Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണ ബാധിതര്‍ കോട്ടയം, കൊല്ലം ജില്ലകളിലെത്തി; 14 പേര്‍ നിരീക്ഷണത്തില്‍; റാന്നിയിലെ പള്ളികളില്‍ പ്രാര്‍ത്ഥന ഒഴിവാക്കി; പൊതുപരിപാടികള്‍ റദ്ദാക്കി

കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരുമായി അടുത്തു സഹകരിച്ചെന്നു സംശയിക്കുന്ന 14 പേര്‍ നിരീക്ഷണത്തിലാണെന്ന് ഡിഎംഒ അറിയിച്ചു. അതേസമയം പത്തനംതിട്ട ജില്ലയിലെ പൊതുപരിപാടികള്‍ എല്ലാം റദ്ദാക്കിയെന്ന് കളക്ടര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2020, 03:36 pm IST
inKerala

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില് അഞ്ചു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍. ഫെബ്രുവരി 29ന് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വഴി ഇറ്റലിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശികളായ മൂന്നു യാത്രക്കാര്‍ക്കും ഇവരുമായി അടുത്തിടപഴകിയ ബന്ധുക്കളായ രണ്ടു പേര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ചുപേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ നില തൃപ്തികരമാണെന്നും അദേഹം അറിയിച്ചു. അതേസമയം, വൈറസ് ബാധയേറ്റവരുടെ ഇടവകയിലേതടക്കം റാന്നിയിലെ മൂന്ന് പള്ളികളില്‍  പ്രാര്‍ഥന ഒഴിവാക്കി. രോഗബാധിതരായിരുന്നവര്‍ കോട്ടയം, കൊല്ലം ജില്ലകള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.  

കോവിഡ്  സ്ഥിരീകരിച്ച മൂന്നു പേരുമായി അടുത്തു സഹകരിച്ചെന്നു സംശയിക്കുന്ന 14 പേര്‍ നിരീക്ഷണത്തിലാണെന്ന് ഡിഎംഒ അറിയിച്ചു. അതേസമയം പത്തനംതിട്ട ജില്ലയിലെ പൊതുപരിപാടികള്‍ എല്ലാം റദ്ദാക്കിയെന്ന് കളക്ടര്‍ അറിയിച്ചു.  

ശനിയാഴ്ച രാത്രിയാണ് അഞ്ചുപേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. ഇതിനു ശേഷം ആരോഗ്യ സെക്രട്ടറിയുടെയും എന്‍എച്ച്എം ഡയറക്ടറുടെയും നേതൃത്വത്തില്‍ പ്രധാനപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് രാത്രി തന്നെ വീഡിയോ കോണ്‍ഫറന്‍സ് നടത്തി സ്ഥിതി വിലയിരുത്തി. വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. പുലര്‍ച്ചെ 2.30ന് ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. അടിയന്തിരമായി സ്വീകരിക്കേണ്ട എല്ലാ ആക്ഷന്‍ പ്ലാനും ഈ യോഗത്തില്‍ തീരുമാനിച്ചു.

കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവര്‍ ഫെബ്രുവരി 29ന് കേരളത്തില്‍ എത്തിയതു മുതല്‍ മാര്‍ച്ച് ആറിന് ആശുപത്രിയില്‍ അഡ്മിറ്റ് ആയതു വരെയുള്ള സമയത്ത് ഇവരുമായി ഇടപഴകിയിട്ടുള്ളവരുടെ വിവരം ശേഖരിക്കുന്നതിന് നടപടി സ്വീകരിച്ചു. ഇടപഴകിയവരുടെ ആരോഗ്യനില പരിശോധിക്കും. ഇതിനായി എട്ട് ടീമുകളെ നിയോഗിച്ചു. ഒരു ടീമില്‍ രണ്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഏഴു പേര്‍ ഉണ്ടാകും. കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവര്‍ പോയിട്ടുള്ള എല്ലാ സ്ഥലങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നു  വൈകുന്നേരത്തോടെ ഇവര്‍ ഇടപഴകിയിട്ടുള്ള മുഴുവന്‍ പേരുടെയും പട്ടിക തയാറാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പട്ടികയില്‍ വരുന്ന ആരോഗ്യപ്രശ്നങ്ങളുള്ള എല്ലാവരേയും ആശുപത്രികളിലെ ഐസൊലേഷന്‍ മുറികളില്‍ പ്രവേശിപ്പിക്കും. ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരെ വീട്ടില്‍ തന്നെ നിരീക്ഷണ വിധേയമാക്കും.

വിശദമായ പരിശോധന ഇന്നു വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരെ കണ്ടെത്തി ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കും.

കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് പൊതുജനങ്ങളുടെ വലിയ സഹകരണം ആവശ്യമുണ്ട്. വിദേശരാഷ്‌ട്രങ്ങളില്‍ നിന്നു വന്നിട്ടുള്ളവര്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. ഇവരില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയണം. സഹകരിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കേണ്ടതായി വരും.

ഇറ്റലി, ഇറാന്‍, ചൈന, ദക്ഷിണകൊറിയ എന്നീ നാലു രാഷ്‌ട്രങ്ങളില്‍ നിന്നു വരുന്ന ആളുകള്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ആരോഗ്യവകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും രണ്ട് കണ്‍ട്രോള്‍ റൂം അടക്കം അഞ്ച് കണ്‍ട്രോള്‍ റൂം നമ്പരുകള്‍(ജില്ലാ മെഡിക്കല്‍ ഓഫീസ്- 0468 2228220, ദുരന്തനിവാരണ വിഭാഗം- 0468-2322515, ടോള്‍ഫ്രീ നമ്പര്‍-1077, 9188293118, 9188803119) സജ്ജമാക്കിയിട്ടുണ്ട്. ഈ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടതെന്ന നിര്‍ദേശം ലഭിക്കും. പ്രാഥമികമായി ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂം നമ്പരിലാണ് ബന്ധപ്പെടേണ്ടത്. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ ആശുപത്രിയില്‍ പോകേണ്ടതായി വരും. ഇങ്ങനെയുള്ളവര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.

ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലെ വൈസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും നാല് ഡോക്ടര്‍മാരും എത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ യോഗം ഇന്ന് വൈകിട്ട് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നും കളക്ടര്‍ അറിയിച്ചു.

Tags: pathanamthittacovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.