Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മീമാംസാദര്‍ശനത്തിന്റെ നിലപാട്

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Jan 9, 2020, 07:14 am IST
inSamskriti

മീമാംസകരിലെ രണ്ടാമത്തെ വിഭാഗത്തിന്റെ ആചാര്യനായ കുമാരിലഭട്ടന്‍, അറിവ് എന്നാല്‍ ആത്മാവിന്റെ പ്രവൃത്തി മൂലം വസ്തുക്കളുടെ ജ്ഞാതതാ എന്ന വസ്തുബോധം ഉണ്ടാക്കുന്ന ഒരുതരം ചലനമാണ,് എന്നു വാദിച്ചു. ജ്ഞാനം അതിന്റെ തനിമയില്‍ നമുക്കു പ്രത്യക്ഷമല്ല. 

വസ്തുബോധം (ജ്ഞാതതാ) ഉണ്ടാക്കാന്‍ വേണ്ട ചലനം എന്ന നിലക്ക് അതിനെ അനുമാനിക്കാന്‍ മാത്രമേ കഴിയൂ. ചലനം എന്നാല്‍ കുമാരിലഭട്ടന് വെറും അണുസ്പന്ദനം മാത്രമായിരുന്നില്ല. അത്തരം സ്പന്ദനത്തിനും കൂടി കാരണമാകാവുന്ന അതീന്ദ്രിയമായ ഒരു ക്രിയയാണ്. ജ്ഞാനം ചലനമാണെങ്കിലും നൈയ്യായികന്‍ കരുതുന്നതുപോലെ അതിനു കാരണമായ ഒരു ക്രിയയുടെ ഫലമല്ല. ന്യായശാസ്ത്രം ആത്മാവിന്റെ ഒരു ചലനത്തേയു അംഗീകരിക്കുന്നില്ല. പക്ഷേ ആശ  മുതലായ ചില ഗുണങ്ങള്‍ അതിനോടു ചേരുമ്പോള്‍ അത് ഭൗതികമായ ചലനത്തിനു ഹേതുവാകുമെന്നു കരുതുന്നു. പ്രഭാകരനെപ്പോലെ കുമാരിലനും ജ്ഞാനം സ്വത: പ്രമാണമാണെന്നു കരുതുന്നു. അനുഭവത്തിലൂടെ പിന്നീടുണ്ടാകുന്ന അറിവിന് ആദ്യക്ഷണത്തിലുണ്ടായ അറിവിന്‍രെ പ്രാമാണ്യം നിശ്ചയിക്കാന്‍ വേണ്ട പ്രത്യേകഗുണമൊന്നുമില്ല. സംവാദി അഥവാ പിന്നീടുള്ള അനുഭവസാക്ഷ്യം എന്നു പറയപ്പെടുന്നത് പിന്നീടുള്ള അറിവ് എന്നതില്‍ കവിഞ്ഞൊന്നുമല്ല. ബാഹ്യവസ്തുക്കളെക്കുറിച്ചുള്ള അറിവില്‍ ആത്മാവ് പ്രകടമാകുന്നില്ല. എങ്കിലും ആത്മബോധത്തിന്റെ മാനസപ്രത്യക്ഷത്തിലൂടെ അതിനെ അറിയാന്‍ കഴിയും. സംഗ്രഹ ത്തിന്റെ ചില പ്രത്യേകസാഹചര്യങ്ങളുടെ സാന്നിധ്യത്തില്‍ ആത്മചലനം ഉണ്ടാകുകയും അത് ബാഹ്യവസ്തുവിനെക്കുറിച്ചുള്ള ബോധമുണ്ടാക്കുകയും ചെയ്യുന്നു. ഇതിനെയാണ് ജ്ഞാനം എന്നു പറയുന്നത്. ഇവിടെ കുമാരിലന്‍ ചലനം എന്ന അറിവിനേയും വസ്തുബോധം എന്ന അറിവിനേയും വേര്‍തിരിച്ചു കാണുന്നു.

ചലനം ആകുന്ന അറിവ് ഇന്ദ്രിയപ്രത്യക്ഷത്തിന് അതീതമാണ്. അതിനെ അനുമാനിക്കാനേ കഴിയൂ. അറിവിനോടു മാത്രമാണ് നമുക്കു നേരിട്ടു ബന്ധമുള്ളതെന്ന തരത്തില്‍ അതിന്റെ സവിശേഷസ്വഭാവത്തെ സമര്‍ത്ഥിക്കാന്‍ ബൗദ്ധവിജ്ഞാനവാദം, സാംഖ്യം, മീമാംസ എന്നിവ യത്നിച്ചു. ഇതില്‍ നിന്നും അവയുടെ ആശയവാദപരമായ പ്രവണത വ്യക്തമാണ്. വിജ്ഞാനവാദമാകട്ടെ ബാഹ്യപ്രപഞ്ചത്തെ നിരസിക്കുക വഴി അറിവിന്റെ സാക്ഷ്യ ത്തിനോടു തന്നെ അനീതി കാണിച്ചു. സാംഖ്യന്‍ ബാഹ്യലോകത്തെ അംഗീകരിച്ചെങ്കിലും അറിവിന്റെ ഉള്ളടക്കവും ശുദ്ധബുദ്ധിയും തമ്മില്‍ ഒരു വിടവു സൃഷ്ടിച്ചു. പ്രഭാകരന്‍ ഇതിനെ അവഗണിച്ചു. അറിവ് അതിനോടൊപ്പം അറിയുന്നവനേയും അറിയപ്പെടുന്നതിനേയും പ്രകാശിപ്പിക്കുന്ന ഒരു സവിശേഷസത്തയാണെന്ന്  ആത്മപരിശോധനാ ത്മകമായ സമര്‍ത്ഥനത്തില്‍ തൃപ്തിയടയുകയും ചെയ്തു. കുമാരിലന്‍ ആകട്ടെ നമ്മുടെ വസ്തുബോധത്തിനു കാരണം ആയി ചലനം എന്ന ഒരു അതീന്ദ്രിയസത്തയെ അംഗീകരിച്ചു; പക്ഷേ അത് ആത്മാവില്‍ നിന്നും വ്യത്യസ്തമാണെന്നും കൂടി പറഞ്ഞു. പക്ഷേ, അറിവിന് അതിന്‍േതായ സവിശേഷസ്വഭാവമുണ്ടായിട്ടുംവസ്തുപ്രപഞ്ചവുമായി ബന്ധപ്പെടാന്‍ അതിന് എന്തുകൊണ്ടു കഴിയുന്നു? ബാഹ്യവസ്തുപ്രപഞ്ചവും അറിവിന്റെ പ്രപഞ്ചവും എത്രമാത്രം തീര്‍ത്തും സത്യങ്ങളാണ് എന്നു കരുതാം? എന്നീ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. വസ്തുപ്രപഞ്ചത്തോടുള്ള വ്യക്തികളുടെ ആകര്‍ഷണം, വസ്തുക്കളെ പ്രതിനിധാനം ചെയ്യുന്നതിലുള്ള നീതി പുലര്‍ത്തല്‍, നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാനുതകല്‍, പില്‍ക്കാലത്തെ അവിരുദ്ധമായ അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തല്‍ എന്നിവയെ ആസ്പദമാക്കിക്കൊണ്ടുള്ള ആപേക്ഷികങ്ങളോ അപൂര്‍ണ്ണങ്ങളോ ആയ തീര്‍പ്പുകളെയാണ് നാം ഇതുവരെ കണ്ടത്. അറിവ്, ഭൗതികദ്രവ്യം എന്നിവയുടെ ആത്യന്തികസത്യത്തെക്കുറിച്ചുള്ള സംശയാതീതങ്ങളും പൂര്‍ണങ്ങളുമായ തീര്‍പ്പുകള്‍ സാധ്യമോ എന്നതിനെക്കുറിച്ച് മേല്‍ക്കണ്ട സിദ്ധാന്തങ്ങളൊന്നും തന്നെ ആരാഞ്ഞില്ല.

പഞ്ചേന്ദ്രിയങ്ങളിലൂടെ വെളിവായതിനെ സത്യമെന്നു കരുതി. എല്ലാ പ്രതീതിക്കും നിദാനമായ ഒരു ആത്യന്തികസത്യം, മാറ്റമേ ഇല്ലാത്ത ഒരു യാഥാര്‍ത്ഥ്യം എന്നൊന്നുണ്ടോ എന്ന ചോദ്യം ചോദിക്കപ്പെട്ടില്ല. തത്വചിന്താ  പരമായ ഈ അന്വേഷണം, ഹിന്ദുമനസ്സിന്, അത്യന്തം ആവേശം നല്‍കുന്ന ഒന്നായിരുന്നു എന്നാണ് ദാസ്ഗുപ്ത ഈ വിശകലനത്തിന്റെ അവസാനം നിരീക്ഷിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.