Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഎജിയുടെ കണ്ടെത്തലുകള്‍ ആഭ്യന്തര സെക്രട്ടറി തള്ളി വെള്ളപൂശാന്‍ റിപ്പോര്‍ട്ട്

വെടിയുണ്ടകള്‍ കാണാതായത് അടക്കമുള്ള ഗുരുതര പിഴവുകളും പോലീസ് മേധാവി നടത്തിയ കോടികളുടെ അഴിമതിയും ചൂണ്ടിക്കാട്ടിയ സിഎജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറിയുടെ വിചിത്ര റിപ്പോര്‍ട്ട്. അഴിമതികള്‍ വെള്ളപൂശിയ റിപ്പോര്‍ട്ട് ഇന്നലെ ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേഹ്ത മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2020, 10:44 am IST
inKerala

തിരുവനന്തപുരം: വെടിയുണ്ടകള്‍ കാണാതായത് അടക്കമുള്ള ഗുരുതര പിഴവുകളും പോലീസ് മേധാവി നടത്തിയ കോടികളുടെ അഴിമതിയും ചൂണ്ടിക്കാട്ടിയ സിഎജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറിയുടെ വിചിത്ര റിപ്പോര്‍ട്ട്. അഴിമതികള്‍ വെള്ളപൂശിയ റിപ്പോര്‍ട്ട് ഇന്നലെ ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേഹ്ത മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.  

ഡിജിപി ലോക്‌നാഥ് ബെഹ്‌റ നടത്തിയ ഫണ്ട് വകമാറ്റലുകള്‍ ഉള്‍പ്പെടെയുള്ള പോലീസ് വകുപ്പിനെക്കുറിച്ചുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നാണ് റിപ്പോര്‍ട്ട്. ഡിജിപിക്ക് ക്ലീന്‍ ചിറ്റും നല്‍കി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിയാണെന്നും ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശദീകരിക്കുന്നു.  

റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍

1994 മുതല്‍ തോക്കുകളുടെയും വെടിക്കോപ്പുകളുടെയും  രജിസ്റ്റര്‍ സൂക്ഷിക്കുന്നതില്‍ പോലീസ് ചീഫ് സ്റ്റോറിനും വിവിധ യൂണിറ്റുകള്‍ക്കും പിഴവുണ്ടായി. ഇതാണ് കാണാനില്ല എന്ന പരാമര്‍ശത്തിന് കാരണം.  

ആംഡ് ബറ്റാലിയന്‍ ഡിഐജി വെടിക്കോപ്പുകളുടെ കണക്ക് എടുക്കും.രജിസ്റ്ററുകള്‍ കംപ്യൂട്ടറൈസ് ചെയ്യും.ഉണ്ടകള്‍ കാണാതായ സംഭവം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്.ഇന്നോവ, ടൊയോട്ട ക്രിസ്റ്റ, മാരുതി  സിയാസ് അടക്കമുള്ള ആഡംബര വാഹനങ്ങള്‍ ഓപ്പറേഷണല്‍ വിഭാഗത്തില്‍ പെട്ടവയാണ്. ഡിജിപി ഉള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ക്രൈംബ്രാഞ്ച് അംഗങ്ങള്‍ക്കും ഇത്തരം വാഹനങ്ങള്‍ ആവശ്യമാണ്. എല്ലാ സ്റ്റേഷനുകളിലും ആവശ്യത്തിന് വാഹനമുണ്ട്. ഇത്തരം വാഹനങ്ങള്‍ വാങ്ങരുതെന്ന സിഎജി നിര്‍ദ്ദേശം പ്രയോഗികമല്ല.  

ജിഎപിഎസ് ഉപകരണങ്ങള്‍, വാഹനത്തില്‍ ഘടിപ്പിക്കുന്ന എക്‌സ്‌റേ ബാഗേജ് സിസ്റ്റം, വോയിസ് ലോഗ്ഗര്‍ അടക്കമുള്ളവ ഉയര്‍ന്ന തുകയ്‌ക്കായാലും പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ നിന്ന് വാങ്ങിയതില്‍ പിഴവില്ല. കെല്‍ട്രോണിനെ കുറ്റപ്പെടുത്തുന്നത് നീതിപൂര്‍വമല്ല.

ബുള്ളറ്റ് പ്രൂഫ് വാഹനം ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കാത്തത് സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍.ഡിജിപി അടക്കമുള്ളവര്‍ക്ക് വസതിയില്ലാത്തതിനാലാണ് വില്ല നിര്‍മ്മിക്കാന്‍ തയാറായത്. അതില്‍ പിഴവില്ല.പാനസോണിക്കിന്റെ ജിപിഎസ് ടാബ്‌ലറ്റുകള്‍ വാങ്ങിയത് മാര്‍ക്കറ്റിലെ 65 ശതമാനവും പാനസോണിക്കിന്റെ ആയതിനാലാണ്. സിഡാക്കിന്റെയും കെല്‍ട്രോണിന്റെയും പിന്തുണയോടെയാണ് വാങ്ങിയത്. ഇക്കാര്യത്തില്‍ ലോക്‌നാഥ് ബെഹ്‌റയുടെ പേരെടുത്ത് പറഞ്ഞത് ശരിയല്ല.  

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി 24 മണിക്കൂര്‍ തികയുന്നതിന് മുമ്പേ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ആഭ്യന്തര സെക്രട്ടറിയുടെ നടപടിയും സംശയത്തിന്റെ നിഴലിലായി. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആദ്യം മുതല്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ആഭ്യന്തര സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിലുള്ളതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

റിപ്പോര്‍ട്ടിലെ  വൈരുധ്യങ്ങള്‍

സിഎജി പരാമര്‍ശം അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് ചൊവ്വാഴ്ച രാവിലെ. 24 മണിക്കൂര്‍ തികയും മുന്‍പ് റിപ്പോര്‍ട്ടും നല്‍കി.സിഎജി റിപ്പോര്‍ട്ട് തയാറാക്കുന്ന ഓരോ ഘട്ടത്തിലും അതത് വകുപ്പ് മേധാവികള്‍ക്ക് വിവരങ്ങള്‍ നല്‍കും. അതിലുള്ള വിശദീകരണങ്ങള്‍ കേള്‍ക്കും. ആഭ്യന്തര വകുപ്പ് സെക്രട്ടറിയെയും ഡിജിപിയെയും നിരവധി തവണ നേരില്‍ക്കണ്ടുവെന്ന് സിഎജി റിപ്പോര്‍ട്ടിലുണ്ട്.  

സിഎജിയുമായി സംയുക്ത പരിശോധനയില്‍പ്പോലും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും പങ്കെടുത്തു. റിപ്പോര്‍ട്ട് പ്രിന്റ് ചെയ്യുന്നതിന് മുമ്പുള്ള ‘എക്‌സിറ്റ് മീറ്റിങ്ങി’ലും ഇരുവരും റിപ്പോര്‍ട്ട് അംഗീകരിച്ചു. എന്നിട്ടും ആഭ്യന്തര സെക്രട്ടറി സിഎജിയെ തള്ളിപ്പറയുന്നത് സംശയാസ്പദമാണ്.ആഭ്യന്തര സെക്രട്ടറി നല്‍കിയത് സര്‍ക്കാര്‍ സിഎജിക്ക് നല്‍കിയ വിശദീകരണങ്ങള്‍ മാത്രം. അവയെല്ലാം സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

Kerala

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

Kerala

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

Kerala

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

India

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.