Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ആണവ കള്ളക്കടത്ത്: പാക്കിസ്ഥാനെ വീണ്ടും പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2020, 09:58 am IST
inWorld

വാഷിങ്ടണ്‍: നിയമവിരുദ്ധമായി ആണവ, മിസൈല്‍ സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കാനുള്ള നീക്കത്തിനിടെ വീണ്ടും കൈയോടെ പിടിക്കപ്പെട്ട് പാക്കിസ്ഥാന്‍. ശാസ്ത്രസാങ്കേതിക വിദ്യയില്‍ അടിത്തറയില്ലാത്ത രാജ്യമായിരുന്നിട്ടും കള്ളക്കടത്തിലൂടെയും കുതന്ത്രത്തിലൂടെയും ആണവ, ബാലിസ്റ്റിക് മിസൈല്‍ ശക്തിയായി മാറിയ പാക്കിസ്ഥാന്‍, അമേരിക്കയുടെ സാങ്കേതിക വിദ്യകള്‍ ചോര്‍ത്തുന്നതിനിടെയാണ് വീണ്ടും പിടിയിലായത്. 

റാവല്‍പ്പിണ്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് വേള്‍ഡ് എന്ന കമ്പനിയുമായി ബന്ധമുള്ള അഞ്ച് പാക്കിസ്ഥാനികള്‍ അറസ്റ്റിലായതോടെയാണ് പാക്കിസ്ഥാന്‍ ആണവ, മിസൈല്‍ ദൗത്യങ്ങള്‍ക്ക് അമേരിക്കന്‍ സാങ്കേതിക വിദ്യ കടത്തിയത് പുറത്ത് വന്നത്.

മുഹമ്മദ് കമ്രാന്‍ വാലി, മുഹമ്മദ് എഹ്‌സാന്‍ വാലി, ഹാജി വാലി മുഹമ്മദ് ഷെയ്ഖ്, അഹ്മദ് വഹീദ്, എന്നിവരാണ് പിടിയിലായത്. കാനഡ, ഹോങ്കോങ്, യുകെ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി. അഡ്വാന്‍സ്ഡ് എഞ്ചിനീയറിങ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (എഇആര്‍ഒ) പാക്കിസ്ഥാന്‍ ആറ്റോമിക് എനര്‍ജി കമ്മീഷനും (പിഎഇസി) വേണ്ടി യുഎസ് ഉത്പന്നങ്ങള്‍ സ്വന്തമാക്കാനും കയറ്റുമതി ലൈസന്‍സില്ലാതെ പാക്കിസ്ഥാനിലേക്ക് കടത്താനും ഇവര്‍ അന്താരാഷ്‌ട്ര സംഭരണ ശൃംഖല രൂപീകരിച്ചിരുന്നു. ബിസിനസ് വേള്‍ഡ് കമ്പനിയുടെ മറവിലായിരുന്നു പ്രവര്‍ത്തനങ്ങളെന്നും നീതിന്യായ വകുപ്പ് അറിയിച്ചു.   

കയറ്റുമതി നിയന്ത്രണങ്ങള്‍ രൂപകല്പന ചെയ്യുന്നതില്‍ അമേരിക്ക കൂടുതല്‍ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവത്തിലൂടെ പുറത്ത് വരുന്നതെന്ന് യുഎസ് ദേശീയ സുരക്ഷാ അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ജോണ്‍ സി. ഡെമേര്‍സ് ചൂണ്ടിക്കാട്ടി. 

ദേശീയ സുരക്ഷയ്‌ക്കും വിദേശ നയങ്ങള്‍ക്കും വിപരീതമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് കയറ്റുമതി ലൈസന്‍സ് ആവശ്യകതകള്‍ ചുമത്തുന്ന അമേരിക്കയിലെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്റ്റിറ്റി ലിസ്റ്റിലുള്ളവരാണ് എഇആര്‍ഒയും പിഎഇസിയും. പാക്കിസ്ഥാന്റെ മിസൈല്‍ ദൗത്യങ്ങള്‍ക്കും മറ്റും ഇടനിലക്കാരെ മറയാക്കി അമേരിക്കന്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 

ഇന്ത്യക്ക് സന്തോഷിക്കാമെന്ന്യുഎസ്

വാഷിങ്ടണ്‍: പാക് ആണവ കള്ളക്കടത്ത് ശൃംഖലയുടെ തകര്‍ച്ചയില്‍ ഇന്ത്യക്കു സന്തോഷിക്കാമെന്ന് യുഎസ് പ്രസ്താവന. ആണവ, ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യകള്‍ മോഷ്ടിച്ചുകൊണ്ടിരുന്ന പാക്കിസ്ഥാന്റെ പ്രധാന ലക്ഷ്യം ഇന്ത്യയായതിനാലാണ് അമേരിക്കയുടെ ഈ പ്രസ്താവന. പിടിയിലായവരുടെ പ്രവര്‍ത്തനങ്ങള്‍ കയറ്റുമതി നിയമങ്ങളുടെ ലംഘനം മാത്രമല്ല. അമേരിക്കയുടെ ദേശീയ സുരക്ഷാ താത്പര്യങ്ങള്‍ക്കും മേഖലയിലെ രാജ്യങ്ങളുടെ സന്തുലിതാവസ്ഥയ്‌ക്കും ഭീഷണി കൂടിയാണെന്നും അമേരിക്ക വ്യക്തമാക്കി. 

പതിനാറ് വര്‍ഷം മുന്‍പും പാക്കിസ്ഥാന്‍ സമാന രീതിയില്‍ ആണവ കള്ളക്കടത്തിനിടെ പിടിക്കപ്പെട്ടിരുന്നു. ഡച്ച് കമ്പനിയായ യൂറെന്‍കോയുടെ രൂപകല്പന മോഷ്ടിച്ചാണ് എണ്‍പതുകളില്‍ ആദ്യമായി പാക്കിസ്ഥാന്‍ അണുബോംബ് വികസിപ്പിച്ചത്. 

പിന്നീട് ഈ സാങ്കേതിക വിദ്യകള്‍ ഉത്തര കൊറിയ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പങ്കു വച്ചു. ഇതിന് പ്രത്യുപകാരമായി ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുന്നതില്‍ ചൈന പാക്കിസ്ഥാനെ സഹായിക്കുകയും ചെയ്തു. ഡച്ച് കമ്പനിയിലെ നുഴഞ്ഞു കയറ്റത്തിനും മോഷണത്തിനും തന്നെ പൂര്‍ണമായി സഹായിച്ചത് പാക് സൈന്യവും രഹസ്യ വിഭാഗവുമാണെന്ന് പാക് ആണവ ഗവേഷണങ്ങളുടെ സൂത്രധാരന്‍ എന്നറിയപ്പെടുന്ന ഐ.ക്യു ഖാന്‍ വെളിപ്പെടുത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പ്രിയതമൻ ആരംഭിച്ചു

New Release

“അമാനുഷികം” സെപ്റ്റംബർ 25-ന്.

New Release

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

Entertainment

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

അധികാരമുള്ളപ്പോൾ ചോദിക്കുന്നതിനു മുൻപേ പലരും എന്തും തരും ; അവരുടെ ഉദ്ദേശ്യം മനസ്സിലാക്കി പ്രവർത്തിക്കണം ; നമ്മൾ പറഞ്ഞതെല്ലാം തിരിഞ്ഞുകുത്തരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.