Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജസ്ഥാന്‍ മുഖ്യമന്ത്രിക്കെതിരെ സച്ചിന്‍ പൈലറ്റ്;കോട്ടയിലെ 107 ചോരക്കുഞ്ഞുങ്ങള്‍ മരിച്ചത് തണുത്തുവിറച്ച്

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Jan 5, 2020, 07:30 am IST
inIndia

ന്യൂദല്‍ഹി: രാജസ്ഥാനിലെ കോട്ട ജെകെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനുള്ളില്‍ മരിച്ച നവജാത ശിശുക്കളുടെ  എണ്ണം 107 ആയി ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയാണ് ശിശുമരണ നിരക്ക് ഇത്രയേറെ ഉയരാന്‍ കാരണം. വലിയ പ്രതിഷേധമാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഉയരുന്നത്. ആശുപത്രി പരിസരത്തുനിന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്ന അമ്പതിലേറെ പന്നികളെ ഇന്നലെ നഗരസഭ പിടികൂടി മാറ്റി. 

അതിനിടെ നവജാത ശിശുക്കള്‍  മരിച്ചത് തണുത്തുവിറച്ചാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള സജ്ജീകരണങ്ങള്‍ പോലും ഇവിടെയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ശരീരത്തിലെ ചൂട് അതിവേഗം നഷ്ടപ്പെടുന്ന അവസ്ഥ(ഹൈപ്പോ തെര്‍മിയ)യാണ് മരണകാരണം. ഊഷ്മാവ് കൃത്യമായി നിലനിര്‍ത്താനുള്ള സംവിധാനം ഇവിടെയില്ല. 

കുട്ടികളുടെ ശരീേരാഷ്മാവ് 35 ഡിഗ്രിയിലും താഴെയെത്തി. കുറഞ്ഞത് 37 ഡിഗ്രിയെങ്കിലും വേണ്ടിടത്താണിത്. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ 111 എണ്ണം ഉണ്ടായിരുന്നുവങ്കിലും 81 എണ്ണവും  കേടാണ്. റിപ്പോര്‍ട്ടില്‍ പറയന്നു.

എന്നാല്‍, വിഷയത്തില്‍ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കാതെ, കുട്ടികളുടെ മരണം തടയാനാവശ്യമായ എല്ലാ നടപടികളും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്റെ നിര്‍ദേശപ്രകാരം ദല്‍ഹിയില്‍ നിന്നുള്ള വിദഗ്ധ സംഘം കോട്ട ആശുപത്രിയിലെത്തി ചികിത്സാ മേല്‍നോട്ടം ഏറ്റെടുത്തു. എയിംസില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെയാണ് ഇവിടേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. 

ഇതിനിടെ, രാജസ്ഥാന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സംസ്ഥാന ഉപമുഖ്യമന്ത്രി കൂടിയായ സച്ചിന്‍ പൈലറ്റ് രംഗത്തെത്തി. മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കുന്ന പ്രതികരണമാണ് പൈലറ്റ് നടത്തിയത്. നിരവധി കുട്ടികള്‍ കോട്ടയില്‍ മരിച്ചെന്നും അതിന്റെ ഉത്തരവാദിത്വം നമുക്കാണെന്നും സച്ചിന്‍ പൈലറ്റ് തുറന്നടിച്ചു. 

പതിമൂന്ന് മാസം പിന്നിട്ട സര്‍ക്കാര്‍, ശിശുമരണങ്ങളുടെ ഉത്തരവാദിത്വം മുന്‍ സര്‍ക്കാരിനാണെന്ന് ന്യായീകരിക്കുന്നത് തെറ്റാണ്. ബിജെപി സര്‍ക്കാരിന്റെ കാലത്തും കുട്ടികള്‍ മരിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സച്ചിന്‍ പൈലറ്റ് വിശദീകരിച്ചു. 

ഇത്രയധികം കുട്ടികള്‍ നമ്മുടെ സംസ്ഥാനത്ത് മരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം നമ്മള്‍ ഏറ്റെടുക്കണം. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പ്രതികരണം കൂടുതല്‍ അനുകമ്പയോടെയും സൂക്ഷ്മതയോടെയും വേണമെന്നും പൈലറ്റ് ചൂണ്ടിക്കാട്ടി. കോട്ടയിലെ ശിശുമരണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണമെന്ന ആവശ്യം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെയാണ് സച്ചിന്‍ പൈലറ്റ് തന്നെ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. 

ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് കുട്ടികള്‍ കൂട്ടത്തോടെ മരിക്കാന്‍ കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എന്തൊക്കെ സഹായങ്ങളാണ് ആവശ്യമെന്ന് അറിയിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അവ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കോട്ട എംപി കൂടിയായ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള സ്ഥലത്തെത്തി കുട്ടികള്‍ മരിച്ച മാതാപിതാക്കളെ ആശ്വസിപ്പിച്ചു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

Entertainment

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.