തിരുവനന്തപുരം: ലോക കേരളസഭയുടെ പേരില്‍ വന്‍ധൂര്‍ത്ത്. ജനുവരി ഒന്നു മുതല്‍ മൂന്നുവരെ തിരുവനന്തപുരത്ത് നടന്ന ലോക കേരള സഭയില്‍ പ്രതിനിധികള്‍ക്കൊരുക്കിയ ഭക്ഷണത്തിനും താമസത്തിനും ചിലവായത് 83 ലക്ഷം രൂപ. ഇതില്‍ മൂന്നു ദിവസത്തേക്കുള്ള ഭക്ഷണത്തിനുമാത്രം 60 ലക്ഷത്തോളം രൂപ ചിലവായി. താമസത്തിന് 23 ലക്ഷം രൂപയും. ഭരണപക്ഷത്ത് നിന്നുള്ള നിയമസഭ, ലോകസഭ അംഗങ്ങള്‍ക്ക് പുറമേ 178 പ്രവാസി പ്രതിനിധികളാണ് പങ്കെടുത്തത്. വിവരാവകാശനിയമ പ്രകാരം ശേഖരിച്ച വിവരങ്ങളിലാണ് ഞെട്ടിക്കുന്ന ധൂര്‍ത്ത് കണ്ടെത്.
ഒരാളുടെ പ്രഭാതഭക്ഷണത്തിന് വേണ്ടി സര്‍ക്കാര്‍ മുടക്കിയത് 550+ നികുതി, ഉച്ചഭക്ഷണത്തിന് 1900+നികുതി, രാത്രിഭക്ഷണത്തിനു 1700രൂപ+നികുതി എന്നിങ്ങനെയാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്നാണ് ഇവര്‍ക്ക് ഭക്ഷണം എത്തിച്ചത്. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍,മാസ്‌കറ്റ് ഹോട്ടല്‍, തിരുവനന്തപുരത്തെ വന്‍കിട ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് പ്രതിനിധികള്‍ക്കു വേണ്ടി താമസസൗകര്യം ഒരുക്കിയിരുന്നത്. ഡ്രൈവര്‍മാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും ചിലവു സംബന്ധിച്ച നാലരലക്ഷത്തോളം രൂപയുടെ ബില്ലും പാസാക്കിയിട്ടുണ്ട്.
















