Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തത്വസമീക്ഷ ചില പ്രധാനഹിന്ദു ദര്‍ശനങ്ങള്‍

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Dec 31, 2019, 05:17 am IST
inSamskriti

തത്വചിന്താപരവും പ്രമാണശാസ്ത്ര പരവും ആയ ചോദ്യങ്ങളോടു അന്നു പുലര്‍ത്തിയ പൊതുനിലപാടുകളെ നമുക്ക് ചുരുക്കത്തില്‍ മനസ്സിലാക്കാം. ആ. ഇ. ഋ ആറാം നൂറ്റാണ്ടു മുതല്‍ ഭാരതീയ തത്വചിന്തക്ക് ആക്കം കൂട്ടാന്‍ സഹായിച്ചത് ബൗദ്ധചിന്തകരായിരുന്നു എന്നു പല പണ്ഡിതന്മാരും കരുതുന്നു. അതുകൊണ്ട് ബൗദ്ധചിന്തകരുടെ നിലപാടുകളെ നമുക്ക് ആദ്യം പരിശോധിക്കാം. ബൗദ്ധമാര്‍ഗത്തിലെ ഒരു പ്രധാന

പിരിവാണ് സൗത്രാന്തികം എന്നു നാം കണ്ടു. ഒരു സൗത്രാന്തികബൗദ്ധദാര്‍ശനികന്റെ നിലപാട് ഇപ്രകാരമാണ്. തന്റെ  ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും നിറവേറലി (പുരുഷാര്‍ത്ഥം) ലായിരിക്കും ഏതൊരു വ്യക്തിയുടേയും ആകാംക്ഷ. അയാളുടെ എല്ലാ വ്യാപാരങ്ങളിലും ഇതു പ്രതിഫലിക്കും. അതുപക്ഷേ, ശരിയായ അറിവിനെ (സമ്യഗ്ജ്ഞാനം) ആശ്രയിച്ചിരിക്കുന്നു. ശരിയായ ്‌റിവാണല്ലോ അയാള്‍ (subject) ഇടപെടുന്ന വസ്തു (object) ക്കളുടെ ശരിയായ സ്ഥിതിയെക്കുറിച്ച് അയാലെ ബോധ്യപ്പെടുത്തുന്നത്. വസ്തുവിന്റെ നിജസ്ഥിതിയെ, യഥാര്‍ത്ഥഅവസ്ഥയെ ബോധ്യപ്പെടുത്തുന്നതാണല്ലോ ശരിയായ അറിവ് (right knowledge). വസ്തുക്കളെ പ്രകാശിപ്പിക്കുക, പ്രതിനിധാനം ചെയ്യുക എന്ന അര്‍ത്ഥത്തില്‍ പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള അറിവ് നമുക്കെല്ലാം ഉണ്ട് എന്നു വ്യക്തമാണല്ലോ. ഇക്കാര്യത്തെ സംബന്ധിച്ചുള്ള വിമര്‍ശനമോ പരിശോധനയോ ആവശ്യമില്ല. ഈ അറിവിനെക്കുറിച്ചുള്ള അന്വേഷണം, 

പിന്നീടുള്ള നമ്മുടെ അനുഭവത്തിനു യോജിക്കുന്നതാണോ ഇല്ലയോ (അനുഭവവിരുദ്ധം) എന്ന ഒത്തുനോക്കലില്‍ ഒതുങ്ങുന്നതാണ്. അതിനു കാരണം ഇതാണ് നമ്മുടെ പ്രവൃത്തികളെല്ലാം വസ്തുക്കളെക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ അടിസ്ഥാനത്തിലാണ്. 

പ്രവൃത്തികളിലൂടെയാണ് നാം നമ്മുടെ ലക്ഷ്യത്തെ സാക്ഷാല്‍കരിക്കുന്നത്. അനുഭവത്തിലുണ്ടാകേണ്ടതാണ് ഈ സാക്ഷാത്കാരം. ഒരു പ്രവൃത്തി ഇത്തരത്തില്‍ സാക്ഷാത്കാരസാധക (അര്‍ത്ഥപ്രാപകം) മാകണമെങ്കില്‍ ആ പ്രവുത്തിക്കു കാരണമായ അറിവ് ശരിയായ അറിവായേ തീരൂ. അതിനാല്‍ നാമേവരും നമ്മുടെ പ്രവൃത്തിക്കു പ്രേരകമായ അറിവ് ശരിയോ തെറ്റോ, ആ അറിവിനെ വിശ്വസിക്കാമോ എന്നു ആകുലരാണ്. അവിടെയാണ് പ്രമാണശാസ്ത്രത്തിന്റെ പ്രസക്തിയും. ഒരു അറിവ് ശരിയാണ് എന്നുറപ്പിക്കണമെങ്കില്‍ ആ അറിവു പ്രതിനിധാനം ചെയ്യുന്ന വസ്തു ബാഹ്യലോകത്ത് ആ പ്രതിനിധാനമനുസരിച്ചുള്ള  അനുഭവമേകുന്ന (സംവാദകത്വം) താകണം. വസ്തു ഉളവാക്കുന്ന അറിവേ ശരിയാകൂ കേവലം ഭാവനാജന്യമായത് ശരിയാകുകയില്ല.

‘ഞാന്‍ മുമ്പ് കണ്ട പശുവാണിത്’ എന്നു പറയുമ്പോള്‍ തവിട്ടു നിറവും  നാലു കാലും രണ്ടു കൊമ്പും മറ്റുമുള്ള ഒരു വസ്തുവിനെയാണ് പറയുന്ന ആള്‍ കാണുന്നത്. അല്ലാതെ ഇതു പശു ആണെന്നോ മുമ്പേ ഉള്ളതാണെന്നോ ഉള്ള കാര്യങ്ങള്‍ ആ കാഴ്ചയിലില്ല. കാണപ്പെട്ട വസ്തു ആ വക കാര്യങ്ങള്‍ കണ്‍മുന്നില്‍ സൃഷ്ടിക്കുന്നില്ല. എല്ലാം ക്ഷണികമായതിനാല്‍ ഞാനിപ്പോള്‍ കാണുന്ന വസ്തു ഏതെങ്കിലുമൊരു നിത്യമായ പേരു കൊണ്ട് ആരായേണ്ട പ്രശ്‌നവുമുദിക്കുന്നില്ല. ഇങ്ങനെ പേരും നിത്യത്വവും മറ്റും വസ്തുക്കളുമായി ബന്ധപ്പെടുന്നതിനെ കല്‍പനാ അഥവാ അഭിലാപം എന്നു പറയുന്നു. നമ്മുടെ അറിവിലെ ഇത്തരം അഭിലാപബന്ധം ഇല്ലാത്ത (കല്‍പനാപോഢം) ഭാഗമേ ശരിയായ അറിവാകൂ. മുമ്പേ ഉള്ളതാണ്, പശുവാണ് എന്നിങ്ങനെയുള്ള മേല്‍പ്പറഞ്ഞ അറിവിന്റെ ഭാഗങ്ങള്‍ വസ്തുപ്രത്യക്ഷം നല്‍കുന്നില്ല. അതുകൊണ്ടുതന്നെ ആ ഭാഗങ്ങള്‍ പ്രകടമായ ഭ്രാന്തിയാണ്. രൂപവുമായി ബന്ധപ്പെടാത്ത, നിര്‍വികല്‍പമായ, വസ്തുവിനെക്കുറിക്കുന്ന അറിവാണ് സത്യത്തില്‍ ഉണ്ടായത്. 

പ്രത്യക്ഷത്തിന്റെ ഫലമായി മനോവിജ്ഞാന (ചിന്ത) വും സുഖദു:ഖാത്മകമായ മാനസപ്രത്യക്ഷവും നിശ്ചിതമായി. ഒരു ക്ഷണത്തില്‍, പ്രത്യക്ഷം ജ്ഞാനത്തിന്റെ വിഷയം അഥവാ ഉള്ളടക്കം (ഗ്രാഹ്യം) ആയി വസ്തുവിനെ പ്രകാശിപ്പിക്കുന്നു. ആ വസ്തുജ്ഞാനം മറ്റൊരു ക്ഷണത്തില്‍ ബാഹ്യലോകത്ത് ഇതിനെ സാക്ഷാത്കരിക്കാവുന്നതാണ്, നേടാന്‍ കഴിയുന്നതാണ് എന്ന തരത്തിലുള്ള തോന്നലായി മാറുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.