Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്തിന്റെ പിടിപ്പുകേട്; കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതി അവതാളത്തില്‍

കേന്ദ്രം അനുവദിച്ച ആദ്യ ഗഡുവായ 197.51 കോടി രൂപയില്‍ വിനയോഗിച്ചത്് 51.95 കോടി മാത്രം. ആദ്യ ഗഡു ചെലവഴിക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും. സ്മാര്‍ട്ട് സിറ്റിയില്‍ ഉള്‍പ്പെട്ട നാല് പദ്ധതികള്‍ മാത്രമാണ് കൊച്ചിയില്‍ പൂര്‍ത്തിയാക്കിയത്. പദ്ധതി നടത്തിപ്പിലെ കാലതാമസത്തില്‍ കേന്ദ്ര നഗരവികസന മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 09:08 am IST
inKerala

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട്സിറ്റി പദ്ധതി പ്രകാരം കേരളത്തില്‍നിന്ന് ആദ്യം തെരഞ്ഞെടുക്കപ്പെട്ട കൊച്ചിയില്‍ പ്രവര്‍ത്തനം അവതാളത്തില്‍. 2016ല്‍ ആരംഭിച്ച പദ്ധതി നാല് വര്‍ഷം പിന്നിടുമ്പോള്‍ കേന്ദ്ര ഫണ്ടിന്റെ 26 ശതമാനം മാത്രമാണ് കൊച്ചിയില്‍ ചെലവഴിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇതിലൂടെ വ്യക്തമാകുന്നത്.  

കേന്ദ്രം അനുവദിച്ച ആദ്യ ഗഡുവായ 197.51 കോടി രൂപയില്‍ വിനയോഗിച്ചത്് 51.95 കോടി മാത്രം. ആദ്യ ഗഡു ചെലവഴിക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും. സ്മാര്‍ട്ട് സിറ്റിയില്‍ ഉള്‍പ്പെട്ട നാല് പദ്ധതികള്‍ മാത്രമാണ് കൊച്ചിയില്‍ പൂര്‍ത്തിയാക്കിയത്. പദ്ധതി നടത്തിപ്പിലെ കാലതാമസത്തില്‍ കേന്ദ്ര നഗരവികസന മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ഇന്ത്യയിലെ നൂറു നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ഭരണസേവന സംവിധാനവും മെച്ചപ്പെടുത്താനാണ് എന്‍ഡിഎ സര്‍ക്കാര്‍ സ്മാര്‍ട്ട്സിറ്റി പദ്ധതി പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭയുടെയും സ്വകാര്യപങ്കാളികളുടെയും വിഹിതം ചേര്‍ത്ത് 2076 കോടി രൂപയുടെ വികസനപദ്ധതികള്‍ കൊച്ചി നഗരത്തില്‍ ആസൂത്രണം ചെയ്തു. പദ്ധതിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള പ്രത്യേകോദ്ദേശ്യ കമ്പനി(സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍)യായി കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് രൂപീകരിച്ചെങ്കിലും പ്രവര്‍ത്തനം മന്ദഗതിയിലാണ്. സമയബന്ധിതമായി നടപ്പാക്കാനായില്ലെങ്കില്‍ അര്‍ഹമായ പണം നഷ്ടപ്പെടും.  

മെട്രോ നഗരമായി വികസിക്കുമ്പോഴുള്ള പ്രാദേശിക അന്തരങ്ങള്‍ പരിഹരിക്കാനും അതുവഴി നഗര സാമൂഹികഘടനയിലെ വെല്ലുവിളികള്‍ നേരിടാനും കൊച്ചിയെ പ്രാപ്തമാക്കാന്‍ ഉതകുന്ന വിഭവമാണ് ഈ അനാസ്ഥ കാരണം പാഴായിപ്പോകുന്നത്. അഞ്ചാം റാങ്ക് നേടി സ്മാര്‍ട്ട്‌സിറ്റി പട്ടികയില്‍ ഇടം നേടിയ കൊച്ചി, ഇപ്പോള്‍ രണ്ടാം ഘട്ടത്തില്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരത്തേക്കാള്‍ ഏറെ പിന്നിലാണ്. പദ്ധതി വേഗത്തിലാക്കുന്നതിന് ആഗസ്തില്‍ നടന്ന സ്‌പെഷ്യല്‍ കൗണ്‍സില്‍ നിരവധി പരിപാടികള്‍ക്ക് രൂപം നല്‍കിയെങ്കിലും എല്ലാം പ്രഖ്യാപനത്തിലൊതുങ്ങി.  

നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്താണ് പദ്ധതികള്‍ നടപ്പാക്കേണ്ടത്. സമയബന്ധിതമായി അംഗീകാരം നല്‍കാന്‍ നഗരസഭയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഭരണപരമായ അനിശ്ചിതാവസ്ഥയാണ് കാരണം. എറണാകുളം മാര്‍ക്കറ്റ് നവീകരണം, ഭവനപദ്ധതി എന്നിവ തടസപ്പെട്ടു. മുല്ലശ്ശേരി കനാല്‍, മാര്‍ക്കറ്റ് കനാല്‍, കല്‍വത്തി കനാല്‍ എന്നിവയുടെ ശുചീകരണത്തിനും നവീകരണത്തിനുമായുള്ള 40 കോടി രൂപയുടെ പദ്ധതി പാഴാകുന്ന അവസ്ഥയിലാണ്. പടിഞ്ഞാറന്‍ കൊച്ചിയില്‍ മലിനജല സംസ്‌കരണ പ്ലാന്റ്, എറണാകുളം മാര്‍ക്കറ്റിന്റെ നവീകരണം, ബ്രോഡ്‌വേ  പുനരുദ്ധാരണം എന്നിവയുടെ 276 കോടി രൂപയുടെ പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ പേലും ഇതുവരെ ആരംഭിച്ചിട്ടില്ല. വെള്ളക്കെട്ടിനും കൊതുകുശല്യത്തിനുമൊക്കെ പരിഹാരം കാണാന്‍ കഴിയുന്ന ബൃഹത്തായ പദ്ധതിയാണ് ഭരണാധികാരികളുടെ അലംഭാവം മൂലം ഇല്ലാതാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.