ന്യൂദല്‍ഹി: കൊറോണ പോലെയുള്ള പുതിയ തരം വൈറസുകള്‍ക്കെതിരെ ഹോമിയോപ്പതിയും ആയുര്‍വേദവും യുനാനിയും ഫലപ്രദമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിനു കീഴിലുള്ള ഹോമിയോപ്പതി റിസര്‍ച്ച് കൗണ്‍സിലിന്റെ യോഗ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണയെ പ്രതിരോധിക്കാന്‍ ആര്‍സെനിക്കം 30 എന്ന മരുന്ന് മൂന്നു ദിവസം തുടര്‍ച്ചയായി രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ മതിയെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. ഒരു മാസം കഴിഞ്ഞ് വീണ്ടും മൂന്നു ദിവസം കഴിക്കണം. ജലദോഷം പോലുള്ളവയ്‌ക്കും ഇതേ മരുന്നാണ് പ്രതിരോധം. ചില ആയുര്‍വേദ, യുനാനി മരുന്നുകളും ഉപയോഗിക്കാം.
ശുചിത്വം പാലിക്കുക, സോപ്പുയോഗിച്ച് നന്നായി കൈ കഴുകുക, കഴുകാത്ത കൈ കൊണ്ട് കണ്ണും, മൂക്കും വായും സ്പര്‍ശിക്കാതിരിക്കുക, തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും മുഖം മൂടുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കാനും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ജലദോഷം മുതല്‍ ഗുരുതരമായ ശ്വാസകോശ രോഗം വരെയുണ്ടാക്കുന്നത് ഒരേ ജനുസില്‍ പെട്ട വൈറസാണ്. അതേയിനത്തില്‍ പെട്ടതാണ് കൊറോണ വൈറസും.
















