കായംകുളം: ബിജെപി നേതാവും വിശ്വകര്‍മ സമുദായ കൂട്ടായ്മ സംസ്ഥാന രക്ഷാധികാരിയുമായ വി. രാജേന്ദ്രനു നേരെയുണ്ടായ വാഹനാപകടം യാദൃച്ഛികമല്ലെന്നും, ആസൂത്രിതമായ കൊലപാതക ശ്രമമാണെന്നും കേരള പോലീസ് ട്രെയിനിങ് കോളേജ് മുന്‍ പ്രിന്‍സിപ്പലും, റിട്ട. പോലീസ് സൂപ്രണ്ടുമായ പി.സി. രാമചന്ദ്രന് നായര്‍.
സാഹചര്യത്തെളിവുകള്‍ പരിശോധിക്കുമ്പോള്‍ കൊലപാതക ശ്രമം വ്യക്തമാകുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിലെ 99 ശതമാനം വാഹനാപകടങ്ങളിലും പോലീസിന്റെ അനാസ്ഥ കാരണം പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വി. രാജേന്ദ്രനു നേരെയുണ്ടായ വധശ്രമത്തില്‍ പ്രതിഷേധിച്ച് വിശ്വകര്‍മ്മ സമുദായ കൂട്ടായ്മ ചാരുംമൂട്ടില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാമചന്ദ്രന് നായര്‍.
വിശ്വകര്മജര്ക്കെതിരെ അതിക്രമമുണ്ടായാല്‍ ആയുധം പ്രയോഗിക്കാനും മടിക്കില്ലെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ അഖില കേരള മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയന് കെ. ഈരേഴ പറഞ്ഞു.
വിശ്വകര്‍മ സമുദായ കൂട്ടായ്മ കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് വി. ജയതിലകന്‍ കൊച്ചുമുറി അധ്യക്ഷത വഹിച്ചു. കേരള വിശ്വകര്‍മ സഭ സംസ്ഥാന സെക്രട്ടറി വി.ആര്. രവികുമാര്‍, വിശ്വബ്രാഹ്മണസമൂഹം സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ഗോപാലകൃഷ്ണന്, കായംകുളം ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എ.എച്ച്.എം. ഹുസൈന്, അഖില ഭാരതീയ വിശ്വകര്‍മ മഹാസഭ തിരുവന്തപുരം ജില്ലാ സെക്രട്ടറി ആര്. മണിക്കുട്ടന് ആചാരി, തമിഴ് വിശ്വകര്‍മ സമൂഹം സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എസ്. രങ്കനാഥ്, പരബ്രഹ്മ വിശ്വകര്‍മ സേവാസമാജം ജനറല്‍ സെക്രട്ടറി ആര്. വിനു എന്നിവര്‍ പ്രസംഗിച്ചു.
വിശ്വകര്‍മ സമുദായ കൂട്ടായ്മ കേന്ദ്രസമിതി അംഗം എന്‍. അനുരാജ് സ്വാഗതവും എം.ആര്. മുരളി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: