Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തത്വസമീക്ഷ; വെദികന്യായശാസ്ത്രത്തിന്റെ നിലപാട്

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Jan 5, 2020, 04:13 am IST
inSamskriti

ന്യായശാസ്ത്രത്തിന്റെ ആചാര്യന്മാരാകട്ടെ അറിവ് എങ്ങിനെ ഉണ്ടാകുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു. പക്ഷേ,ദാസ്ഗുപ്തയുടെ അഭിപ്രായത്തില്‍, മറ്റേതൊരു വസ്തുപ്രതിഭാസവും പോലെ വെറുമൊരു ഒരു പ്രതിഭാസമല്ല അറിവ് എന്ന് മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. എന്നു മാത്രമല്ല, മറ്റു ഗുണ (qualtiy) ങ്ങളെപ്പോലെ ഇതുമൊരു ഗുണമാണെന്നും അതുകൊണ്ട് ബാഹ്യമാണെങ്കിലും ഭൗതികലോകത്തെ മറ്റു സംഭവങ്ങളെപ്പോലെ പല ഘടകങ്ങളുടെ ചേര്‍ത്തുവെക്ക (collocation) ലിലൂടെ സംഭവിക്കുന്നതും ആത്മാവുമായി ബന്ധപ്പെട്ട ഒന്നാണെന്നും അവര്‍ കരുതി. പ്രമാണം ബൗദ്ധര്‍ കരുതുംപോലെ പുതിയ അറിവ് (അനധിഗതാധിഗന്തൃ) നമുക്കു തരണമെന്നില്ല, പക്ഷെ എപ്പോഴൊക്കെ മേല്‍പ്പറഞ്ഞ പ്രമാണസംഗ്രഹ (collocation) ഉണ്ടാകുന്നുവോ അപ്പോഴൊക്കെ അറിവും (വസ്തുജ്ഞാനം മുമ്പേ ഉണ്ടെങ്കിലും ഇല്ലെങ്കിലും) സൃഷ്ടിക്കപ്പെടുന്നു എന്ന് അവര്‍ വാദിച്ചു.

ഉചിതമായ പ്രമാണസംഗ്രഹം ഉണ്ടായാല്‍ മുമ്പേ അറിഞ്ഞ ഒരു വസ്തുവിനെക്കുറിച്ചു വീണ്ടും വീണ്ടും അറിവുകളുടെ ആവര്‍ത്തനമുണ്ടാകാം.മറ്റു ഭൗതികസംഭവങ്ങള്‍ പോലെ അറിവും പ്രമാണസംഗ്രഹം എന്ന അതിന്റെ കാരണം ഉള്ളപ്പോഴെല്ലാം സംഭവിക്കാം. ഭൂമി, ജലം, അഗ്‌നി, വായു എന്നീ നാലു ഭൂതങ്ങളുടെ പരമാണുക്കളെ പോലെ തന്നെ സ്വതന്ത്രമായ അസ്ത്ിത്വം ഉള്ളവയാണ് സാമാന്യം (class), സമവായം(Inheritence) തുടങ്ങിയ വിഭാഗ (categories) ങ്ങളും എന്നു നയ്യായികര്‍ കരുതി. കുടത്തിന്റെ കറുത്ത നിറത്തെ അഗ്‌നി ചുവപ്പാക്കി മാറ്റുന്നതുപോലെയുള്ള ഒരു പ്രതിഭാസമാണ് ആത്മാവില്‍ അറിവിന്റെ ഉദയം എന്നതാണ് അവരുടെ നിലപാട്. മേല്‍പ്പറഞ്ഞ നിര്‍വികല്‍പബോധം (indeterminate consciousness) ഇന്ദ്രിയസമ്പര്‍ക്കം (sense contact), വസ്തു (object) തുടങ്ങിയവയുമായി കൂടിച്ചേര്‍ന്ന് സവികല്‍പ (determinate consciousness) മായിത്തീരുന്നു എന്ന് അവര്‍ കണക്കാക്കി. അണു (molecule) ചലനത്തിനേക്കാള്‍ സൂക്ഷ്മമായ മറ്റു ചലനങ്ങളില്ലെന്ന് അവര്‍ വിശ്വസിച്ചു. ഒരു പ്രത്യേകസംഗ്രഹം (collocation) മൂലം ഉണ്ടാകുന്ന ചലനം ഒരു പ്രത്യേകഫലത്തില്‍ കലാശിക്കുന്നു. ജ്ഞാനം അഥവാ അറിവ് എന്നതുംഅതുപോലെ പ്രത്യേക സാമഗ്രി (united collocation) കളുടേയും അവയുടെ ചലനങ്ങളുടേയും (ആത്മാവും മനസ്സും മനസ്സും ഇന്ദ്രിയങ്ങളും ഇന്ദ്രിയങ്ങളും വസ്തുക്കളും എന്നിത്യാദി ചേര്‍ച്ചകള്‍) ഫലമാണ്. ആശയപരമായ ഈ അവ്യക്തത മൂലം അറിവും ബാഹ്യലോകത്തെ സംഭവങ്ങളും തമ്മിലുള്ള താത്വികമായ വ്യത്യാസത്തെ തിരിച്ചറിയല്‍ നയ്യായികരെ സംബന്ധിച്ചിടത്തോളം

അസാധ്യമായിരുന്നു എന്നു ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. അതുകൊï് ന്യായശാസ്ത്രം അറിവിന്റെ ഉല്‍പത്തിയുടെ കാരണം, അറിവും വസ്തുപ്രപഞ്ചവും തമ്മിലുള്ള യഥാര്‍ത്ഥബന്ധങ്ങള്‍ എന്നിവയെ വിശദീകരിക്കുന്നതില്‍ പരാജയപ്പെടുന്നു. സുഖം, ദുഃഖം, ഇച്ഛിക്കല്‍ തുടങ്ങിയവ ഗുണങ്ങളാണെന്നും അവ ആത്മാവിന്റെതാണെന്നും ആത്മാവ് നിര്‍ഗുണമാണെന്നും അതിനെ നേരിട്ട് അറിയാന്‍ കഴിയില്ലെന്നും ജ്ഞാനം, സുഖം മുതലായ ഗുണങ്ങള്‍ സമവേത (inhere) ങ്ങളായ ഒരു സത്ത എന്ന് അനുമാനി (infer) ക്കാനേ കഴിയൂ എന്നും ആ ശാസ്ത്രം കരുതുന്നു. ദ്രവ്യങ്ങളെപ്പോലെ തന്നെ ഗുണങ്ങളും സ്വതന്ത്ര അസ്തിത്വമുള്ളവയാണെന്നും എന്നാല്‍ ഒരു പുതിയ വസ്തു ഉണ്ടാകുമ്പോള്‍ ഈ ഗുണങ്ങള്‍ ഓടിച്ചെന്ന് ആ വസ്തുവില്‍ സമവേതങ്ങളാകുന്നു എന്നും ആ ശാസ്ത്രം പറയുന്നു.

ന്യായശാസ്ത്രത്തിന്റെ പരിമിതികളെ ദാസ്ഗുപ്ത ഇപ്രകാരം വിലയിരുത്തുന്നു അനുമാനം എന്ന കല (art of inference) യുടെ സംവര്‍ദ്ധനത്തിന് ആയിരുന്നിരിക്കണം ന്യായശാസ്ത്രത്തില്‍ തുടക്കം മുതലേ മൗലികപ്രാധാന്യം നല്‍കിയിരുന്നത്. പിന്നീട് ആകണം അനുമാനത്തെ പ്രയോഗിച്ച് ഭൗതികാതീതസിദ്ധാന്ത (metaphysics) ങ്ങളുടെ നിഗമനങ്ങളിലെത്തിയത. ഇതില്‍ നിന്നാകണം അന്തര്‍നിരീക്ഷണ (itnrospection) പദ്ധതിയില്‍ അവര്‍ എത്തിച്ചേര്‍ന്നത്. പക്ഷേ അതു വേണ്ടവിധം പ്രയോഗിക്കാനുള്ള സാഹചര്യം ആ ശാസ്ത്രത്തില്‍ ഇല്ലാത്തതിനാല്‍ അനുമാനത്തെ തന്നെ എല്ലായിടത്തും പ്രയോഗിച്ചു. പ്രത്യക്ഷത്തിനെ വിശദീകരിക്കാന്‍ (ഘടത്വമുള്ളതിനാല്‍ ഇതു ഘടമാണ് എന്ന തരത്തില്‍) പോലും ഇതിനെ ഉപയോഗിച്ചു. വ്യക്തിഗതമായ അന്തരനുഭവത്തെ (spychologicl experience) അനുമാനം വഴി എത്തിച്ചേര്‍ന്ന ഫലത്തെ (നിഗമനത്തെ) വിമര്‍ശനപരമായി പരിശോധിക്കാനുപയോഗിക്കാതെ സാധൂകരിക്കാനുള്ള ഒരു ഉപഉപാധി (supplement) ആയി മാത്രം കണക്കാക്കി.

(തുടരും…)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

India

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

പുതിയ വാര്‍ത്തകള്‍

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.