Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗവര്‍ണര്‍ കണ്ടെത്തി ജലീലിന്റെ ചട്ട ലംഘനം

എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയില്‍ മന്ത്രി കെ.ടി. ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും സംഘടിപ്പിച്ച ഫയല്‍ അദാലത്ത് ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. സര്‍വകലാശാലയുടെ ആഭ്യന്തര കാര്യങ്ങളില്‍ മന്ത്രിമാരും സര്‍ക്കാരും ഇടപെടരുതെന്നും ഗവര്‍ണറുടെ നിര്‍ദേശം. അദാലത്തിനെക്കുറിച്ചു ലഭിച്ച നിരവധി പരാതികളില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഗവര്‍ണറുടെ ഈ നിര്‍ണായക കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 09:09 am IST
inKerala

തിരുവനന്തപുരം: എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയില്‍ മന്ത്രി കെ.ടി. ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും സംഘടിപ്പിച്ച ഫയല്‍ അദാലത്ത് ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. സര്‍വകലാശാലയുടെ ആഭ്യന്തര കാര്യങ്ങളില്‍ മന്ത്രിമാരും സര്‍ക്കാരും ഇടപെടരുതെന്നും ഗവര്‍ണറുടെ നിര്‍ദേശം. അദാലത്തിനെക്കുറിച്ചു ലഭിച്ച നിരവധി പരാതികളില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഗവര്‍ണറുടെ ഈ നിര്‍ണായക കണ്ടെത്തല്‍. 

എം.ജി. സര്‍വകലാശാലയിലടക്കം കെ.ടി. ജലീല്‍ നടത്തിയ ഫയല്‍ അദാലത്തുകളും മാര്‍ക്കുദാനങ്ങളും ക്രമവിരുദ്ധമാണെന്നു കൂടി റിപ്പോര്‍ട്ടിലൂടെ വ്യക്തമാവുകയാണ്. ഇതോടെ കെ.ടി. ജലീല്‍ വീണ്ടും കുരുക്കിലായി. ഫയല്‍ അദാലത്ത് ക്രമവിരുദ്ധമെന്ന് ആരോപണമുയര്‍ന്നപ്പോള്‍ നിയമവിരുദ്ധമായി  ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ജലീലിന്റെയും സര്‍ക്കാരിന്റെയും വാദം.  

 ചട്ടപ്രകാരം സര്‍വകലാശാലാ അധികൃതര്‍ക്ക്  നിര്‍ദേശങ്ങളും ശുപാര്‍ശകളും നല്‍കാനായി  അദാലത്തുകള്‍ സംഘടിപ്പിക്കാനാകില്ലെന്ന് നടപടിക്രമങ്ങളുടെ റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ പറയുന്നു.  മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ഫയല്‍ അദാലത്ത് കമ്മിറ്റി രൂപീകരിക്കാനും തീരുമാനങ്ങള്‍ കൈക്കൊള്ളാനും യൂണിവേഴ്‌സിറ്റി ആക്ടിലെ വ്യവസ്ഥകള്‍ അനുശാസിക്കുന്നില്ല. ഇക്കാര്യം  വ്യക്തമാക്കാന്‍ ഒരു മടിയുമില്ലെന്നും ഗവര്‍ണര്‍ നടപടിക്രമത്തില്‍ പറയുന്നു.

സ്വയംഭരണ സ്ഥാപനമായ സര്‍വകലാശാലയുടെ ആഭ്യന്തരകാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലെന്ന 2003 ലെ സുപ്രീം കോടതി ഉത്തരവും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദാലത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ ന്യായ, അന്യായങ്ങളിലേക്ക് കടക്കുന്നില്ലെന്നു പറഞ്ഞ ഗവര്‍ണര്‍ മേലില്‍ ചട്ടങ്ങളും നടപടിക്രമങ്ങളും സര്‍വകലാശാലാ അധികൃതര്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു.

 2019 ഫെബ്രുവരി 27നാണ് കെ.ടി. ജലീലിന്റെ നിര്‍ദ്ദേശപ്രകാരം സാങ്കേതിക സര്‍വകലാശാല അദാലത്ത് സംഘടിപ്പിച്ചത്. അദാലത്തില്‍ തോറ്റ ബിടെക് വിദ്യാര്‍ത്ഥിയെ വീണ്ടും മൂല്യനിര്‍ണയം നടത്തി വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി. പരാതി നല്‍കിയ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍, സെക്രട്ടറി എം. ഷാജര്‍ഖാന്‍ എന്നിവര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടവും. സാങ്കേതിക സര്‍വകലാശാല വിസി ഡോ.എം.സി രാജശ്രീക്ക് വേണ്ടി യൂണിവേഴ്‌സിറ്റി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ എഡ്വിന്‍ പീറ്ററും ഹിയറിങ്ങിനു ഹാജരായിരുന്നു. പരാതിക്കാരുടെയും സര്‍വകലാശാല അധികൃതരുടെയും വിശദീകരണങ്ങള്‍ നേരിട്ട് കേട്ടശേഷമാണ് ഗവര്‍ണറുടെ നടപടി.  

ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് കെ.ടി. ജലീലിനെ തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും മാറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കിയത്. സംസ്ഥാന ഭരണത്തലവന്‍ കൂടിയായ ഗവര്‍ണര്‍ മന്ത്രിയുടെ നടപടിക്രമവിരുദ്ധമാണെന്ന് സ്ഥിരീകരിച്ചതോടെ നിയമസഭയിലടക്കം വരുംദിവസങ്ങളില്‍ ജലീലും സര്‍ക്കാരും പ്രതിരോധത്തിലാകും. സര്‍വകലാശാലകളിലെ മാര്‍ക്ക്ദാനവും ക്രമവിരുദ്ധ നടപടികളും ഉള്‍പ്പടയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാകും പ്രതിപക്ഷം ജലീലിന്റെ രാജി ആവശ്യപ്പെടുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

പുതിയ വാര്‍ത്തകള്‍

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.