ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഒരു പൊതുവേദിയില്‍ ഉയര്‍ന്ന ചോദ്യത്തിന് സ്മൃതി നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2018 ല്‍ ലോക വനിത ദിനത്തില്‍ സ്മൃതിയുടെ പ്രസംഗത്തിന്റെ ഒരു വീഡിയോയില്‍ നിന്നുള്ള ഈ ഭാഗമടങ്ങുന്ന ക്ലിപ്പ് അടര്‍ത്തിയെടുത്ത് സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമായ ടിക് ടോകില്‍ പങ്കു വെച്ചതോടെയാണ് ഇത് വൈറലായത്. ടിക് ടോകില്‍ പാഹിയാണ് വീഡിയോ പങ്കുവെച്ചത്. സ്മൃതി ഇറാനിയുടെ പ്രസംഗത്തിന് ആവേശത്തോടെ പ്രതികരിക്കുന്ന പാഹിയെയും വീഡിയോയില്‍ കാണാം.
Best reply to why Indian women walk behind her husband!!!???????????????????????????????? pic.twitter.com/rFEZClQKt1
— logical thinker (@murthykp) January 2, 2020
എന്തുകൊണ്ടാണ് ഇന്ത്യന്‍ സ്ത്രീകള്‍ ഭര്‍ത്താവിന്റെ പിന്നില്‍ നടക്കുന്നതെന്ന’ ചോദ്യത്തിന് സോഷ്യല്‍ മീഡിയയെ കീഴടക്കിയ മറുപടി സ്മൃതി ഇറാനി നല്‍കിയത്. ‘ഭാരതീയ സംസ്കാരത്തിന്റെ മഹത്വമായിരിക്കാം അത്. സ്ത്രീകള്‍ ഭര്‍ത്താവിന്റെ പിന്നില്‍ നടക്കണമെന്നാണ് ദൈവം തീരുമാനിച്ചിരിക്കുന്നത്. കാരണം, ഭര്‍ത്താവ് അദ്ദേഹത്തിന്റെ വഴിയില്‍ നിന്ന് വ്യതിചലിക്കുകയോ പതറി പോവുകയോ ചെയ്താല്‍ ഒരു കൈത്താങ്ങായി പിന്നില്‍ നിന്ന് മുറുകെ പിടിച്ച് ശരിയായ പാതയിലേക്ക് എത്തിക്കാന്‍ അപ്പോള്‍ ഭാര്യയ്ക്ക് മാത്രമേ കഴിയൂ. അതുകൊണ്ടാണ്, എപ്പോഴും ഭാര്യ ഭര്ത്താവിന്റെപിന്നില് നടക്കുന്നതെന്നായിരുന്നു സ്മൃതിയുടെ മാസ് മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: