Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

പാല്‍ വിറ്റ് മകളെ വക്കീലാക്കി ഗ്ലൗദര്‍ഗാര്‍വെറ്റ്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വയം തൊഴില്‍ സംരംഭങ്ങളുള്ളതാണ് മൃഗസംരക്ഷണം. ഈ രംഗത്ത് ഇനിയും ആയിരക്കണക്കിന് സംരംഭങ്ങള്‍ക്കുള്ള സാധ്യതകളുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളിലെ മുഖ്യ തൊഴിലും ഉപതൊഴിലും കന്നുകാലിവളര്‍ത്തലാണ്. അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങളെ ഉരുത്തിരിച്ചെടുക്കുവാന്‍ സാധിച്ചതിനാല്‍ അവയുടെ ഉല്‍പാദനത്തിനും ഉല്‍പ്പാദനക്ഷമതയിലുമുണ്ടായ വര്‍ദ്ധനവും എടുത്തുപറയത്തക്കതാണ്. കുറഞ്ഞ കാലയളവില്‍ ചുരുങ്ങിയ മൂലധനമുപയോഗിച്ച് ആദായം നേടിത്തരുന്നതാണ് കന്നുകാലി വളര്‍ത്തല്‍. ഇന്ത്യയിലെ കന്നുകാലി സമ്പത്തിന്റെ 94 ശതമാനവും ഗ്രാമങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ഈ രംഗത്തുണ്ടാകുന്ന പുരോഗതി ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഏറെ സഹായിക്കും. കന്നുകാലി ഉടമകളില്‍ ഭൂരിഭാഗവും ചെറുകിട പരിമിത കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ്. ഇതില്‍ തന്നെ അധ്വാനത്തിന്റെ 70 ശതമാനത്തിലധികവും ഗ്രാമീണ വനിതകളില്‍ നിന്നാണെന്ന് ഗവേഷണ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മൃഗസംരക്ഷണമേഖലയുമായി ബന്ധപ്പെട്ട് നിരവധി ഉപവിഭാഗങ്ങളുമുണ്ട്. പശുവളര്‍ത്തല്‍, എരുമവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, ആട് വളര്‍ത്തല്‍, പന്നിവളര്‍ത്തല്‍, മുയല്‍ വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ ഇവ ഉദാഹരണങ്ങളാണ്. കന്നുകാലി വളര്‍ത്തി ഉപജീവനം നടത്തുന്നതില്‍ വിജയം കൈവരിച്ച ഗ്രാമീണ കര്‍ഷകരെ പരിചയപ്പെടുത്തുന്ന പരമ്പര ആരംഭിക്കുന്നു. കാലിവളര്‍ത്തി കരുത്ത് കാട്ടിയവര്‍ തയ്യാറാക്കിയത് : കര്‍ഷകഭാരതി അവാര്‍ഡ് ജേതാവും മിത്രനികേതന്‍ മുന്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍സ്ട്രക്ടറുമായ ഗ്രേഷ്യസ് ബഞ്ചമിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 09:08 am IST
inAgriculture

തിരുവനന്തപുരം ജില്ലയിലെ ഉറിയാക്കോട് സീയോന്‍വിള വീട്ടില്‍ വസന്തരാജിന്റെ ഭാര്യയാണ് ഗ്ലൗദര്‍ഗാര്‍വെറ്റ്. തൊഴിലില്ലാത്ത വീട്ടമ്മമാര്‍ക്ക് മാതൃകയായി 10 പശുക്കളെയാണ് 55 വയസ്സുകാരിയായ ഇവര്‍ പരിപാലിക്കുന്നത്.  

1983 ല്‍ പൂവച്ചല്‍ പഞ്ചായത്തിലെ ജനപ്രതിനിധിയായിരിക്കെ വിവിധ വാര്‍ഡുകളില്‍ ചുറ്റിക്കറങ്ങവേ ഗ്രാമത്തിലെ മിക്ക സ്ത്രീകളും ഒന്നു രണ്ടു പശുക്കളെ വളര്‍ത്തി ഉപതൊഴില്‍ നോക്കുന്നത് നേരിട്ടറിഞ്ഞപ്പോള്‍, തനിക്കും എന്തുകൊണ്ട് പശുപരിപാലനത്തിലേക്ക് വന്നുകൂടാ എന്ന ചിന്തയില്‍ നിന്നാണ് ഇപ്പോള്‍ 10 പശുക്കള്‍ വരെ ഉള്ള കാലിവളര്‍ത്തലില്‍ എത്തിപ്പെട്ടതെന്ന് ഗ്ലൗദര്‍ഗാര്‍ വെറ്റ് പറയുന്നു. ആദ്യം രണ്ടു പശുക്കളെ വാങ്ങി വളര്‍ത്തിയാണ് തുടക്കം. വീട്ടിലെയും അയല്‍ വീടുകളിലേയും ആവശ്യത്തിനുള്ള പാല്‍,  കൃഷിയിടത്തിലേക്കുള്ള വളം ഇത്രയേ ആഗ്രഹിച്ചിരുന്നുള്ളൂ. 30 ദിവസം കഴിഞ്ഞപ്പോള്‍ വരവ് ചെലവ് നോക്കി. 200 രൂപ ദിനംപ്രതി മിച്ചം പിടിക്കാനാവുമെന്ന് കണ്ടു. പിന്നെ പശുക്കളുടെ എണ്ണം കൂട്ടി. 15-20 ലിറ്റര്‍ പാല്‍ തരുന്ന പശുക്കളെ വളര്‍ത്തിയാല്‍ മാത്രമെ ലഭാമുണ്ടാവൂ എന്നാണ് ഇവരുടെ അനുഭവം. ജഴ്‌സി, ബ്രൗണ്‍ എന്നീ ഇനങ്ങളിലെ പശുവിനെയാണ് ഗാര്‍വെറ്റ് വളര്‍ത്തുന്നത്. പശുക്കളുടെ തീറ്റയുടെ കാര്യത്തിലും ഇവര്‍ സ്വയംപര്യാപ്തയാണ്. വീടിനോട് ചേര്‍ന്ന മൂന്നേക്കര്‍ സ്ഥലത്താണ് പുല്‍കൃഷി. പിന്നെ പുരയിടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കിഴങ്ങുകളും ധാന്യങ്ങളും ഉണക്കിപ്പൊടിച്ച് കാലിത്തീറ്റയാക്കുന്നു. പശുക്കള്‍ക്ക് ദിവസം 10 കിലോ കാലിത്തീറ്റയും അഞ്ചുകിലോ പരുത്തിപ്പിണ്ണാക്കും കുഴച്ച് രണ്ടു നേരമായി നല്‍കും. ഉച്ചക്ക് കറവ കഴിഞ്ഞാല്‍ ഒരു കിലോ പുളിയരിപ്പൊടി വേവിച്ച് അതില്‍ രണ്ടുകിലോ പിണ്ണാക്കും ചേര്‍ത്ത് ചെറു ചൂടോടെ നല്‍കും. കറവപ്പശുക്കള്‍ക്ക് ഓരോന്നിനും ദിവസം 25 കിലോ പുല്ലും രാത്രിയില്‍ 3 കിലോ വൈക്കോലും നല്‍കും. ഉച്ചക്ക് ശുദ്ധമായ പച്ചവെള്ളവും നല്‍കാറുണ്ട്. പുലര്‍ച്ചെ മൂന്നുമണിയോടെ ഗ്ലൗദറിന്റെ ഒരു ദിവസം ആരംഭിക്കും. കറവപ്പശുക്കളെ കളിപ്പിക്കലാണ് ആദ്യജോലി. പിന്നെ തൊഴുത്ത് വൃത്തിയാക്കും. നാലുമണി കഴിഞ്ഞാല്‍ കറവ തുടങ്ങും. ഇപ്പോള്‍ ദിവസവും ശരാശരി 185 ലിറ്റര്‍ പാല്‍ ഉറിയാക്കോട് ക്ഷീര സഹകരണസംഘത്തിന് നല്‍കുന്നു.

കഴിഞ്ഞ 37 വര്‍ഷത്തെ പശുപരിപാലനത്തിലൂടെയാണ് രണ്ട് പെണ്‍മക്കളെ പഠിപ്പിക്കുവാനും മൂത്തമകളെ വക്കീലാക്കാനും വിവാഹം ചെയ്തുവിടാനും സാധിച്ചതെന്ന് ഗ്ലൗദര്‍ ഗാര്‍വെറ്റ് പറയുകയുണ്ടായി. മൂത്തമകള്‍ രമ്യ തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതിയില്‍ വക്കീലാണ്. ഇളയമകള്‍ കാവ്യ പ്ലസ് ടു വിദ്യാര്‍ത്ഥിനി. പൂവച്ചല്‍ പഞ്ചായത്തില്‍ കൊണ്ണിയൂര്‍ വാര്‍ഡില്‍ ഗ്ലൗദര്‍ ഗാര്‍വെറ്റ്, ഭര്‍ത്താവ് വസന്തരാജ്, ഇപ്പോള്‍ മകള്‍ വക്കീല്‍ കൂടിയായ രമ്യ എന്നിവര്‍ ജനപ്രതിനിധികളാണെന്ന അപൂര്‍വ്വ വിശേഷം കൂടിയുണ്ട് ഈ വീട്ടില്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)
India

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

India

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

Kerala

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പുതിയ വാര്‍ത്തകള്‍

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലെ അതിക്രമം: വിചാരണ നവംബര്‍ മൂന്നിന് , ശിവന്‍കുട്ടിയും ജയരാജനും അടക്കം പ്രതികള്‍

പാളത്തിൽ 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; ലോക്കോ പൈലറ്റിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത് നൂറ് കണക്കിന് ജീവനുകൾ

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.