തിരുവനന്തപുരം : ഭൂപരിഷ്കരണം ആദ്യഘട്ടം ഫലപ്രദമായി നടപ്പാക്കിയത് ഇഎംഎസ് സര്‍ക്കാരാണെന്ന് സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്. ചിലര്‍ക്കാണ് ചരിത്രം അറിയാത്തത്. സാവകാശം ഇരുന്ന് ചരിത്രം പഠിച്ച് മനസ്സിലാക്കിയാല്‍ ഇത്തരത്തില്‍ ആരോപണം ഉയര്‍ത്തില്ലായിരുന്നു.
ഭൂപരിഷ്കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷിക സമ്മേളനത്തില്‍ സി. അച്യൂത മേനോനെ കുറിച്ച് പരാമര്‍ശിച്ചില്ലെന്ന് ആരോപിച്ച് സിപിഐ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ചരിത്ര വസ്തുതകളെ മനപ്പൂര്‍വ്വം വിസ്മരിച്ചെന്ന് ആരോപിച്ച് മുഖപത്രമായ ജനയുഗത്തിലൂടെയാണ് കുറ്റപ്പെടുത്തിയത്.
അതേസമയം മഹാ അപരാധം പ്രവര്‍ത്തിച്ചെന്ന മട്ടിലാണ് ആരോപണം ഉയരുന്നത്. ചരിത്രത്തെ കുറിച്ച് അറിയാത്തത് അവര്‍ക്കാണ്. എന്നാല്‍ ചിലരെ ആക്ഷേപിക്കാന്‍ നിന്നില്ലെന്നത് ശരിയാണ്. കാര്‍ഷിക ബന്ധ ബില്ലിനെ തകര്‍ക്കാന്‍ കൂട്ടു നിന്നവരുടെ പേര് താന്‍ എടുത്ത് പറയാന്‍ നിന്നില്ല. മിച്ചഭൂമി ഇല്ലാതായത് അങ്ങിനെയാണ്. സര്‍ക്കാര്‍ ചെയ്തത് മാത്രമാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തെ മറച്ചുവെച്ചാല്‍ അത് ഇല്ലാതാകുന്നില്ല. ചരിത്രത്തോട് തെല്ലും സത്യസന്ധത പുലര്‍ത്താതെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്യുന്ന കാലഘട്ടമാണ് ഇപ്പോഴത്തേത്. കേരളത്തിന്റെ ചരിത്രയാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്നും ജനയുഗം കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: