Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കളിയിക്കാവിള ഭീകരാക്രമണം: മുക്രി പിടിയില്‍

അനീഷ് അയിലംbyഅനീഷ് അയിലം
Jan 14, 2020, 06:05 am IST
inKerala

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്ഐയെ കൊല്ലാന്‍ ഭീകരര്‍ക്ക് തോക്ക് എത്തിച്ചു നല്‍കിയത് കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെംഗളൂരു സ്വദേശി ഇജാസ് പാഷയെന്ന് തമിഴ്‌നാട് ക്യുബ്രാഞ്ച് സ്ഥിരീകരിച്ചു. ആക്രമണത്തിന് മുന്‍പ് രണ്ട് ദിവസം ഭീകരര്‍ നെയ്യാറ്റിന്‍കര മുസ്ലിം പള്ളിയില്‍ എത്തിയിരുന്നതായും ക്യുബ്രാഞ്ച് കണ്ടെത്തി. ഭീകരര്‍ക്ക് സഹായം ചെയ്ത പള്ളിയിലെ മുക്രി ജാഫറിനെ അറസ്റ്റ് ചെയ്തു.

കര്‍ണാടകയിലെ രാമനഗരിയില്‍ നിന്നാണ് ടാക്‌സി ഡ്രൈവറായ ഇജാസ് പാഷ ഉള്‍പ്പെടെ അഞ്ചുപേരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് നിരോധിത തീവ്രവാദ സംഘടനയായ അല്‍ ഉമയുമായി ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് ലഭിച്ച തോക്ക് ബെംഗളൂരുവില്‍ വച്ച് തൗഫീക്കിന് കൈമാറുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. തൗഫീഖിനും അബ്ദുള്‍ സമീമിനും അല്‍ ഉമയുമായുള്ള ബന്ധം നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രിയാണ് തമിഴ്‌നാട് പോലീസ് സംഘം നെയ്യാറ്റിന്‍കര പള്ളിയില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. ഈ മാസം ഏഴിനും എട്ടിനും ഭീകരര്‍ പള്ളിയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അതിനു ശേഷമാണ് പ്രതികള്‍ കളിയിക്കാവിളയിലേക്ക് പോയത്. പള്ളിയിലെ മുക്രി ജാഫറിന് ഭീകരര്‍ ബാഗ് കൈമാറുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ആക്രമണത്തിനുള്ള എല്ലാ പദ്ധതികളും ആവിഷ്‌കരിച്ച ശേഷമാണ് പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് പോയതെന്നാണ് ക്യുബ്രാഞ്ചിന്റെ നിഗമനം. ഇതിനുള്ള എല്ലാ സഹായവും ചെയ്തു നല്‍കിയത് വിതുര സ്വദേശി സെയ്ദലി ആണ്. ഇയാള്‍ ഭീകരര്‍ക്ക് നെയ്യാറ്റിന്‍കരയില്‍ വീട് വാടകയ്‌ക്കെടുത്ത് നല്‍കി. ആക്രമണത്തിന്റെ പിറ്റേന്നു മുതല്‍ സെയ്ദലി ഒളിവിലാണ്.

പള്ളിയില്‍ ദിവസവും നിരവധി പേര്‍ വന്നുപോകുന്നുണ്ടെന്നും ചിലര്‍ വിശ്രമിച്ച ശേഷം അടുത്ത ദിവസമേ പോകാറുള്ളുവെന്നുമാണ് പള്ളി അധികൃതര്‍ തമിഴ്നാട് പോലീസിനോട് പറഞ്ഞത്. പള്ളിക്ക് എതിര്‍വശത്തുള്ള കടകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ തമിഴ്‌നാട് പോലീസിന് ലഭിച്ചിട്ടില്ല. സിസിടിവികള്‍ തകരാറിലെന്നാണ് കടയുടമകള്‍ പറയുന്നതെന്ന് തമിഴ്‌നാട് പോലീസ് പറഞ്ഞു. 

നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനിലെ സിസിടിവികള്‍ തകരാറിലായതിനാല്‍ അവിടത്തെ ദൃശ്യങ്ങളും പരിശോധിക്കാനായില്ല. ഏഴാം തീയതി പള്ളിയിലെത്തിയ ഇവര്‍ കളിയിക്കാവിളയിലേക്ക് പോയെന്നും തങ്കം ലോഡ്ജില്‍ മുറിയെടുത്ത് പകല്‍ മുഴുവന്‍ താമസിച്ചശേഷം വൈകിട്ടോടെ മടങ്ങിയതായും ക്യുബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ ഭീകരരുടെ വിവിധതരത്തിലുള്ള ചിത്രങ്ങള്‍ ഇന്നലെ പോലീസ് പുറത്തുവിട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

Kerala

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

India

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

Astrology

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

Samskriti

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.