ചാണക്യചന്ദ്രഗുപ്തൗ ച വിക്രമഃ ശാലിവാഹനഃ
സമുദ്രഗുപ്തഃ ശ്രീഹര്‍ഷഃ ശൈലേന്ദ്രോ ബപ്പരാവലഃ
രാജസ്ഥാനിലെ ഗുഹിലോത് രാജവംശസ്ഥാപകനായ ബാപ്പാറാവല്‍ അറബികളെ തോല്‍പ്പിച്ച പ്രതാപിയും പരാക്രമിയുമായ രാജാവായിരുന്നു. ഇദ്ദേഹം സ്വമതത്തില്‍ വളരെയധികം അഭിമാനിച്ചിരുന്നു. ഉദയപൂരിനടുത്ത് നാഗഹ്രദം എന്നു പേരായ ഒരു കൊച്ചു പ്രദേശത്തിന്റെ ഭരണാധികാരിയായിരുന്ന ബാപ്പാ റാവല്‍ പിന്നീട് ചിതൗഡ് പ്രദേശത്തിന്റെ അധിപതിയായി. യുഗാബ്ദം 39 ാം ശതകമായപ്പോഴേക്കും അറബികള്‍ ഭാരതത്തെ ആക്രമിച്ചു തുടങ്ങിയിരുന്നു. അക്കാലത്ത് ബാപ്പാ റാവല്‍ സ്വദേശത്തെ അവരില്‍ നിന്ന് രക്ഷിക്കുക മാത്രമല്ല, മറിച്ച് അറബിരാജ്യം വരെ ചെന്ന് ശത്രുക്കളെ കീഴടക്കുകയും ചെയ്തു. ദീര്‍ഘകാലം രാജ്യഭരണം നടത്തുകയും ആക്രമണകാരികളായ അറബികളെ അനേകപ്രാവശ്യം പരാജയപ്പെടുത്തുകയും ചെയ്ത ബാപ്പാ റാവല്‍ പിന്നീട് തന്റെ പുത്രനെ ഭരണഭാരമേല്‍പ്പിച്ച് സ്വയം ശിവ ഉപാസകനായ യോഗിയായി ജീവിതം നയിസച്ചു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















