ന്യൂദല്‍ഹി: കോടതികളെ കുറ്റപ്പെടുത്തിയുള്ള വാര്‍ത്തകള്‍ വായിക്കാറുണ്ടെന്നും ഇത് വലിയ സമ്മര്‍ദങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. കോടതികളാണ് ഉത്തരവാദികള്‍ എന്ന നിലയിലാണ് ചില ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത്. സംഭവം നടന്നതിന് ശേഷം മാത്രമാണ് കോടതികള്‍ക്ക് ഇടപെടാന്‍ സാധിക്കുന്നത്. കോടതികള്‍ക്ക് അവരുടേതായ പരിമിതികളുണ്ട്. ബിജെപി നേതാക്കളുടെ പ്രസംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അഭിഭാഷകന് ഉന്നയിച്ചപ്പോഴായിരുന്നു ബോബ്ഡെയുടെ പ്രതികരണം.
സമാധാനം നിലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കലാപങ്ങള്‍ തടയാന്‍ കോടതികള്‍ക്ക് സാധിക്കില്ല. ഇതുപോലുള്ള സാഹചര്യങ്ങള്‍ കോടതികളുടെ നിയന്ത്രണത്തിനും അപ്പുറത്താണ്. ആരെങ്കിലും കൊല്ലപ്പെടണം എന്നല്ല ഉദ്ദേശിക്കുന്നത്.
ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ദല്‍ഹി ഹൈക്കോടതി ഏപ്രില്‍ 23ലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ നല്കിയ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: