Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹൗസ്‌ബോട്ട് അപകടം വീണ്ടും; സുരക്ഷാനടപടികള്‍ പാളുന്നു

വേമ്പനാട്ട് കായലില്‍ ഹൗസ്‌ബോട്ട് അപകടങ്ങള്‍ പതിവാകുന്നു. ഇന്നലെ രാവിലെ മണ്ണഞ്ചേരിക്ക് സമീപം ഹൗസ്‌ബോട്ട് കുറ്റിയില്‍ ഇടിച്ചു തകര്‍ന്നു. മുങ്ങിയ ബോട്ടിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും സമീപത്തെ വള്ളങ്ങളിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. പ്ലസന്റ് എന്ന ബോട്ടാണ് ചാലിലെ കോണ്‍ക്രീറ്റ് കുറ്റിയില്‍ ഇടിച്ചു തകര്‍ന്നത്. ആലപ്പുഴയില്‍ കായല്‍ വിനോദസഞ്ചാര മേഖലയില്‍ അപകടങ്ങള്‍ സ്ഥിരമായി. ആഴ്ചകള്‍ മുമ്പാണ് പാതിരാമണലിന് സമീപം ഹൗസ്‌ബോട്ട് കത്തി നശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 11:28 am IST
inKerala

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ ഹൗസ്‌ബോട്ട് അപകടങ്ങള്‍ പതിവാകുന്നു. ഇന്നലെ രാവിലെ മണ്ണഞ്ചേരിക്ക് സമീപം  ഹൗസ്‌ബോട്ട് കുറ്റിയില്‍ ഇടിച്ചു തകര്‍ന്നു. മുങ്ങിയ ബോട്ടിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും സമീപത്തെ വള്ളങ്ങളിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. പ്ലസന്റ് എന്ന ബോട്ടാണ് ചാലിലെ കോണ്‍ക്രീറ്റ് കുറ്റിയില്‍ ഇടിച്ചു തകര്‍ന്നത്. ആലപ്പുഴയില്‍ കായല്‍ വിനോദസഞ്ചാര മേഖലയില്‍ അപകടങ്ങള്‍ സ്ഥിരമായി. ആഴ്ചകള്‍ മുമ്പാണ് പാതിരാമണലിന് സമീപം ഹൗസ്‌ബോട്ട് കത്തി നശിച്ചത്.

ബോട്ടിലുണ്ടായിരുന്ന പിഞ്ചു കുഞ്ഞും സ്ത്രീകളും അടക്കമുള്ള യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അതിന് ശേഷം ആര്‍ ബ്ലോക്കിന് സമീപം മറ്റൊരു ഹൗസ്‌ബോട്ടിന് തീപിടിച്ചിരുന്നു. കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പലവട്ടം പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. ആയിരത്തഞ്ഞൂറോളം ഹൗസ്‌ബോട്ടുകളാണ് ജില്ലയില്‍. പകുതിയിലധികം ബോട്ടുകള്‍ക്കും ലൈസന്‍സില്ല. കായലുകളില്‍ വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്നിരിക്കെ നിലവില്‍ ഒരേ രജിസ്‌ട്രേഷന്‍ നമ്പറില്‍ ഒന്നിലധികം ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.   രജിസ്ട്രേഷന്‍ ഇല്ലാത്ത ബോട്ടുകളും ധാരാളം.

അഗ്‌നിബാധയ്‌ക്ക് ഏറ്റവും സാധ്യതയുള്ള ഹൗസ് ബോട്ടുകളിലെ കിച്ചന്‍ കാബിനില്‍ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കള്‍ ഒഴിവാക്കാന്‍  നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും നടപ്പാകുന്നില്ല.  അനുവദനീയമായതില്‍ കൂടുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ പലബോട്ടുകളിലും സൂക്ഷിക്കുന്നു. സുരക്ഷാ ഉപകരണങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും നിലവാരം പരിശോധിക്കാനും നടപടിയില്ല.

ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത ഹൗസ് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ജലയാനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തി.  ഹൗസ് ബോട്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രജിസ്ട്രേഷനില്ലാത്ത ബോട്ടുകള്‍ പിടിച്ചെടുക്കാന്‍  മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. രജിസ്ട്രേഷനില്ലാത്ത ബോട്ടുകള്‍ തുറമുഖ വകുപ്പ് പിടിച്ചെടുക്കും. ജീവനക്കാര്‍ക്ക് ലൈസന്‍സ് ഉറപ്പുവരുത്തും. യൂണിഫോം  നിര്‍ബന്ധമാക്കും.  

കിറ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ ഫയര്‍ഫോഴ്സ്, തുറമുഖ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് തുടങ്ങിയ വകുപ്പുകളെ പങ്കെടുപ്പിച്ച് ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ട്രെയിനിങ് ഏര്‍പ്പെടുത്തും. അഗ്‌നിബാധയുണ്ടായാല്‍ അത് നിയന്ത്രിക്കുന്നതിന് ഫയര്‍ ബോട്ടുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.

Tags: house
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.