കണ്ണൂര്‍: എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് അനധികൃതമായി ഹാജര്‍ നല്കാത്തതിനാല് കോളേജില്‍ പ്രവേശിക്കാതെ തടയുന്നെന്ന് പരാതിയുമായി പ്രിന്‍സിപ്പല്‍. കൂത്തുപറമ്പ് എംഇഎസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊ. എന്‍. യൂസഫിനെയാണ് എസ്എഫ്ഐ- സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് കോളേജില്‍ പ്രവേശിപ്പിക്കാതെ തടയുന്നത്.
എസ്എഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പേര്‍ക്ക് അനധികൃതമായി ഹാജര്‍ നല്കാന് ആവശ്യപ്പെട്ടെങ്കിലും പ്രിന്‍സിപ്പല്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കോളേജിലേക്ക് പ്രവേശിപ്പിക്കാതെ വഴി തടയുകയുമായിരുന്നു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന് മുന്‍ വൈസ് ചെയര്‍മാനുമായ ഷൈന്‍, നേതാക്കളായ വിശാല്‍ പ്രേം, മുഹമ്മദ് എന്നിവരാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ഗവര്‍ണര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും പരാതി നല്കാന് തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം.
ഇവരെ താത്കാലികമായി പരീക്ഷയെഴുതാന്‍ പ്രിന്‍സിപ്പല്‍ അനുവദിച്ചെങ്കിലും സര്‍വകലാശാല പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്. എംഇഎസ് കോളേജിന്റെ പ്രിന്‍സിപ്പലായി രണ്ട് വര്‍ഷം മുമ്പാണ് പ്രൊഫ. എന്‍. യൂസഫ് ചാര്‍ജ് എടുക്കുന്നത്. തലശ്ശേരി ബ്രണ്ണന്‍ കോളേജിലും മൊകേരി ഗവണ്മെന്റ് കോളേജിലും സേവനം അനുഷ്ഠിച്ച ശേഷമാണ് യൂസഫ് എംഇഎസ് കോളേജില്‍ എത്തിയത്.
അതേസമയം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നന്ന് എസ്എഫ്ഐ അറിയിച്ചു. കൂടാതെ മാനേജ്മെന്റിന്റെ നിര്‍ദ്ദേശപ്രകാരം പ്രിന്‍സിപ്പല്‍ അവധിയില്‍ പ്രവേശിച്ചതാണെന്നുമാണ് എസ്എഫ്ഐയുടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: