ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഫാസിസ്റ്റുകള്‍ മുസ്ലിം യുവതിയെയും കുഞ്ഞിനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് ആരോപിച്ച് ബ്രിട്ടീഷ് എംപി നസീര്‍ അഹമ്മദ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമെന്നും പറഞ്ഞതെല്ലാം പച്ചക്കള്ളമെന്നും വെളിവായി. ഈ വീഡിയോ പാക് സൈനിക ഉദ്യോഗസ്ഥര്‍ അടക്കം പ്രമുഖര്‍ വലിയ തോതില്‍ പ്രചരിപ്പിച്ചിരുന്നു. അനവധി പേരാണ് മതവിദ്വേഷവും വര്‍ഗീയ വിഷവും പടര്‍ത്തുന്ന വീഡിയോ മോശം കമന്റുകളോടെ ഷെയര്‍ ചെയ്തത്.
‘ഇന്ത്യയില്‍ ഫാസിസ്റ്റുകള്‍ ജീവനോടെ കുഴിച്ചുമൂടിയ അമ്മയെയും കുഞ്ഞിനെയും പുറത്തെടുക്കുന്ന ഭീകരമായ വീഡിയോയാണിത്. അവരെ പുറത്തെടുക്കാനായല്ലോ. ദൈവത്തിന് നന്ദി എന്ന കുറിപ്പോടെയാണ് പാ വംശജനായ എംപി വീഡിയോ ട്വീറ്റ് ചെയ്തത്. ട്വീറ്റ് 3500 തവണയാണ് റീട്വീറ്റ് ചെയ്തത്. 70,000 ലേറെപ്പേരാണ് കഴിഞ്ഞ ദിവസം വരെ വീഡിയോ കണ്ടത്. വീഡിയോയും കുറിപ്പും പാക് കരസേനാ മുന്‍ മേജര്‍ മുഹമ്മദ് ആരിഫ് വീണ്ടും ട്വീറ്റ് ചെയ്തു. മുസ്ലീങ്ങളെ ഇന്ത്യയില്‍ പച്ച ജീവനോടെ കുഴിച്ചുമൂടുകയാണ് എന്നാണ് ഇയാള്‍ ട്വിറ്ററില്‍ കുറിച്ചത്. മുഹമ്മദ് ആരിഫിന്റെ ട്വീറ്റ് 3100 പേരാണ് റീട്വീറ്റ് ചെയ്തത്, 84,000 പേരാണ് വീഡിയോ കണ്ടതും തീവ്രമായി പ്രതികരിച്ചതും.
എന്നാല്‍ സത്യമിങ്ങനെ:
വീഡിയോ വ്യാജമെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് കണ്ടെത്തിയത്. 2020 ജനുവരിയില്‍ ബംഗാളിലെ വടക്കന്‍ ദിനാജ്പ്പൂരില് നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട വീഡിയോയാണ് ഇത്. അക്ബര്‍ അലിയെന്നയാള്‍ ഭാര്യയെയും കുട്ടിയെയും കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. രോഷാകുലരായ നാട്ടുകാര്‍ അലിയുടെ വീട് കത്തിച്ചു. അലി ഗ്രാമം വിട്ടോടി. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ഈ സമയ് എന്ന പത്രത്തിന്റെ ഡിജിറ്റല്‍ എഡിറ്റര്‍ രജത് മണ്ഡലുമായി ടൈംസ് ഓഫ് ഇന്ത്യ അധികൃതര്‍ ബന്ധപ്പെട്ടു. വീഡിയോ അദ്ദേഹത്തിന് നല്കി. സമയ് പത്രം ജനുവരി 31ന് നല്കിയ വീഡിയോയാണിത്. വാര്‍ത്തയില്‍ ഉപയോഗിച്ച ചി്രതങ്ങളാണ് ബ്രിട്ടീഷ് എംപി ഉപയോഗിച്ചിരിക്കുന്നതു പോലും. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ കുഴി തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്ന ചിത്രങ്ങളും വീഡിയോയും മറ്റുമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: