കൊച്ചി: ശബരിമല ഭരണനിര്‍വഹണത്തിന് സുപ്രീംകോടതി നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ തയാറാക്കുന്ന പ്രത്യേക നിയമത്തിന്റെ കരട് പ്രസിദ്ധീകരിക്കണമെന്ന് ശബരിമല കര്‍മ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ ആവശ്യപ്പെട്ടു. അയ്യപ്പ ഭക്തര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്കാന് അവസരമുണ്ടാകണം.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന അയ്യപ്പഭക്തരോട് പോലീസ് മോശമായി പെരുമാറുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും ഇടപെടണം. തിരക്ക് ഏറിയതോടെ പമ്പ മുതല്‍ സന്നിധാനം വരെ അസൗകര്യങ്ങള്‍കൊണ്ട് അയ്യപ്പ ഭക്തര്‍ വീര്‍പ്പ് മുട്ടുകയാണ്. മണിക്കൂറുകളോളം വരിനില്‍ക്കുന്നവര്‍ക്ക് കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ്. പമ്പയില്‍ വിരിവയ്ക്കാനുള്ള അവസരം ഒരുക്കണം. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വേണം. വാഹനങ്ങള്‍ അനാവശ്യമായി പോലീസ് വഴിയില്‍ തടയുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല കര്‍മസമിതിയുടെയും സാമുദായിക സംഘടനാ നേതാക്കളുടെയും നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എസ്.ജെ.ആര്. കുമാര്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍ നിലപാട് മാറ്റിയ സാഹചര്യത്തില്‍ ആചാരലംഘനത്തിനെതിരെ നാപജപ സമരം സംഘടിപ്പിച്ചവര്‍ക്കെതിരെ എടുത്തിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണം. എഴുപതിനായിരത്തോളം ആളുകള്‍ക്കെതിരെയാണ് കള്ളക്കേസുകള്‍ എടുത്തിട്ടുള്ളത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ട കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തണം. ജനുവരി 15 ന് ക്ഷേത്രങ്ങളിലും വീടുകളിലും പ്രധാനസ്ഥലങ്ങളിലും മകരജ്യോതി തെളിയിക്കും വൈകിട്ട് 6 മുതല്‍ 7.15 വരെയാണ് ജ്യോതി തെളിയിക്കുന്നത്. കര്‍മ്മ സമിതി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്മാസ്റ്ററും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: