Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

19 മലയാളികള്‍ക്ക് ദാരുണാന്ത്യം

കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് 19 മലയാളികള്‍ക്ക് ദാരുണാന്ത്യം. 25 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അഞ്ചു സ്ത്രീകളുമുണ്ട്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2020, 10:24 am IST
in Kerala

പാലക്കാട്: കോയമ്പത്തൂരിനടുത്ത്  അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് 19 മലയാളികള്‍ക്ക് ദാരുണാന്ത്യം. 25 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അഞ്ചു സ്ത്രീകളുമുണ്ട്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരം. 48 യാത്രക്കാരുണ്ടായിരുന്നതില്‍ 42 പേരും മലയാളികളാണ്. അഞ്ചുവയസ്സുള്ള ഒരു കുട്ടി യാതൊരു പരിക്കുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഏഴുപേര്‍ക്ക് വീതം അപകടത്തില്‍ ജീവന്‍ നഷ്ടമായി.  

ഇന്നലെ പുലര്‍ച്ചെ 3.15നാണ് ബെംഗളൂരുവില്‍ നിന്ന് എറണാകുളം വഴി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വോള്‍വോ ബസില്‍, സേലത്തേക്ക് ടൈല്‍സുമായി പോവുകയായിരുന്ന കണ്ടെയ്‌നര്‍ ഇടിച്ചുകയറിയത്.  െ്രെഡവറും കണ്ടക്ടറും ഉള്‍പ്പെടെ ബസിന്റെ വലതുവശത്തിരുന്നവരാണ് മരിച്ചവരിലേറെയും. കണ്ടെയ്‌നറിന്റെ ഡ്രൈവര്‍ ഉറങ്ങിയതാണ്  അപകട കാരണം. നിയന്ത്രണം വിട്ട ലോറി ഡിവൈഡറില്‍ കയറി ടയര്‍ പൊട്ടി വീല്‍ ഡിസ്‌ക്കില്‍  50 മീറ്ററോളം ഓടിയാണ് എതിര്‍വശത്തെ ട്രാക്കില്‍ വന്ന ബസിലിടിച്ചത്. കണ്ടെയ്‌നര്‍ തെറിച്ച് റോഡില്‍ വീണു. ബസിന്റെ വലതുഭാഗം പൂര്‍ണമായും തകര്‍ന്നു. കണ്ടെയ്‌നറിന്റെ ഭാരമാണ് ആഘാതം വര്‍ധിപ്പിച്ചത്. വലതുഭാഗത്തിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നഭിന്നമായി.  

പോലീസില്‍ കീഴടങ്ങിയ കണ്ടെയ്‌നന്‍ ഡ്രൈവര്‍ പാലക്കാട് സ്വദേശി ഹേമരാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സ്വദേശിയുടേതാണ് കണ്ടെയ്‌നര്‍ ലോറി.സംഭവം നടന്നയുടന്‍ അവിനാശി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ബസ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. റോഡിലും മറ്റും ശശീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. പരിക്കേറ്റവരെ അവിനാശി ഗവ. ആശുപത്രിയിലും പിന്നീട് തിരൂപ്പൂര്‍ ഗവ. ആശുപത്രി, തിരുപ്പൂര്‍ രേവതി, ദീപ, റോയല്‍കെയര്‍, കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികളിലേക്കും മാറ്റുകയായിരുന്നു. മൃതദേഹങ്ങള്‍ തിരൂപ്പൂര്‍ ഗവ. ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞയുടന്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടം നടത്തി വിട്ടുകൊടുത്തു.

പരേതര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നു: പ്രധാനമന്ത്രി

ന്യൂദല്‍ഹി: അപകടത്തില്‍ ദുഃഖവും നടുക്കവും രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുപ്പൂരിലെ അപകടത്തില്‍ അതിയായ വേദനയുണ്ട്. ഈ സമയത്ത് എന്റെ ചിന്തയും പ്രാര്‍ഥനയും മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കൊപ്പമുണ്ട്. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ, അദ്ദേഹം ടി്വറ്ററില്‍ കുറിച്ചു.

അപകടത്തില്‍ മരിച്ചവര്‍

കെഎസ്ആര്‍ടിസി ഡ്രൈവര്‍ കം കണ്ടക്ടര്‍ എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴി വി.ഡി. ഗിരീഷ് (43), കെഎസ്ആര്‍ടിസി ഡ്രൈവര്‍ കം കണ്ടക്ടര്‍ എറണാകുളം ആരക്കുന്നം വെളിയനാട് വി. ആര്‍. ബൈജു (37), തൃശൂര്‍ ഒല്ലൂര്‍ അപ്പാടന്‍ വീട്ടില്‍  ഇഗ്‌നി റാഫേല്‍ (39), കര്‍ണാടകയില്‍ സ്ഥിരതാമസമാക്കിയ മലയാളി തുംകൂര്‍ ബസമ്മ കിരണ്‍കുമാര്‍ (33), തൃശൂര്‍ സ്വദേശി ഹനീഷ് (25), പാലക്കാട് ഒറ്റപ്പാലം മംഗലാംകുന്ന് ശിവകുമാര്‍ (35), അങ്കമാലി തുറവൂര്‍ കിടങ്ങന്‍ വീട്ടില്‍  ജിസ്‌മോന്‍ ഷാജു (24), തൃശൂര്‍ അണ്ടത്തോട് നസീഫ് മുഹമ്മദ് അലി (24), എറണാകുളം ഇടപ്പള്ളി  സ്വദേശിനി ഐശ്വര്യ (24), എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി  ഗോപിക ഗോകുല്‍ (23), പാലക്കാട് ശാന്തി കോളനിയിലെ റോസ്‌ലി, എറണാകുളം സ്വദേശി എംസി. മാത്യു (30), തിരുവേഗപ്പുറ ചെമ്പ്ര ആലിന്‍ചുവട് കൊണ്ടപറമ്പ് ശശീധരന്‍ നായരുടെ മകന്‍ രാഗേഷ് (34), കര്‍ണാടകയിലെ ബെല്‍ഗാമില്‍ സ്ഥിരതാമസമായ മാനസി മണികണ്ഠന്‍ (25), തൃശൂര്‍ ഇയ്യല്‍ സ്വദേശിനി കെ.വി. അനു, എറണാകുളം സ്വദേശി പി. ശിവശങ്കര്‍ (30), കണ്ണൂര്‍ പയ്യന്നൂര്‍ കാനം സ്വദേശി സനൂപ്, തൃശൂര്‍ അരിമ്പൂര്‍ സ്വദേശി യേശുദാസ് (30) എന്നിവരാണ് മരിച്ചത്.

പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ എന്‍.വി. ചന്ദ്രന്‍-ശ്യാമള ദമ്പതികളുടെ മകനാണ് സനൂപ്. സഹോദരങ്ങള്‍: എന്‍.വി. സബിന, എന്‍.വി. രാഹുല്‍.  ബെംഗളൂരൂ കോണ്ടിനെന്റര്‍ ഓട്ടോമോട്ടീവ് കോമ്പോണന്റ് ഇന്ത്യ പ്രൈവറ്റ് കമ്പനിയില്‍ എന്‍ജിനീയറാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍
Varadyam

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

Varadyam

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

Varadyam

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

Varadyam

കുറുംകഥ: ആകാരം

Kerala

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

പുതിയ വാര്‍ത്തകള്‍

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

ബ്രസീല്‍ താരങ്ങളായ വിനിഷ്യസ് ജൂനിയര്‍, കൂഞ്ഞ, പക്വേറ്റ എന്നിവര്‍ ഗോളാഘോഷത്തില്‍

ഹെയ്തിയെ തകര്‍ത്ത് ബ്രസീല്‍

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റെയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.