കൊച്ചി: മരട് ഫ്ളാറ്റുകള്‍ക്ക് സമീപത്തുള്ളവര്‍ ഞായറാഴ്ച മുതല്‍ വീടൊഴിയും. സ്ഫോടനത്തില്‍ വീടുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയും ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. വീട്ട് സാധനങ്ങളൊക്കെയായാണ് ഇവര്‍ താമസം മാറുന്നത്. സ്ഫോടനത്തിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കി.
സ്ഫോടനത്തില്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാകില്ലെന്നും എല്ലാവിധ മുന്‍ കരുതലുകളും എടുത്തതായി അധികൃതര്‍ ഉറപ്പ് പറഞ്ഞിട്ടും ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ സമീപത്തെ വീടുകളില്‍ വിള്ളല്‍ വീഴുകയായിരുന്നു. അതേസമയം സ്ഫോടനത്തിന്റെ ആഘാതം എത്രയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ആരും നല്‍കുന്നില്ല എന്നതാണ് നാട്ടുകാരുടെ പ്രധാന പ്രശ്നം. സ്ഫോടനത്തിന് ശേഷം തങ്ങളുടെ വീടുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ഇവര്‍ക്ക് കടുത്ത ആശങ്കയുണ്ട്.
എന്നാല്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് സ്ഫോടനങ്ങള്‍ക്ക് ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് ഓഫ്എക്സ്പ്ലോസീവ്, ഡോ. ആര്. വേണുഗോപാല്‍ പറയുന്നു. ഒരോ ഫ്ളാറ്റുകളുടെയും 200 മീറ്റര്‍ പരിധിയിലുള്ളവരെയാണ് സ്ഫോടന ദിവസം ഒഴിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: