്രാപിക്കുകയാണ് ചെയ്യുക. കെഎസ്ഇബി ഡാം സേഫ്റ്റി ആന്റ് ഡ്രിപ്പ് ചീഫ് എഞ്ചിനീയര്‍ സുപ്രിയ എസിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സംഘം കഴിഞ്ഞ ദിവസം ഇടുക്കി ഡാമില്‍ എത്തി പരിശോധന നടത്തിയിരുന്നു. ഡാം സുരക്ഷിതമാണെന്നും ഇവര്‍ ജന്മഭൂമിയോട് വ്യക്തമാക്കി.

കേന്ദ്ര സഹായം തേടി

ഇടുക്കി തുടര്‍ചലനങ്ങളും ഭൂമിയ്‌ക്കുള്ളില്‍ നിന്ന് മുഴക്കവും ഉണ്ടാകുന്ന സാഹചര്യത്തില്‍ കെഎസ്ഇബി സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ സഹായം തേടി. ഇക്കാര്യം സിഡബ്ലുസിയെയും നാഷണല്‍ ജിയോ ഫിസിക്കല്‍ ലാബോററ്റിയെയും അറിയിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവിടെ നിന്നും വിദഗ്ധരെത്തി പഠനം നടത്തിയ ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ.

അതേ സമയം സംസ്ഥാനത്തുണ്ടാകുന്ന ചെറു ചലനങ്ങളുടെ വെളിച്ചത്തില്‍ ഇവ സംബന്ധിച്ച് അടിയന്തര പഠനം നടത്തുവാനും പുതിയ സ്റ്റേഷന്‍ കേരളത്തില്‍ സ്ഥാപിക്കാനും കേന്ദ്ര കാലാവസ്ഥ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഭൂചലനം സംബന്ധിച്ചുള്ള അടിയന്തര കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

Tags: idukkiearthquake
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യൂബൻ തീരത്തെ കടലിൽ വ​ൻ ഭൂ​ച​ല​നം; പ്ര​ക​മ്പ​നം അമേരിക്കയിലെ ഫ്ലോ​റി​ഡ വ​രെ

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

അ​ൻ​സി​ബ മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല; പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​ടെ മ​ക​ൻ

ഓറഞ്ച് കടയില്‍ സാമുറായികള്‍; നെതര്‍ലന്‍ഡ്സ്- ജപ്പാന്‍ പോരാട്ടം രാത്രി 1.30ന്

കൗണ്‍സിലര്‍ സുഗതനെ ജയിലിലാക്കിയതിന് പിന്നില്‍ ബിജെപി നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണത്തെ അട്ടിമറിക്കാന്‍

ലോഗോ പ്രകാശന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനൊപ്പം റാംസണ്‍സ് എംഡി പ്രവീണ്‍ കുമാര്‍ (ഇടത്ത്)

മോഹന്‍ലാല്‍ രാംസണ്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍

കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കെഎസ്ആർ സ്റ്റേഷൻ നവീകരണം, 16 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

കേരളത്തിലെ വിവിധയിടങ്ങളില്‍ ലോകകപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ലക്‌സുകള്‍

ലോകകപ്പ് നാട്ടിന്‍പുറ കാഴ്ച: നക്ഷത്ര തെരുവുകളും കാവ്യപോരാട്ടങ്ങളും

renu sudhi

തനിക്ക് കാൻസറാണെന്ന വാർത്ത സ്ഥിരീകരിച്ച് രേണു സുധി, ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും വരെ പടർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.