ന്യൂദല്‍ഹി : പാക് അധിനിവേശ കശ്മീരില്‍ എന്തു നടപടിക്കും സൈന്യം തയ്യാറാണ്. നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പുതിയതായി ചുമതലയേറ്റ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ. ജമ്മു കശ്മീരിലുള്‍പ്പെടെ ഇന്ത്യയുടെ എല്ലാ അതിര്‍ത്തി പ്രദേശങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. നമുക്ക് പല പദ്ധതികളും ഉണ്ടെന്നും ചുമതലയേറ്റശേഷം ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഭീകര പ്രവര്‍ത്തനത്തിനു പണം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന് അവസാനിപ്പിക്കണമെന്ന് ചുമതലയേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് പാക് അധിനിവേശ കശ്മീര്‍ സംബന്ധിച്ചും അറിയിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ ഭീകരാക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും നടക്കാതിരിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.
മുഴുവന്‍ സമയവും ജാഗ്രതയോടെ ഇരിക്കേണ്ടത് പ്രധാനമാണ്. വിവിധ സാഹചര്യങ്ങളില്‍ അതു പാലിക്കപ്പെടേണ്ടതു കഠിനമായ ചുമതലയാണ്. നിര്‍ദ്ദേശം കിട്ടിയാല്‍ പാക് അധിനിവേശ കശ്മീര്‍ ആക്രമിക്കാന്‍ തയ്യാറാണെന്നും കരസേനാ മേധാവി പറഞ്ഞു. അതിര്‍ത്തിക്കപ്പുറത്തെ ഭീകര ക്യാംപുകളെക്കുറിച്ചും ഭീകര പരിശീലനത്തെക്കുറിച്ചും അറിയാം. അവയില്‍ ശ്രദ്ധ പുലര്‍ത്തുകയും അതിനനുസരിച്ച് പ്രതിരോധ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനു പിന്നാലെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങും പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: