Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്ക് ആശാനെ അനുസ്മരിക്കാനാവാത്ത ദുരവസ്ഥ

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jan 17, 2020, 08:53 am IST
inKerala

കൊച്ചി: ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സാഹിത്യ വിമര്‍ശകന്‍ പ്രൊഫ. ജോസഫ് മുണ്ടശേരി ‘വിപ്ലവത്തിന്റെ ശുക്ര നക്ഷത്ര’മെന്ന് വിശേഷിപ്പിച്ച മഹാകവി കുമാരനാശാന്റെ ചരമ വാര്‍ഷികം അനുസ്മരിക്കാന്‍ പോലുമാകാത്ത ‘ദുരവസ്ഥ’യില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. നവോത്ഥാനത്തിന്റെ സ്വയം പ്രഖ്യാപിത ചാമ്പ്യന്മാരായ സംസ്ഥാന സര്‍ക്കാരിന് സാഹിത്യ-സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ നവോത്ഥാന നായകന്‍ കുമാരനാശാനെ ഓര്‍മിക്കാനായില്ല. കവിയുടെ 96 -ാം ചരമ വാര്‍ഷിക ദിനമായിരുന്നു ജനുവരി 16. 

ആധുനിക കവിത്രയത്തില്‍ മൂവരും തുല്യരായിരുന്നെങ്കിലും ഉള്ളൂര്‍ എസ്. പരമേശ്വരയ്യരേയും വള്ളത്തോള്‍ നാരായണ മേനോനെയും നീക്കി നിര്‍ത്തി കുമാരനാശാനെ പ്രകീര്‍ത്തിക്കാന്‍ ചിലര്‍ മുന്‍കൈ എടുത്തിരുന്നു. ഉള്ളൂര്‍ അയ്യരും രാജഭക്തനും പുരാണ ഇതിഹാസ വിഷയങ്ങള്‍ കവിതയാക്കുന്നയാളുമാണെന്ന് ആക്ഷേപിക്കുന്നവരും ഉണ്ടായിരുന്നു. വള്ളത്തോളിന്റെ ‘മേനോന്‍ വാലും’ കഥകളിക്കമ്പവും മൂലം ക്ലാസിക്- വരേണ്യ വര്‍ഗ സംസ്‌കാര പുനഃസ്ഥാപകനെന്ന വിമര്‍ശനങ്ങളും പരന്നു. എന്നാല്‍, കുമാരനാശാനെ കവിതക്കുപരി മറ്റ് പല പട്ടങ്ങളും ചാര്‍ത്തി പുകഴ്‌ത്തുന്നതിലും ചിലര്‍ മത്സരിച്ചിരുന്നു. പുരോഗമന കലാ സാഹിത്യ പ്രസ്ഥാനം നിയന്ത്രിച്ചിരുന്ന കമ്യൂണിസ്റ്റ് നേതാവ് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് അതിന് ഒരുകാലത്ത് താത്ത്വിക പരിവേഷവും നല്‍കിയിരുന്നു. 

‘ചണ്ഡാല ഭിക്ഷുകി’യും ‘ദുരവസ്ഥ’യും അടക്കമുള്ള ആശാന്‍ കൃതികളുടെ ഉള്ളടക്കത്തിലെ ‘വിപ്ലവ’ത്തോട് പില്‍ക്കാലത്ത് കണ്ണടച്ച ഇഎംഎസ്, ആശാനെ ബൂര്‍ഷ്വാ കവിയെന്നു വിളിച്ചതും ഇന്ന് ആശാനെ കമ്യൂണിസ്റ്റുകള്‍ തമസ്‌കരിക്കുന്നതും ഒറ്റക്കാരണത്താലാണ്, ആശാന്റെ ‘ദുരവസ്ഥ’ എന്ന കൃതി. ‘ദുരവസ്ഥ’യുടെ ഇതിവൃത്തം ചാത്തന്‍ എന്ന പുലയന്‍ സാവിത്രി എന്ന അന്തര്‍ജനത്തിന് സാമൂഹ്യാഭയം കൊടുക്കുന്നതും അവര്‍ വിവാഹിതരായി ജീവിതം നയിക്കുന്നതുമാണ്. കമ്യൂണിസ്റ്റുകള്‍ അവരുടെ നവോത്ഥാന നയങ്ങളില്‍ പറയുന്ന ഈ വിപ്ലവ സങ്കല്‍പ്പം 1922-ല്‍ 98 വര്‍ഷം മുമ്പ് ആശാന്‍ അവതരിപ്പിച്ചിട്ടും ആശാനെ അംഗീകരിക്കാത്തത് പാര്‍ട്ടിയുടെ മുസ്ലിം വോട്ടുബാങ്ക് രാഷ്‌ട്രീയം കൊണ്ടാണ്. 

അമ്പതാം വയസില്‍, 1924ല്‍, ബോട്ടപകടത്തില്‍ മുങ്ങിമരിച്ച കവി കുമാരനാശാന്‍, 1922 ല്‍ എഴുതിയ ദുരവസ്ഥയുടെ ഇതിവൃത്തം അതാണെങ്കിലും അതിന്റെ സാമൂഹ്യ പശ്ചാത്തലം 1921ലെ മാപ്പിള ലഹളയാണ്. 1921 -ല്‍ മലപ്പുറത്തും മലബാറിലാകെയും നടന്ന മാപ്പിള ലഹളയില്‍, നമ്പൂതിരി ഇല്ലങ്ങളും ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദു വീടുകളും ആക്രമിക്കപ്പെട്ടു. ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. സ്ത്രീകള്‍ കൂട്ട ബലാല്‍ക്കാരങ്ങള്‍ക്കിരയായി. അങ്ങനെ മുസ്ലിം തെമ്മാടികളില്‍നിന്ന് രക്ഷപ്പെട്ട് ഓടി, സാവിത്രി എന്ന അന്തര്‍ജനം ചാത്തന്റെ കുടിയില്‍ എത്തിയതായി ആശാന്‍ ദുരവസ്ഥയില്‍ എഴുതുന്നു. 1921 ലെ മാപ്പിള ലഹളയുടെ യഥാര്‍ഥ ചരിത്രം അപ്പാടെയുണ്ട് ദുരവസ്ഥയില്‍. 

”ക്രൂരമഹമ്മദര്‍ ചിന്തിയ ഹൈന്ദവച്ചോരയാല്‍ ചോപ്പെഴും ഏറനാട്ടില്‍… അമ്മമാരില്ലേ സഹോദരിമാരില്ലേ, ഇമ്മൂര്‍ഖര്‍ക്കീശ്വര ചിന്തയില്ലേ” എന്നിങ്ങനെയുള്ള വരികളും ആക്രമണത്തിന്റെ ക്രൂരതയുടെ ചിത്രണവുമുണ്ട്. എന്നാല്‍, മാപ്പിള ലഹളയെ, അതിന്റെ ഇരയായി നാടുവിടേണ്ടിവന്ന ഇഎംഎസ്തന്നെ, മലബാറില്‍ കമ്യൂണിസ്റ്റുകള്‍ക്ക് മുസ്ലിം രാഷ്‌ട്രീയ പിന്തുണ നേടാന്‍, കാര്‍ഷിക വിപ്ലവമായി വ്യാഖ്യാനിച്ചു. അതോടെ ആശാന്റെ ദുരവസ്ഥയേയും ആശാനെത്തന്നെയും തള്ളിപ്പറയുന്ന ‘ദുരവസ്ഥ’ പാര്‍ട്ടിക്ക് വന്നു ചേരുകയായിരുന്നു. കുമാരനാശാനെയും ആശാന്റെ സാഹിത്യ രചനകള്‍ക്കും പ്രേരകനായിരുന്ന ശ്രീ നാരായണ ഗുരുവിനേയും  ഇഎംഎസ് ബ്രിട്ടീഷുകാരുടെ സേവകരും ബൂര്‍ഷ്വകളുമായി വിശേഷിപ്പിക്കുകയായിരുന്നു.

കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ എന്ന കാവ്യത്തില്‍ സീത ശ്രീരാമനെ വിമര്‍ശിക്കുന്നുണ്ട്. അത് രാമനിന്ദ ആവര്‍ത്തിക്കാനും ഹിന്ദു അധിക്ഷേപത്തിനുമുള്ള അവസരമായി വിനിയോഗിക്കാനും ലക്ഷ്യമിട്ട് ആശാന്റെ സീതയുടെ നൂറാം വാര്‍ഷികം കഴിഞ്ഞ വര്‍ഷം ആഘോഷിച്ചവര്‍ക്ക് 1921 ലെ മാപ്പിള ലഹളയെ പേടിച്ച്, ആശാനെ അനുസ്മരിക്കാനാവാത്ത ദുരവസ്ഥയാണ് ഇപ്പോള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.