കൊച്ചി: തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര ശിവക്ഷേത്രത്തില്‍ ഉത്സവം കൂടാനാണ് ഗോപിക എത്തിയത്. വെള്ളിയാഴ്ച എത്തേണ്ട ഗോപിക വീട്ടുകാരുടെ ആവശ്യ പ്രകാരമാണ് ഒരു ദിവസം മുന്‍പ് വണ്ടി കയറിയത്.
പഠിക്കാന്‍ മിടുക്കിയായ ഗോപിക 2018ല്‍ തൃക്കാക്കര ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ഒന്നാം റാങ്കോടെ പാസായി. ഒരുവര്‍ഷം മുന്‍പ് അല്ഗോ എംബഡഡ് സിസ്റ്റംസ് എന്ന കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചു. എല്ലാവരോടും ശാന്തമായി സംസാരിക്കുന്ന പ്രകൃതം, പഠിക്കാന്‍ മിടുക്കി. ഇത്രയൊക്കെ മതിയായിരുന്നു ഗോപിക എന്ന മിടുക്കി എല്ലാവര്ക്കും പ്രിയപ്പെട്ടവളാകാന്‍.
കണ്ണന്‍കുളങ്ങര തോപ്പില്‍ വീട്ടില്‍ ഗോകുലനാഥിന്റേയും വരദയുടേയും മകളാണ് ഗോപിക. ഹൈക്കോടതി ജഡ്ജി ദേവന് രാമചന്ദ്രന്റെ പേഴ്സണല്‍ അസിസ്റ്റന്റാണ് വരദ. രണ്ടാഴ്ച കൂടുമ്പോഴായിരുന്നു ഗോപിക വീട്ടിലെത്തിയിരുന്നത്. ബസ്സില്‍ കയറുന്നതിന് മുന്‍പും അവള് വീട്ടിലേയ്ക്ക് വിളിച്ച് സംസാരിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് വിളിക്കുന്നതിനൊടുവില് ഫോണില്‍ കിട്ടായതായപ്പോള്‍ വീട്ടുകാര്‍ക്ക് അങ്കലാപ്പായി. ഒടുവില്‍ അപകട വാര്‍ത്തയറിഞ്ഞു. ഗോകുലനാഥിനേയും വരദയേയും ആശ്വസിപ്പിക്ക3ന് ഹൈക്കോടതി ജഡ്ജിമാരടക്കം വീട്ടിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: