Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുണ്യപ്രവാഹമായി സപ്തനദികള്‍

ഭാരതത്തിലെ ഏഴുപുണ്യനദികളാണ് സപ്തനദികള്‍ എന്നറിയപ്പെടുന്നത്. മൂര്‍ത്തിത്രയത്തെ പ്രതിനിധാനം ചെയ്യുന്ന ഗംഗ, യമുന, സരസ്വതിയും ശ്രീരാമന്‍, ദുര്‍ഗ,ഹനുമാന്‍, ദത്താത്രേയന്‍ എന്നീ ദേവന്മാര്‍ക്ക് സമര്‍പ്പിതമായ ഗോദാവരി, നര്‍മദ, സിന്ധു, കാവേരിയുമാണ് സപ്തനദികള്‍. ഹൈന്ദവ പുരാണങ്ങളിലെല്ലാം ഈ പുണ്യപ്രവാഹങ്ങളുടെ പരാമര്‍ശമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 04:00 am IST
inSamskriti

ഗംഗേച യമുനേ ചൈവ  

ഗോദാവരി സരസ്വതി

നര്‍മദേ സിന്ധു കാവേരി

ജലേസ്മിന്‍ സന്നിധിം കുരു

ഭാരതത്തിലെ ഏഴുപുണ്യനദികളാണ് സപ്തനദികള്‍ എന്നറിയപ്പെടുന്നത്.  മൂര്‍ത്തിത്രയത്തെ പ്രതിനിധാനം ചെയ്യുന്ന ഗംഗ, യമുന, സരസ്വതിയും  ശ്രീരാമന്‍, ദുര്‍ഗ,ഹനുമാന്‍, ദത്താത്രേയന്‍ എന്നീ ദേവന്മാര്‍ക്ക് സമര്‍പ്പിതമായ ഗോദാവരി, നര്‍മദ, സിന്ധു, കാവേരിയുമാണ്  സപ്തനദികള്‍. ഹൈന്ദവ പുരാണങ്ങളിലെല്ലാം ഈ  പുണ്യപ്രവാഹങ്ങളുടെ പരാമര്‍ശമുണ്ട്.  

ഗംഗ

സപ്തനദികളില്‍ പ്രഥമസ്ഥാനം ഗംഗാനദിക്കാണ്.  കപില മഹര്‍ഷിയുടെ കോപത്തിനിരയായ സൂര്യവംശത്തിലെ സഗരപുത്രന്മാര്‍ക്ക് മോക്ഷം ലഭിക്കാന്‍ സൂര്യവംശരാജാവായ ഭഗീരഥന്‍ ശിവനെ പ്രീതിപ്പെടുത്തി ഗംഗയെ ഭൂമിയിലെത്തിച്ചു എന്നാണ് ഐതിഹ്യം. പാപനാശിനിയാണ് ഗംഗാതീര്‍ഥമെന്നാണ് ഹൈന്ദവവിശ്വാസം. ഉത്തരാഖണ്ഡിലെ ദേവപ്രയാഗാണ് ഗംഗയുടെ പ്രഭവസ്ഥാനം.  

യമുന

ഹിമാലയത്തിലെ യമുനോത്രിയില്‍ നിന്ന് ഉത്ഭവിച്ച് തെക്കു കിഴക്കോട്ടൊഴുകുന്ന യമുനാനദി പ്രയാഗ്‌രാജില്‍ വച്ച് ഗംഗാനദിയുമായി ചേരുന്നു. ഭൂമിക്കടിയിലൂടെ ഒഴുകുന്നതായി സങ്കല്‍പ്പിക്കുന്ന സരസ്വതിയും ഇവയ്‌ക്കൊപ്പം സംഗമിക്കന്നു. ത്രിവേണീസംഗമമെന്നാണ് ഇവിടം അറിയപ്പെടുന്നത്. ഭഗവാന്‍ കൃഷ്ണന്റെ അവതാരകഥകളുമായി അഭേദ്യബന്ധമുണ്ട് യമുനയ്‌ക്ക്. മഥുര, അമ്പാടി, വൃന്ദാവനം തുടങ്ങിയ പുണ്യസങ്കേതങ്ങളെല്ലാം യമുനാതീരത്താണുള്ളത്.  

ഗോദാവരി

നാസികില്‍, പശ്ചിമഘട്ടത്തിലെ ത്രയംബകേശ്വരറില്‍ നിന്നാണ് ഗോദാവരി നദിയുടെ പിറവി. ഗംഗാനദിയേക്കാള്‍ പ്രായമുള്ള ഗോദാവരി ‘വൃദ്ധഗംഗ’യെന്നും അറിയപ്പെടുന്നു. ഗോദാവരീ തീരത്ത് പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ‘ഗോദാവരി മഹാപുഷ്‌ക്കരം’ ഹൈന്ദവരുടെ സുപ്രധാന സ്‌നാനമഹോത്സവമാണ്.ഗോദാവരിയില്‍ സ്‌നാനം ചെയ്യുന്നത് ഗംഗാസ്‌നാനത്തിന് തുല്യമത്രേ.  

സരസ്വതി

നാലായിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് മണ്‍മറഞ്ഞ നദിയാണ് സരസ്വതി. അതിശക്തമായ ഭൂചലനത്താല്‍ ഈ നദി താര്‍ മരുഭൂമിയില്‍ അപ്രത്യക്ഷമായതാവാമെന്നാണ് നിഗമനം. യമുനാനദിയില്‍ ലയിച്ചിരിക്കാമെന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. വിഖ്യാത ക്ഷേത്രനഗരിയായ ബദരീനാഥില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ മനാ എന്ന സ്ഥലത്ത് പാറക്കെട്ടുകള്‍ക്ക് ഇടയില്‍ മുഴക്കത്തോടെ പുറത്തോട്ടൊഴുകുന്ന നദി സരസ്വതിയത്രേ. എന്നാല്‍ അതിന്റെ തുടക്കം എവിടെയെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. മൂര്‍ത്തിത്രയത്തില്‍ ബ്രഹ്മാവിനെ പ്രതിനിധാനം ചെയ്യുന്നു സരസ്വതി.  

നര്‍മദ

ദര്‍ശനമാത്രയില്‍ പാപങ്ങളകറ്റുന്ന നദിയാണ് നര്‍മദ. മധ്യപ്രദേശിലെ മെയ്‌കല പര്‍വതത്തിലെ  അമര്‍ഖണ്ഡാണ് പ്രഭവസ്ഥാനം. ഇവിടെ വച്ച് പ്രാണന്‍ വെടിയുന്നവക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. പുണ്യനദിയായ ഗംഗ പോലും വര്‍ഷത്തിലൊരില്‍ നര്‍മദയില്‍ കുളിച്ച് ആത്മശുദ്ധീകരണം നടത്താറുണ്ടെന്നാണ് ഐതിഹ്യം. ചരിത്രാതീത കാലത്ത് ‘രാജാസോറസ് നര്‍മദെന്‍സിസ്’  എന്ന വര്‍ഗത്തില്‍ പെട്ട ദിനോസോറുകളുടെ വിഹാര കേന്ദ്രമായിരുന്നു നര്‍മദാതടം.

സിന്ധു

ഇന്ത്യയിലൂടെയും പാക്കിസ്ഥാനിലൂടെയും ഒഴുകുന്ന നദിയാണ് സിന്ധു( ഇന്‍ഡസ്)  . ക്രിസ്തുവിനു മുമ്പ്  5000 വര്‍ഷം പഴക്കമുള്ള നാഗരികതയുടെ ശേഷിപ്പുകള്‍ കണ്ടെത്തിയത് സിന്ധുനദീതടത്തിലാണ്. ഹിമാലയത്തില്‍ മാനസരോവറിന് സമീപമാണ് ഇതിന്റെ പ്രഭവസ്ഥാനം. ഭാരതചരിത്രവുമായി ആദ്യം പരാമര്‍ശിക്കപ്പെടുന്ന നദിയാണ് സിന്ധു.  

കാവേരി

സഹ്യാദ്രിയിലെ തലക്കാവേരിയില്‍ നിന്ന് ഉത്ഭവിക്കുന്ന കാവേരിയെ ഹിന്ദുക്കള്‍, പ്രത്യേകിച്ചും ദ്രാവിഡര്‍ പവിത്രനദിയായി കാണുന്നു. ദക്ഷിണഗംഗയെന്ന് അറിയപ്പെടുന്ന കാവേരി കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു. അഗസ്ത്യമുനി ശിവനെ തപസ്സു ചെയ്ത് നേടിയതാണ്  കാവേരിനദി. അഗസ്ത്യന്റെ കമണ്ഡലുവില്‍ ശിവന്‍ നല്‍കിയ  പുണ്യതീര്‍ഥം പരന്നൊഴുകി കാവേരിനദിയായി പരിണമിച്ചെന്നാണ് ഐതിഹ്യം. കാവേരിയുടെ പ്രഭവസ്ഥാനമായ തലക്കാവേരിയില്‍ തുലാമാസത്തില്‍ ആഘോഷിക്കുന്ന കാവേരി സംക്രമണം പ്രസിദ്ധമാണ്. സുമംഗലികള്‍ അന്ന് വ്രതമനുഷ്ഠിച്ച് വെള്ളരിയും തേങ്ങയും കൊണ്ട് കാവേരിയില്‍ പ്രത്യേക പൂജയര്‍പ്പിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.