ന്യൂദല്‍ഹി: ആഗോള തലത്തില്‍ കൊറോണ ബാധയെ തുടര്‍ന്നുള്ള മരണം 3000 കടക്കുമ്പോള്‍ രാജ്യത്ത് മൂന്ന് പേര്‍ക്കു കൂടി വൈറസ് (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. ന്യൂദല്‍ഹി, തെലങ്കാന, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് ഇന്നലെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
അടുത്തിടെ ഇറ്റലി സന്ദര്‍ശിച്ച് മടങ്ങിയയാള്‍ക്ക് ദല്‍ഹിയിലും ദുബായ്യില് നിന്നെത്തിയയാള്‍ക്ക് തെലങ്കാനയിലും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ദുബായ്യില് നിന്നെത്തിയയാള്‍ ബെംഗളൂരുവില്‍ നിന്ന് തെലങ്കാനയിലേക്ക് യാത്ര ചെയ്ത ബസിലെ 80 പേരേയും പരിശോധിക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. ജയ്പൂ
രില്‍ വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ ഇറ്റാലിയന്‍ പൗരനാണ്. മൂന്നു പേരുടെയും ആരോഗ്യ നിലയില്‍ ഇപ്പോള്‍ ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിന് പു
റത്ത് രാജ്യത്ത് ആദ്യമായാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയയാളെ കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ജയ്പൂ
രിലെ ആശുപത്രിയില്‍ ഐസൊലേറ്റ് ചെയ്ത് നിരീക്ഷിച്ചു വരികയായിരുന്നു. ആദ്യ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, രണ്ടാമത്തെ പരിശോധനയില്‍ വൈറസ് ബാധ കണ്ടെത്തിയതായി രാജസ്ഥാന് ആരോഗ്യ മന്ത്രി രഘു ശര്‍മ അറിയിച്ചു.
ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. കേരളത്തില്‍ മൂന്നു പേര്‍ക്ക് കൊറോണ ബാധിച്ചിരുന്നു. കൊറോണ ഭീതിയെ തുടര്‍ന്ന് കൂടുതല്‍ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്ധന് പറഞ്ഞു. ഇന്ത്യന്‍ വിസകളുള്‍പ്പടെ ചൈനയില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള എല്ലാ വിസകളും റദ്ദാക്കിയതായി അദ്ദേഹം പറഞ്ഞു. ഇറാന്, ഇറ്റലി, ദക്ഷിണ കൊറിയ സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ 21 വിമാനത്താവളങ്ങളിലും 77 തുറമുഖങ്ങളിലും യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. 5,57,431 യാത്രക്കാരെയാണ് വിവിധ വിമാനത്താവളങ്ങളില്‍ ഇതുവരെ പരിശോധിച്ചത്. 12,431 പേരെ തുറമുഖങ്ങളിലും പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു.
അതേ സമയം, മത്സ്യബന്ധനത്തിന് പോയി ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ഭക്ഷണം എത്തിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. മലയാളികളായ 17 പേരടക്കം 900 ഇന്ത്യക്കാര്‍ ഇറാനി
ല്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ ആര്‍ക്കും കൊറോണ ഇല്ലെന്നും അധികൃതര്‍ ഇന്നിവരെ സന്ദര്‍ശിക്കുമെന്നും എംബസി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: