Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കണ്ണിലൊഴിക്കുന്ന മരുന്ന് മദ്യത്തില്‍ കലര്‍ത്തി നല്‍കി; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ നഴ്‌സിന് 45 വര്‍ഷം ജയില്‍ ശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 10:17 am IST
in World

യോര്‍ക് കൗണ്ടി (അമേരിക്ക): കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് മദ്യത്തില്‍ കലര്‍ത്തി നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ നഴ്‌സിന് 45 വര്‍ഷം ജയില്‍ശിക്ഷ. ലെന സ്യൂ ക്ലേറ്റനെയാണ് കോടതി ശിക്ഷിച്ചത്. അമ്പത്തിമൂന്നുകാരിയായ ലെന വയോജനങ്ങള്‍ക്കു വേണ്ടിയുള്ള വകുപ്പില്‍ നഴ്‌സായിരുന്നു. അറുപത്തിനാലുകാരനായ ഭര്‍ത്താവ് സ്റ്റീഫന്‍ ഡെല്‍വല്ലെ ക്ലേറ്റനെയാണ് ലെന കൊലപ്പെടുത്തിയത്. 

ശിക്ഷയില്‍ 25 വര്‍ഷം കൊലക്കുറ്റത്തിനാണ്. മരുന്നിലോ ഭക്ഷണത്തിലോ വിഷാംശം കലര്‍ത്തുന്നതുമായി ബന്ധപ്പെട്ട കുറ്റത്തിനാണ് 20 വര്‍ഷം ജയില്‍ ശിക്ഷ നല്‍കിയത്. 2018 ജൂലൈ 21ന് ക്ലോവര്‍ എന്ന പ്രദേശത്തെ വീട്ടില്‍ സ്റ്റീഫന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ശരീരത്തില്‍ വിഷാംശമുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ആഗസ്തില്‍ ലെനയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് മദ്യത്തില്‍ കലര്‍ത്തി തുടര്‍ച്ചയായി മൂന്നു ദിവസം കുടിക്കാന്‍ നല്‍കിയെന്ന് ലെന സമ്മതിച്ചു. തന്നോടു മോശമായി പെരുമാറിയതിനു പ്രതികാരമായാണ് മദ്യത്തില്‍ മരുന്നു കലര്‍ത്തി നല്‍കിയതെന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ലെന കോടതിയില്‍ പറഞ്ഞു. 

എന്നാല്‍, സ്വത്തു തട്ടിയെടുക്കാനുള്ള ലക്ഷ്യം കൂടി ലെനയ്‌ക്കുണ്ടായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. ഒരു മില്യന്‍ ഡോളര്‍ വിലയുള്ള വീട്ടിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. നേരത്തേ ഫ്‌ളോറിഡയില്‍ ബിസിനസ് നടത്തിയിരുന്ന സ്റ്റീഫന് അത്രയും തന്നെ മൂല്യമുള്ള വേറെയും സ്വത്തുക്കളുണ്ട്. ഇതെല്ലാം സ്വന്തമാക്കാനും ലെന പദ്ധതി തയാറാക്കിയിരുന്നെന്നും പോലീസ് കണ്ടെത്തി. ഒന്നാം നിലയില്‍ നിന്നുള്ള ഗോവണിപ്പടിയില്‍ നിന്ന് വീണതിന്റെ ആഘാതത്തില്‍ ഭര്‍ത്താവു മരിച്ചുവെന്നാണ് ലെന ആദ്യം പറഞ്ഞത്. ശവസംസ്‌കാര ചടങ്ങുകളിലും സജീവമായിരുന്നു. എന്നാല്‍ പിന്നീടാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

Kerala

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

India

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

Kerala

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

Samskriti

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

പുതിയ വാര്‍ത്തകള്‍

വിഷു ബമ്പറിന് റിക്കാര്‍ഡ് വില്‍പന: നറുക്കെടുപ്പ് നാളെ

കല്ലില്‍തീര്‍ത്ത അത്ഭുതം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

ക്ഷേത്രത്തിനെതിരായ ഭീഷണിക്കെതിരെ നാമജപ പ്രതിഷേധം

ആഭ്യന്തര ക്രിക്കറ്റ്: ബിസിസിഐ കലണ്ടര്‍ പുറത്ത്; വരും സീസണിലെ പ്രധാന വേദി കേരളം

പൂരം വരവായി… ഇനി 20 നാള്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെ സലാ നയിക്കും

ജര്‍മന്‍ പടയായി, ന്യൂയര്‍ ടീമില്‍ മറികടക്കണം; ഗ്രൂപ്പ് സ്റ്റേജ് ദുരന്തം

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍-ദ്യോക്കോവിച് ഫൈനലിന് സാധ്യത

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: മലപ്പുറത്തിനും കണ്ണൂരിനും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.