കോട്ടയം: എസ്എന്‍ഡിപി യോഗവും എന്‍എസ്എസും ചേര്‍ന്ന് രൂപീകരിച്ച ഹിന്ദുമത മഹാമണ്ഡലത്തിന്റെ 70-ാംവാര്‍ഷികത്തോട് അനുബന്ധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ഹിന്ദുമഹാമണ്ഡല സ്മൃതി സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ചങ്ങനാശ്ശേരി പെരുന്ന ശിവഗംഗ ഓഡിറ്റോറിയത്തില്‍ 2.30ന് സംഗമത്തിന്റെ ഉദ്ഘാടനം ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നിര്‍വഹിക്കും. സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, അമൃതാനന്ദമയി മഠം ചങ്ങനാശ്ശേരി മഠാധിപതി നിഷ്ഠാമൃത ചൈതന്യ, സ്വാമി ധര്‍മ്മ ചൈതന്യ എന്നിവര്‍ ചേര്‍ന്ന് വിളക്ക് കൊളുത്തും. കേരളത്തിലെ ഭരണ നേതൃത്വം ന്യൂനപക്ഷം പിടിച്ചടക്കിയ സാഹചര്യത്തില്‍ രൂപീകൃതമായ ഹിന്ദുമത മഹാമണ്ഡലം പിറവിയെടുത്ത മണ്ണില്‍ തന്നെയാണ് സ്മൃതി സംഗമം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഹിന്ദുമഹാമണ്ഡലത്തിന്റെ ചേതന ഉള്‍ക്കൊണ്ട് ഒരേ വേദിയില്‍ കേരളത്തിലെ വിവിധ സാമുദായിക സംഘടനകളുടെ സംസ്ഥാന ഭാരവാഹികള്‍, സന്ന്യാസി ശ്രേഷ്ഠര്‍, ആചാര്യന്മാര് എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വാഗതസംഘം ചെയര്മാന് പ്രൊഫ.പി.കെ. ബാലകൃഷ്ണക്കുറുപ്പ് അധ്യക്ഷനാകും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പ്രൊഫ.ടി. ഹരിലാല്‍ ആമുഖപ്രഭാഷണം നടത്തും. പദ്മപുരസ്കാര ജേതാക്കളായ എം.കെ. കുഞ്ഞോല്‍, പങ്കജാക്ഷിയമ്മ , പ്രശസ്ത വാസ്കുലര്‍ സര്ജന് ഡോ. എന്‍. രാധാകൃഷ്ണന് എന്നിവരെ സുരേഷ് ഗോപി എംപി ആദരിക്കുമെന്ന് സംഘാടക സമിതി ചെയര്മാന് പ്രൊഫ. പി.കെ. ബാലകൃഷ്ണക്കുറുപ്പ്, ഭാരവാഹികളായ പ്രൊഫ. ടി.ഹരിലാല്‍, പി.എന്‍. ബാലകൃഷ്ണന്, രാജേഷ് നട്ടാശ്ശേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: