തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയം വെറുതെയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രന്. പ്രമേയം ഒരു സന്ദേശം മാത്രമാണ്. പ്രമേയത്തിന് ഒരു നിയമസാധുതയും ഇല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. നിയമസാധുത ചോദ്യം ചെയ്ത ഗവര്‍ണ്ണറുടെ വാദങ്ങള്‍ക്ക് സമാനമായ നിലപാട് കെപിസിസി അധ്യക്ഷനും ഉന്നയിക്കുന്നത്. സംയുക്തസമരത്തിനൊപ്പം പ്രമേയമെന്ന ആശയവും മുന്നോട്ട് വെച്ചത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ഇത് അടക്കമുള്ള നിലപാടുകള്‍ തള്ളിയാണ് മുല്ലപ്പള്ളി രംഗത്ത് വന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രേമം കാപട്യമാണ്. സിപിഎമ്മുമായി കൈകോര്‍ത്ത് പിടിച്ചാല്‍ സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാക്കളുടെ ആത്മാവ് തന്നോട് പൊറുക്കില്ല. സര്‍ക്കാരിന്റെ പത്രപരസ്യം ധൂര്‍ത്തും രാഷ്ട്രീയ നാടകവുമാണ്. മുഖ്യമന്ത്രിയുടെ സമരം കത്തെഴുത്തില്‍ മാത്രമൊതുങ്ങുന്നതാണ്. താന്‍ നിലകൊള്ളുന്നത് കേരളത്തിലെ കോണ്ഗ്രസുകാര്ക്കൊപ്പമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: