Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Jul 16, 2026, 12:26 pm IST
inKerala, Business
കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

മട്ടാഞ്ചേരി: നിര്‍ത്തിവച്ച കുരുമുളക് അവധി വ്യാപാരം രാജ്യം പുനരാരംഭിച്ചപ്പോള്‍ കൊച്ചിയിലെ കുരുമുളക് അവധി വ്യാപാര കേന്ദ്രം വീണ്ടും ശ്രദ്ധേയമാകുന്നു. ലോകത്തെ ആദ്യത്തെ ഉത്പന്ന അവധി വ്യാപാര കേന്ദ്രമായ ഇന്ത്യ പെപ്പര്‍ സ്‌പൈസസ് ട്രെയ്ഡ് അസോസിയേഷന്‍ (ഇപ്സ്റ്റ) സപ്തതി നിറവിലാണ്.

കൊച്ചി ജൂത തെരുവിലെ പുരാതന കുരുമുളക് അവധി വ്യാപാര കേന്ദ്രം ചരിത്ര രേഖകളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. കൊച്ചിയില്‍ 1957ല്‍ തുടങ്ങിയ കുരുമുളക് അവധി വ്യാപാരം സെബി ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ 2013 വരെ തുടര്‍ന്നിരുന്നു. ഭാരതത്തിലെ ആദ്യ അവധി വ്യാപാര കേന്ദ്രമായ ഇപ്സ്റ്റ 1957 സപ്തംബറിലാണ് പ്രാരംഭം കുറിച്ചത്. 1952ലെ ഫോര്‍വേര്‍ഡ് മാര്‍ക്കറ്റ് റെഗുലേഷന്‍ നിയമപ്രകാരം കുരുമുളക് അവധി വ്യാപാരമാണ് ആദ്യം തുടങ്ങിയത്. അംഗങ്ങള്‍ തങ്ങളുടെ വില്പന വിലകള്‍ അലറി വിളിച്ചാ (ഔട്ട്‌ക്രൈ)യിരുന്നു കച്ചവടം നടത്തിയിരുന്നത്. ജൂടൗണിലെ ഇപ്സ്റ്റ ട്രേഡിങ് ഫ്‌ലോറിലെത്തുന്ന 250ഓളം അംഗങ്ങളുടെ ഇടപാട് രീതി ഇതിലൂടെ ഏറെ ആഗോളശ്രദ്ധ പിടിച്ചുപറ്റി.

പ്രതിദിനം 750 ടണ്‍ കുരുമുളകിന്റെ അവധി വ്യാപാരമാണ് ഇപ്സ്റ്റയില്‍ നടന്നിരുന്നതെന്ന് പഴയകാല വ്യാപാരികള്‍ പറഞ്ഞു. ഭാരതത്തിലെ കുരുമുളക് ഉത്പാദക സംസ്ഥാനങ്ങളായ കേരളം, കര്‍ണാടക, തമിഴ്‌നാട് പ്രതിനിധികള്‍ക്കൊപ്പം ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര പ്രതിനിധികളും അമേരിക്ക, യൂറോപ്പ് ഇടപാട് പ്രതിനിധികളും ഇപ്സ്റ്റയിലെ അവധി വിപണിയില്‍ സജീവമായിരുന്നു. 1997ല്‍ കൊച്ചി സന്ദര്‍ശിച്ച എലിസബത്ത് രാജ്ഞി ഇപ്സ്റ്റയുടെ പെപ്പര്‍ എക്‌സ്‌ചേഞ്ച് ഇടപാടുകള്‍ കാണാനായി ഫ്‌ളോര്‍ സന്ദര്‍ശിച്ചതും ലോകശ്രദ്ധ ആകര്‍ഷിച്ചു. കൂടാതെ ഒട്ടേറെ അന്താരാഷ്‌ട്ര പ്രതിനിധികളും ഇപ്സ്റ്റ അവധി വ്യാപാര സംവിധാനത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. 2003ല്‍ ഫോര്‍വേര്‍ഡ് കമ്മിഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധി വ്യാപാരം ഓണ്‍ലൈന്‍ സംവിധാനത്തിലാക്കി. ഇതോടെ ~ോറിലെ പ്രാധാന്യം കുറഞ്ഞതും വ്യാപാര വ്യാപ്തിയും വിവിധ ഘട്ടങ്ങളിലായി അംഗങ്ങളുടെ കൊഴിഞ്ഞുപോക്കിനും വ്യാപാരതോത് കുറയാനുമിടയാക്കി.

99 അംഗങ്ങളുമായി ഇടപാടുകള്‍ ശൂന്യനിലവാരത്തിലെത്തുകയും ചെയ്തു. ഇതിനിടെ 2012ല്‍ സെബി അവധി വ്യാപാരം തുടരണമെങ്കില്‍ 100 കോടി രൂപയുടെ മൂലധനവും 50 അംഗങ്ങള്‍ ഒരു വര്‍ഷം ഒഴിവില്ലാത്ത വ്യാപാരം നടത്തുക, വീഴ്ച പിഴയായി ആസ്തിയുടെ 25 ശതമാനം ഈടാക്കുക തുടങ്ങി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെ അവധി വ്യാപാരം തുടരേണ്ടതില്ലെന്ന് ഇപ്സ്റ്റ യോഗം തീരുമാനിച്ചു. ഈ ഘട്ടത്തില്‍ അവധി വ്യാപാരത്തിന് 25 അംഗങ്ങള്‍ മാത്രമാണുണ്ടായത്. ഇതോടെയാണ് ചരിത്ര രേഖകളിലായ പരമ്പരാഗത കുരുമുളക് അവധി വ്യാപാരം നിര്‍ത്തലാക്കാന്‍ ഇപ്സ്റ്റ തീരുമാനിച്ചത്. തുടര്‍ന്ന് ലിമിറ്റഡ് കമ്പനി രൂപീകരിച്ച് ഇപ്സ്റ്റ സ്‌പോട്ട് വ്യാപാരത്തിന് തുടക്കം കുറിക്കാനും തീരുമാനിച്ചു. ആഗോള വിപണികളില്‍ ഇന്നും കൊച്ചിയിലെ ഇപ്സ്റ്റയുടെ കുരുമുളക് നിലവാരമാണ് അടിസ്ഥാനമാക്കുന്നത്.

 

Tags: Kochi's black pepper futures trading hub70th anniversaryIndia Pepper and Spice Trade Association (IPSTA)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.