Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അവസാനയാത്രയിലും അവര്‍ ഒന്നിച്ച്

'ഏഴു വര്‍ഷത്തിലധികമായി എനിക്ക് ഇരുവരേയും അറിയാം. ഇരുവരുടേയും ഡ്യൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നതും ഒരുമിച്ചായിരുന്നു. ജോലിയിലെന്നപോലെ എല്ലാത്തിനും അവര്‍ ഒരുമിച്ചായിരുന്നു, ഒടുവില്‍ മരണത്തിലേക്കും...,'രമേശിന് മുഴുമിക്കാനായില്ല

ആതിര ടി. കമല്‍രാജ്byആതിര ടി. കമല്‍രാജ്
Feb 21, 2020, 05:36 am IST
inArticle

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ജോലിക്ക് പ്രവേശിച്ചത് മുതലുള്ള കൂട്ടുകെട്ടായിരുന്നു അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഗിരീഷിന്റെയും ബൈജുവിന്റെയും. പത്ത് വര്‍ഷത്തിലേറെയായി ഇരുവരും കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയില്‍ ജോലി തുടങ്ങിയിട്ട്. ആ സുഹൃദ്ബന്ധം എന്നും അങ്ങനെ തന്നെയായിരുന്നുവെന്ന് സഹപ്രവര്‍ത്തകനായ രമേശ് പറയുന്നു.  

‘ഏഴു വര്‍ഷത്തിലധികമായി എനിക്ക് ഇരുവരേയും അറിയാം. ഇരുവരുടേയും ഡ്യൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നതും ഒരുമിച്ചായിരുന്നു. ജോലിയിലെന്നപോലെ എല്ലാത്തിനും അവര്‍ ഒരുമിച്ചായിരുന്നു, ഒടുവില്‍ മരണത്തിലേക്കും…,’രമേശിന് മുഴുമിക്കാനായില്ല.  

ജോലിയോട് അത്ര മേല്‍ ആത്മാര്‍ത്ഥത കാണിച്ച ആളാണ് ബൈജുച്ചേട്ടന്‍. കെഎസ്ആര്‍ടിസിയുടെ ട്രിപ്പ് മുടങ്ങാതിരിക്കാന്‍ വെറും അര മണിക്കൂര്‍ മാത്രം വിശ്രമിച്ച ശേഷം ജോലിയില്‍ ബൈജു പ്രവേശിച്ചു, രമേശ് ഓര്‍ത്തെടുത്തു. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. മിക്ക ആഴ്ചയുടെ അവസാനം കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ടിക്കറ്റുകളും ബുക്കിങ്ങായിരിക്കും. ഒരിക്കല്‍ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേയ്‌ക്ക് പുറപ്പെട്ട അന്തര്‍ സംസ്ഥാന ബസ് കൃഷ്ണഗിരിയില്‍ ബ്രേക്ക് ഡൗണായി. തൊട്ടടുത്ത ദിവസം എറണാകുളത്ത് നിന്ന് വൈകിട്ട് ഏഴുമണിക്ക് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്താനിരുന്ന ബസായിരുന്നു ഇത്.  

ബസിലെ മുഴുവന്‍ ടിക്കറ്റുകള്‍ റിസര്‍വ് ആകുകയും ബസ് ബ്രേക്ക് ഡൗണ്‍ ആയതോടെയും അധികൃതര്‍ക്ക് എന്ത് ചെയ്യണമെന്നറിയാതെയായി. ട്രിപ്പ് ഒഴിവാക്കുകയെന്നല്ലാതെ മറ്റുവഴികള്‍ ഉണ്ടായില്ല. ഒടുവില്‍ തൊട്ട് തലേന്ന് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് വിളിച്ച് വരുത്തിയാലോ എന്നും ചിന്തിച്ചു. അങ്ങനെ ബൈജുവിനെയും ആന്റണി റെന്‍സില്‍ റോച്ച എന്നയാളേയും വിളിച്ച് വരുത്തുകയായിരുന്നു. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാര്‍ക്ക് സാധാരണ വിശ്രമിക്കാമുള്ള സമയവും എടുത്തതിന് ശേഷമാണ് തിരിച്ചെത്തുക. എന്നാല്‍ അതൊന്നും ബൈജു ചേട്ടന് പ്രശ്‌നമായിരുന്നില്ല, രമേശ് പറഞ്ഞു നിര്‍ത്തി.  

ഇരുവരെയും എപ്പോഴും ഒരുമിച്ചായിരുന്നു കാണുക. പെരുമാറ്റത്തിലെ പ്രത്യേകത തന്നെയാണ് ബൈജുവിനെയും ഗിരീഷിനെയും മറ്റുള്ളവര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്നതും. യാത്രക്കാര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അവരൊരുമിച്ച് നില്‍ക്കുമായിരുന്നു. ഇരുവരുടെയും വേര്‍പാട് ഞങ്ങള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് പറയുമ്പോള്‍ രമേശിന്റെ കണ്ണ് നിറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

India

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

World

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.