Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാധ്യമപ്രവര്‍ത്തകര്‍ മൂന്നാംകണ്ണുകൊണ്ട് സത്യത്തെ കാണണം: എം.ടി. വാസുദേവന്‍ നായര്‍

മാധ്യമപ്രവര്‍ത്തകര്‍ മൂന്നാംകണ്ണുകൊണ്ട് സത്യത്തെ കാണണമെന്ന് എം.ടി. വാസുദേവന്‍ നായര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിന്റെ ബിരുദദാനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകന് അവനവനോടും സമൂഹത്തോടും കാലത്തോടും തന്നെ നീതി പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2020, 12:04 pm IST
inKerala

                                 

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ മൂന്നാംകണ്ണുകൊണ്ട് സത്യത്തെ കാണണമെന്ന് എം.ടി. വാസുദേവന്‍ നായര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിന്റെ ബിരുദദാനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകന് അവനവനോടും സമൂഹത്തോടും കാലത്തോടും തന്നെ നീതി പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മാധ്യമപ്രവര്‍ത്തനം ഒരു സാധാരണ ജോലിയല്ല. അതിന് സാമൂഹ്യമായ ബാധ്യതയുണ്ട്. കാലത്തിനോടും സമൂഹത്തിനോടും ബാധ്യതയുണ്ട്. പുരാണത്തില്‍ പറയുന്ന ദിവ്യദൃഷ്ടി പോലുള്ള മൂന്നാം കണ്ണുകൊണ്ട് കാണുകയും വായനക്കാരന്റെയോ പ്രേക്ഷകന്റെയോ മുന്നില്‍ എത്തിക്കുകയും ചെയ്യുമ്പോഴാണ് ജോലി സമര്‍ത്ഥവും സാര്‍ത്ഥകവുമാകുന്നത്. ഇല്ലാത്ത വാര്‍ത്തകൊണ്ട് വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കാനാവും. രണ്ടു കുട്ടികള്‍ തമ്മില്‍ ചെറിയ കലഹം ഉണ്ടാകുന്നു പിന്നെ മുതിര്‍ന്നവര്‍ ഇടപെടുന്നു പിന്നെ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള ലഹളയായി മാറുന്നു. അങ്ങനെയൊന്നും സംഭവിക്കരുത്. പൂര്‍വ്വസൂരികള്‍ അതെല്ലാം എഴുതി വെച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തനം സത്യാന്വേഷണമാണ്. സത്യം എവിടെയോ ഉണ്ട്. അത് മറഞ്ഞു കിടക്കുകയാണ്. അതു തേടുന്ന യാത്രയാണ് മാധ്യമപ്രവര്‍ത്തനം. 

വാര്‍ത്തകള്‍ എഴുതുമ്പോള്‍ നല്ല ഭാഷ ഉപയോഗിക്കണം.’ഭാഷയെ വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. വാര്‍ത്ത ശ്രദ്ധേയമാക്കാനാണെങ്കിലും വികൃതമായ തലക്കെട്ടുകള്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.  

ദൃശ്യമാധ്യമങ്ങള്‍ കാണാറില്ല. ആ സമയം വല്ലതും വായിക്കും. ചാനലുകളില്‍ ഇന്റര്‍വ്യൂകളൊക്കെ കാണുമ്പോള്‍ ഇന്റര്‍വ്യൂ ചെയ്യാനായി മണ്ടന്മാര്‍ എന്തിനാണ് അവിടെ പോയി ഇരിക്കുന്നതെന്ന് തോന്നിപ്പോകും. തങ്ങളോടുള്ള ചോദ്യങ്ങള്‍ക്കായി കാത്തിരിക്കുകയാണ് അവര്‍. സബ് ഇന്‍സ്‌പെക്ടറുടെ റാങ്കിലുള്ള പോലീസുകാരന്‍ കുറ്റവാളിയോട്  ചോദിക്കുന്നതു പോലെയാണ് ദൃശ്യമാധ്യമങ്ങളില്‍ അഭിമുഖം നടത്തുന്നത്. അത് സഹിച്ചിരിക്കാന്‍ പറ്റില്ല. മിതവും പ്രസക്തവുമായ ചോദ്യങ്ങളിലൂടെ മറഞ്ഞിരിക്കുന്നതോ മറച്ചുവച്ചിരിക്കുന്നതോ ആയ സത്യം വെളിച്ചത്തുകൊണ്ടുവരാനാണ് അഭിമുഖം നടത്തുന്നയാള്‍ ശ്രദ്ധിക്കേണ്ടതെന്നും എം.ടി കൂട്ടിച്ചേര്‍ത്തു.  

ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടിയ സി. ദില്‍ന, രോഷ്‌നി രാജന്‍, സി.ജി. അരുണ്യ എന്നിവര്‍ക്ക് എംടി സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍ അധ്യക്ഷനായി. മാതൃഭൂമി എഡിറ്റര്‍ മനോജ് കെ. ദാസ്, മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ്, ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, ഐസിജെ ഡയറക്ടര്‍ വി.ഇ. ബാലകൃഷ്ണന്‍, പി.എസ്. രാകേഷ്, ഇ.പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Tags: എം. ടി. വാസുദേവന്‍ നായര്‍മാധ്യമപ്രവര്‍ത്തകര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; സായാഹ്ന ക്ലാസില്‍ ഭാഗമാകാന്‍ ബിരുദം മിനിമം യോഗ്യത

Kerala

നോഫ്‌ളൈസോണായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍; വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്; നടപടിയില്ല

നവതി ആശംസകളുമായി കോട്ടയം ഇല്ലിക്കല്‍ ചിന്മയ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും എം.ടി. വാസുദേവന്‍ നായരുടെ വീട്ടിലെത്തിയപ്പോള്‍
Kottayam

എംടിക്ക് നവതി ആദരവുമായി ചിന്മയ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും

രജനി സുരേഷ് രചിച്ച മല്ലിപ്പൂക്കള്‍ വിതാനിച്ച വഴിയോരങ്ങള്‍ എന്ന ചെറുകഥാസമാഹാരത്തിന്റെ ആദ്യപ്രതി എം.ടി. വാസുദേവന്‍ നായര്‍ക്ക് കഥാകാരി സമര്‍പ്പിച്ചപ്പോള്‍. ആര്‍ട്ടിസ്റ്റ് മദനന്‍, നോവലിസ്റ്റ് ശത്രുഘ്‌നന്‍, സംവിധായകന്‍ ഹരികുമാര്‍ എന്നിവര്‍ സമീപം
Varadyam

എംടി സമക്ഷം

പിറന്നാളിലും പുസ്തകത്താളില്‍... ഇന്നലെ നവതി ആശംസകള്‍ നേരാന്‍ കോഴിക്കോട്ടെ വീട്ടിലേക്ക് ആരാധകരും ആസ്വാദകരും എത്തുന്നതിനിടയിലും മാധ്യമപ്രവര്‍ത്തകനായ വാസുദേവന്‍ കുപ്പാട്ട് രചിച്ച എം.പി. ശങ്കുണ്ണി നായര്‍-എഴുത്തും ജീവിതവും എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന എം.ടി. വാസുദേവന്‍ നായര്‍.
Kerala

എഴുത്താണ് ജീവന്‍; എഴുത്തില്ലെങ്കില്‍ നമ്മളില്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.