തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. ഗവര്‍ണറെ ഭീഷണിപ്പെടുത്തി കേരളത്തില്‍ നിന്ന് ഓടിക്കാമെന്ന മനപ്പായസവും ഉണ്ണേണ്ടതില്ലായെന്നും ഇതല്ല, ഇതിലും വലിയ തടയലും വെല്ലുവിളിയും നടത്തിയാലും ഗവര്‍ണര്‍ ഇവിടെ തന്നെ കാണുമെന്നും വി മുരളീധരന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരട്ടിയോടിക്കാന്‍ സര്‍വ്വ സന്നാഹങ്ങളും പുറത്തെടുക്കുകയാണ്. ഗവര്‍ണര്‍ എന്തുകൊണ്ടാണ് നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്തതെന്ന് മനസിലാക്കാന്‍ കോടിയേരി ബാലകൃഷ്ണന് നിയമോപദേശം തേടുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിറങ്ങി വന്നയാളാണ് ആരിഫ് മൊഹമ്മദ് ഖാന്. ദേശീയ വാദിയായ മുസ്ലീമായി സര്‍വ്വരും അംഗീകരിക്കുന്ന അദ്ദേഹത്തെയാണ് വര്‍ഗ്ഗീയ വാദി മുസ്ലീങ്ങളുടെ പിന്തുണയില്‍ വോട്ടു നേടുന്നവര്‍ എതിര്‍ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെതിരെ വി മുരളീധരന് രംഗത്ത് വന്നിരുന്നു. പാര്‍ലമെന്റിലെ ജനപ്രതിനിധികള്‍ ചര്‍ച്ച ചെയ്ത് വോട്ടെടുപ്പിലൂടെ പാസാക്കി രാഷ്ട്രപതിയുടെ ഒപ്പിട്ട നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നത് എന്ത് ജനാധിപത്യ മര്യാദയാണെന്നും കേരള നിയമസഭ ജനാധിപത്യത്തെ പരിഹാസപാത്രമാക്കുകയാണ് ചെയ്തതെന്നും പ്രമേയത്തെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: