Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേവനന്ദ: മുങ്ങിമരണം സ്ഥിരീകരിച്ച് ഫോറന്‍സിക് സംഘം

വീട്ടില്‍ നിന്നു കാണാതായി പിറ്റേദിവസം മൃതദേഹം കണ്ടെത്തിയ ദേവനന്ദയുടെ മരണം പുതിയ വഴിത്തിരിവിലേക്ക്. ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ദേവനന്ദ മുങ്ങി മരിച്ചത് തടയണയ്‌ക്ക് സമീപമെല്ലന്ന നിഗമനമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 09:41 am IST
inKerala

കൊട്ടിയം: വീട്ടില്‍ നിന്നു കാണാതായി പിറ്റേദിവസം മൃതദേഹം കണ്ടെത്തിയ ദേവനന്ദയുടെ മരണം പുതിയ വഴിത്തിരിവിലേക്ക്. ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ദേവനന്ദ മുങ്ങി മരിച്ചത് തടയണയ്‌ക്ക് സമീപമെല്ലന്ന നിഗമനമാണ്. വീടിനു സമീപത്തെ കുളിക്കടവിലായിരിക്കാം അപകടം നടന്നതെന്ന നിഗമനത്തിലാണ് ഫോറന്‍സിക് സംഘം.  

സംഭവസ്ഥലത്തെ പരിശോധനയ്‌ക്ക് ശേഷമാണ് സംഘം ഈ നിഗമനത്തിലെത്തിയത്. വീടിനു സമീപത്തുള്ള കല്‍പ്പടവില്‍ നിന്നാകാം കുട്ടി ആറ്റില്‍ വീണതെന്നാണ് സംശയം. ദേവനന്ദയുടെ മരണത്തിലെ സംശയം നീക്കാനാണ് പോലീസിന്റെ അഭ്യര്‍ഥന പ്രകാരം ഫോറന്‍സിക് സംഘം കഴിഞ്ഞ ദിവസം പള്ളിമണ്‍ ഇളവൂരില്‍ പരിശോധന നടത്തിയത്. വീടിനു 75 മീറ്റര്‍ മാത്രം ദൂരത്തുള്ള കുളക്കടവിലാകാം ദേവനന്ദ ആറ്റില്‍ അകപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടി വീണതാണോ അപായപ്പെടുത്തിയതാണോ എന്നത് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.  

കുളിക്കടവില്‍ മുങ്ങിത്താണ കുട്ടി പുഴയുടെ ആഴമേറിയ ഭാഗത്ത് എത്തപ്പെടാം. അടിയൊഴുക്കുണ്ടായിരുന്ന പുഴയിലൂടെ മൃതദേഹം ഒഴുകി മാറാം. തടയണയുടെ അടിയിലൂടെ ഒഴുകിയ മൃതദേഹം 300 മീറ്റര്‍ അകലെ പൊങ്ങുകയായിരുന്നുവെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ നിഗമനം. കുട്ടിയുടെ വയറ്റില്‍ ചെളിയുടെ അംശം കൂടുതലായിരുന്നു. തടയണയ്‌ക്ക് സമീപത്താണ് കുട്ടി ആറ്റില്‍ അകപ്പെട്ടതെങ്കില്‍ വയറ്റിലെ ചെളിയുടെ അംശം ഇത്രത്തോളമുണ്ടാകില്ലായിരുന്നെന്നും മൃതദേഹം മറ്റേതെങ്കിലും സ്ഥലത്തേ പൊങ്ങാന്‍ സാധ്യതയുള്ളെന്നും ഫോറന്‍സിക് സംഘം കണ്ടെത്തി.

ദേവനന്ദയുടെ വീട്ടില്‍ നിന്ന് ബണ്ടിലേക്ക് 220 മീറ്ററുണ്ട്. കുളിക്കടവിലോ വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരത്തിനിടയിലോ അപകടം സംഭവിച്ചിരിക്കാനുള്ള സാധ്യതയാണ് ഫോറന്‍സിക് സംഘം പരിഗണിക്കുന്നത്. ദുര്‍ഘടം പിടിച്ച ഈ വഴിയില്‍ പതിയിരിക്കുന്ന അപകട സാധ്യതയും വിദഗ്ധര്‍ വിലയിരുത്തി. ബണ്ടിനു സമീപത്തുവച്ച് അപകടം സംഭവിച്ചിരുന്നെങ്കില്‍ നല്ല ഒഴുക്കുള്ള സമയമായതിനാല്‍ മൃതദേഹം ബണ്ടിനു സമീപത്തുനിന്ന് ലഭിക്കുമായിരുന്നില്ല. മുങ്ങി മരിച്ചപ്പോള്‍ തന്നെ ദേവനന്ദ ചെളിയില്‍ താഴ്ന്നുപോകാനും ഇടയുണ്ടായിരുന്നു. ജലപരപ്പില്‍ പൊങ്ങി ഒഴുക്കില്‍പ്പെട്ട് ബണ്ടിന്റെ അപ്പുറത്തേക്ക് കടന്ന് മുള്ളുവള്ളിയില്‍ കുടുങ്ങി നിന്നത് മൃതദേഹം അഴുകി തുടങ്ങിയപ്പോഴാണെന്നും ഫോറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവി ഡോ.കെ. ശശികലയുടെ നേതൃത്വത്തിലുള്ള  ഫോറന്‍സിക് വിദഗ്ധരുടെ മൂന്നംഗ സംഘം ഇത്തിക്കര ആറ്റിന്റെ കൈവരിയായ പള്ളിമണ്‍ ആറും പരിസരപ്രദേശങ്ങളും ദേവനന്ദയുടെ വീടും  സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ നിഗമനം. ഫോറന്‍സിക് സംഘത്തിന്റെ പൂര്‍ണമായ പരിശോധനാഫലം തിങ്കളാഴ്ച അന്വേഷണസംഘത്തിനു കൈമാറും.  

അതേസമയം, പ്രദേശത്ത് ശിശുമനഃശാസ്ത്രജ്ഞരെ എത്തിച്ച് പരിശോധിപ്പിക്കാനാണ് പോലീസ് തീരുമാനം. ഇതിനായി ഉടന്‍ കത്ത് നല്‍കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കുടവട്ടൂരിലെ അച്ഛന്റെ വീട്ടില്‍ ഒരുവര്‍ഷം മുമ്പ് ദേവനന്ദ പറയാതെ പോയ വഴികളും ഫോറന്‍സിക്ക് സംഘം പരിശോധിച്ചിരുന്നു. ഇളവൂരിലും ദേവനന്ദ തനിയെ പോകാനുള്ള സാധ്യതയാണ് സംഘം പരിശോധിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

പുതിയ വാര്‍ത്തകള്‍

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.