ജയ്പൂര്‍: കോട്ടയിലെ ജെകെ ലോണ്‍ ആശുപത്രിയില്‍ ശിശുമരണം 107 കടന്നതിന് പിന്നാലെ സര്‍ക്കാരിനേയും മുഖ്യമന്ത്രി അശോക് ഗെലോട്ടിനേയും വിമര്‍ശിച്ച് ഉപ മുഖ്യമന്ത്രി സച്ചിന് പൈലറ്റ്. മരണത്തില്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും മുന്‍ സര്‍ക്കാരുകളെ പഴിച്ചിട്ട് കാര്യമില്ലെന്നും സച്ചിന് പൈലറ്റ് മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വ്യക്തമാക്കി. ഉത്തരവാദിത്തത്തോടെ വേണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍. രാജ്യത്തെ നടുക്കിയ ഹൃദയഭേദകമായ ഈ സംഭവത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ സര്ക്കാരിനാകില്ലായെന്നും സച്ചിന് പൈലറ്റ് കൂട്ടിച്ചേര്‍ത്തു. കോട്ട ആശുപത്രി സന്ദര്‍ശിച്ച ശേഷമായിരുന്നു സച്ചിന് പൈലറ്റിന്റെ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം.
മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിച്ചുള്ള ഉപമുഖ്യമന്ത്രിയുടെ തന്നെ പ്രസ്താവന കോണ്‍ഗ്രസ്സിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രാജസ്ഥാനിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതയും തമ്മിലടിയും ഇതോടെ മറനീക്കി പുറത്ത് വന്നിരിക്കുകയുമാണ്. ശിശുമരണത്തില്‍ പ്രതിഷേധിച്ച് ആശുപത്രിക്ക് പുറത്തുള്‍പ്പെടെ കഴിഞ്ഞ ദിവസം വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി അശോക് ഗെലോട്ട് സംഭവത്തിന്റെ ഉത്തരവാദിത്തം കഴിഞ്ഞ സര്‍ക്കാരുകളില്‍ ചാര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും സച്ചിന് പൈലറ്റിന്റെ തുറന്ന്പറച്ചില് ഗെലോട്ടിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: