Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ സബ്ജക്ട് റാങ്കിംഗ്‌സ് : അമൃത വിശ്വവിദ്യാപീഠം ഇന്ത്യയില്‍ ഒന്നാമത്

ചാന്‍സിലര്‍ മാതാ അമൃതാനന്ദമയീ ദേവിയുടെ സവിശേഷമായ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് ഉയര്‍ന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസവും സഹാനുഭൂതിയോടെ സമഗ്രമായ ജീവിതമേന്മ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണവും നടപ്പാക്കുന്നതിനായി ഫാക്കള്‍ട്ടി അംഗങ്ങളും വിദ്യാര്‍ത്ഥികളും നടത്തിയ അശ്രാന്തപരിശ്രമമാണ് ഈ അംഗീകാരത്തിന് കാരണമെന്ന് അമൃത വിശ്വവിദ്യാപീഠത്തിലെ ഗ്ലോബല്‍ റാങ്കിംഗ്‌സ് ആന്‍ഡ് അക്രഡിറ്റേഷന്‍ ഡയറക്ടര്‍ ഡോ. രഘു രാമന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 04:46 pm IST
in Education

തിരുവനന്തപുരം: ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ (ടിഎച്ച്ഇ) സബ്ജക്ട് റാങ്കിംഗ്‌സ് 2020-യില്‍ മെഡിസിന്‍, ഡെന്റിസ്ട്രി, ഹെല്‍ത്ത്വിഷയങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ചതായി അമൃത വിശ്വവിദ്യാപീഠം തെരഞ്ഞെടുക്കപ്പെട്ടു. ലോകമെങ്ങുമുള്ള സര്‍വകലാശാലകളില്‍ ക്ലിനിക്കല്‍, പ്രീ-ക്ലിനിക്കല്‍, ഹെല്‍ത്ത് വിഷയങ്ങളില്‍ മുന്‍നിരയിലുള്ളവയെയാണ് ടിഎച്ച്ഇ വേള്‍ഡ് സബ്ജക്ട് റാങ്കിംഗില്‍ ഉള്‍പ്പെടുത്തുന്നത്.

ചാന്‍സിലര്‍ മാതാ അമൃതാനന്ദമയീ ദേവിയുടെ സവിശേഷമായ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് ഉയര്‍ന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസവും സഹാനുഭൂതിയോടെ സമഗ്രമായ ജീവിതമേന്മ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണവും  നടപ്പാക്കുന്നതിനായി ഫാക്കള്‍ട്ടി അംഗങ്ങളും വിദ്യാര്‍ത്ഥികളും നടത്തിയ അശ്രാന്തപരിശ്രമമാണ് ഈ അംഗീകാരത്തിന് കാരണമെന്ന് അമൃത വിശ്വവിദ്യാപീഠത്തിലെ ഗ്ലോബല്‍ റാങ്കിംഗ്‌സ് ആന്‍ഡ് അക്രഡിറ്റേഷന്‍ ഡയറക്ടര്‍ ഡോ. രഘു രാമന്‍ പറഞ്ഞു.

അനുകമ്പ നിറഞ്ഞതും രോഗീസൗഹൃദവുമായ അന്തരീക്ഷത്തില്‍ സാധാരണക്കാര്‍ക്കായി കുറഞ്ഞ ചെലവിലുള്ള വൈദ്യസഹായം ലഭ്യമാക്കുന്നതിനായി 1998-ല്‍ ആരംഭിച്ചതാണ് അമൃത വിശ്വ വിദ്യാപീഠത്തിന്റെ ഭാഗമായുള്ള അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന് എയിംസിലെ മെഡിക്കല്‍ സയന്‍സസ് ഫാക്കള്‍ട്ടിയും ഡീനുമായ ഡോ. പ്രേംകുമാര്‍ നായര്‍ പറഞ്ഞു. 1300 കിടക്കകളുള്ള ടേര്‍ഷ്യറി ആരോഗ്യസേവനം നല്‍കുന്ന ആശുപത്രി തുടക്കം മുതല്‍ പ്രതിബദ്ധതയോടെ രോഗീപരിചരണത്തിനും സുസ്ഥിരമായ സേവനം ഉറപ്പാക്കുന്നതിനും ശ്രദ്ധിച്ചുവരുന്നു. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യരംഗത്തെ പ്രഫഷണലുകളുടെയും ആത്മസമര്‍പ്പണവും സഹകരണവും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ പിന്തുണയും വഴി നേടിയെടുത്ത ഈ അംഗീകാരം സവിനയം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അമൃത വിശ്വ വിദ്യാപീഠത്തിന് ഇന്ത്യയിലെ സ്വകാര്യ യൂണിവേഴ്‌സിറ്റികളില്‍ ഒന്നാം സ്ഥാനം ടിഎച്ച്ഇ നല്കിയിരുന്നു. ടിഎച്ച്ഇ സബ്ജക്ട് റാങ്കിംഗ്‌സ് 2020-യില്‍ എഞ്ചിനിയറിംഗ്, ഐടി, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലും ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ യൂണിവേഴ്‌സിറ്റിയായി അമൃത വിശ്വവിദ്യാപീഠം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്‌സ് അമൃത വിശ്വ വിദ്യാപീഠത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്റര്‍നാഷണല്‍ ഫാക്കള്‍ട്ടി എന്ന റാങ്കിംഗ് നല്കിയിട്ടുണ്ട്. ലോകമെങ്ങുനിന്നുമായി തെരഞ്ഞെടുക്കപ്പെട്ട ഉയര്‍ന്ന യോഗ്യതകളുള്ള ഫാക്കള്‍ട്ടി, ഗവേഷണത്തിലും പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ ഇന്റര്‍-ഡിസിപ്ലിനറി കോഴ്‌സുകളിലുമുള്ള മികവ്, അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ്, ഫിനാന്‍ഷ്യല്‍ രംഗത്തെ സ്വയംഭരണാധികാരം, വിദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികളുടെ മികച്ച സാന്നിദ്ധ്യം തുടങ്ങിയവ പരിഗണിച്ച് 2019-ല്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ അമൃതയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് ആയി പ്രഖ്യാപിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.