Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ക്ക് ഭരണാനുമതി, എല്ലാ ജില്ലകളിലും പോക്‌സോ അതിവേഗ പ്രത്യേക കോടതികള്‍

സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് കേരളത്തില്‍ 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അടുത്തിടെ അനുമതി നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2020, 02:33 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബലാത്സംഗ കേസുകളും മറ്റ് കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.  സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് കേരളത്തില്‍ 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അടുത്തിടെ അനുമതി നല്‍കിയിരുന്നു. അതാണ് വളരെ വേഗത്തില്‍ അന്തിമ രൂപം നല്‍കി ഭരണാനുമതി നല്‍കിയത്.

തിരുവനന്തപുരം ജില്ലയില്‍ നാലും തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടതികളാണ് അനുവദിച്ചത്. ഇതോടെ എല്ലാ ജില്ലകളിലും ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാന്‍ കഴിയും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പോക്‌സോ കോടതികള്‍ സ്ഥാപിക്കുന്നത്. ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കില്‍ 28 കോടതികള്‍ സ്ഥാപിക്കുന്നതിന് 21 കോടി രൂപയാണ് ആവശ്യമായുള്ളത്. 60:40 അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തിയാണ് ഈ കോടതികള്‍ ആരംഭിക്കുന്നത്.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വേഗത്തില്‍ വാങ്ങി നല്‍കുന്നതിനും കോടതികള്‍ ബാല സൗഹൃദമാക്കുന്നതിന്റെ ഭാഗമായുമാണ് പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.  വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍, ഹൈക്കോടതി, നിയമ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവ സംയുക്തമായിട്ടായിരിക്കും ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

ഹൈക്കോടതിയുമായി കൂടിയാലോചിച്ചാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നത്. 2019-20, 2020-21 എന്നീ രണ്ട് സാമ്പത്തിക വര്‍ഷത്തേക്ക് താല്‍ക്കാലിക അടിസ്ഥാനത്തിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഓരോ കോടതിയിലും പ്രതിവര്‍ഷം 165 കേസുകളെങ്കിലും തീര്‍പ്പാക്കും. ലീസിനോ വാടകയ്‌ക്കെടുത്തതോ ആയ സ്ഥലത്തായിരിക്കും ഈ കോടതികള്‍ പ്രവര്‍ത്തിക്കുക. ഓരോ കോടതിയിലും ഒരു ജുഡീഷ്യല്‍ ഓഫീസറും ഏഴ് സ്റ്റാഫ് അംഗങ്ങളും ഉണ്ടായിരിക്കും. ആവശ്യത്തിന് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ലഭ്യമല്ലെങ്കില്‍ വിരമിച്ച ജുഡീഷ്യല്‍ ഓഫീസറെ നിയമിക്കുന്നതാണ്. ഈ കോടതികള്‍ സ്ഥാപിക്കുന്നതിനായി ഹൈക്കോടതിയുമായി കൂടിയാലോചിച്ച് സംസ്ഥാന സര്‍ക്കാര്‍ ഒരു കര്‍മപദ്ധതി തയ്യാറാക്കും. ബലാത്സംഗ, പോക്‌സോ കേസുകള്‍ മാത്രമേ ഈ കോടതികളില്‍ കൈകാര്യം ചെയ്യുകയുള്ളൂ.

ഓരോ കോടതിയിലും ഒരു ജില്ലാ ജഡ്ജി, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, സീനിയര്‍ ക്ലര്‍ക്ക്, ബെഞ്ച് ക്ലര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്ന സ്റ്റാഫ് പാറ്റേണ്‍ ഉണ്ടായിരിക്കും. ഹൈക്കോടതി നല്‍കിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 12,234 പോക്‌സോ, ബലാത്സംഗ കേസുകളാണ് തീര്‍പ്പുകല്‍പ്പിക്കാനുള്ളത്. ഇതുപ്രകാരം സംസ്ഥാനത്ത് 56 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് 28 കോടതികള്‍ സ്ഥാപിക്കുന്നത്.

പുതിയ കോടതികളെ പോക്‌സോ കോടതികളായി നിശ്ചയിക്കുന്ന പ്രത്യേക ഉത്തരവുകള്‍ കോടതികളുടെ സ്ഥാനം അറിഞ്ഞശേഷം ഹൈക്കോടതിയുമായി കൂടിയാലോചിച്ച് പിന്നീട് പുറപ്പെടുവിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Tags: courtchildrenpocso
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

Kerala

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

Kerala

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.