ചാണക്യചന്ദ്രഗുപ്തൗ ച വിക്രമഃ ശാലിവാഹനഃ
സമുദ്രഗുപ്തഃ ശ്രീഹര്‍ഷഃ ശൈലേന്ദ്രോ ബപ്പരാവലഃ
പ്രാചീനഭാരതത്തില്‍ ശതവാഹനനന്‍ ശാലിവാഹനന്‍ എന്നീ പേരുകളില്‍ പ്രസിദ്ധിയാര്‍ജിച്ച രാജവംശത്തിന്റെ സാമ്രാജ്യം കൃഷ്ണാ, ഗോദാവരീ നദികള്‍ക്കിടയിലായിരുന്നു. ഈ വംശത്തില്‍ 30 രാജാക്കന്മാര്‍ പ്രസിദ്ധരാണ്. ഇവരില്‍ ഗൗതമീപുത്രന്‍, ശാലിവാഹനന്‍ എന്നിവര്‍ വിശേഷിച്ചും. യഥാര്‍ഥത്തില്‍ ഇവരുടെ തലസ്ഥാനം ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ജില്ലയിലെ ധനകടകം( ധരണികോട്) എന്ന നഗരമായിരുന്നു. പിന്നീട് ശാലിവാഹനന്‍ മഹാരാഷ്‌ട്രയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന വിദേശികളായ ശകന്മാരെ പരാജയപ്പെടുത്തുകയും ഗോദാവരീ തീരത്തുള്ള പ്രതിഷ്ഠാനപുര( പൈഠണ്‍)ത്തില്‍ പുതിയ തലസ്ഥാനം നിര്‍മിക്കുകയും ചെയ്തു. ശാലിവാഹനന്മാര്‍ക്കു മേല്‍ നേടിയ വിജയത്തിന്റെ പ്രതീകമായി ശാലിവാഹനശകവര്‍ഷത്തിന് തുടക്കമായി.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ
സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















