Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തെരുവിലിറങ്ങിയവര്‍ തിരിച്ചറിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2019, 05:02 am IST
inEditorial

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ്- ഇടതുപക്ഷ കൂട്ടുകെട്ടില്‍ പ്രതിഷേധമെന്ന പേരില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങളുടെ തീവ്രത കുറഞ്ഞുവരുന്നുണ്ട്. ഇതൊരു ശുഭലക്ഷണമാണ്. ജനങ്ങള്‍ക്ക് ഈ വിഷയത്തില്‍ തിരിച്ചറിവുണ്ടാകുന്നു എന്നതിന്റെ ലക്ഷണം.

 പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം തെരുവിലിറങ്ങിയ മുസ്ലിം വിഭാഗത്തിലുള്ളവര്‍ തന്നെ ഈ നിയമം എന്തെന്നും എന്തിനെന്നും മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉത്തര്‍പ്രദേശ് തന്നെയാണ് ഇതിന് മികച്ച ഉദാഹരണം. യുപിയിലെ മുസാഫര്‍പൂര്‍, ബുലന്ദ്ഷഹര്‍  എന്നിവിടങ്ങളില്‍ നിയമത്തെ എതിര്‍ക്കുന്നവര്‍ നടത്തിയ അതിക്രമങ്ങള്‍ പ്രതിഷേധമെന്ന പേരില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച തിരുത്താന്‍ തയ്യാറാവുന്നു എന്നത് മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയേ അല്ലായിരുന്നു. ഇത്തരം അതിക്രമങ്ങള്‍ക്ക് മുസ്ലിം സമൂഹം ഇനി ഒരുക്കമല്ല എന്ന മുസാഫര്‍ നഗറിലെ മൗലാന കലീഫുള്ളയുടെ പ്രഖ്യാപനം മുതലെടുപ്പ് രാഷ്‌ട്രീയക്കാര്‍ക്കും ദഹിച്ച മട്ടില്ല. കാരണം പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാല്‍ ഇരകളാക്കപ്പെടുക മുസ്ലിം ജനതയാണെന്ന് പറഞ്ഞു ധരിപ്പിച്ചവര്‍ക്ക് വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്. മതമാണ് വലുത് എന്ന് ചിന്തിക്കുന്നവരുടെ മനസ്സില്‍ വിദ്വേഷത്തിന്റെ വിത്ത് പാകിയാല്‍ അത് വേഗം മുളപൊട്ടുമെന്ന് അവര്‍ക്കറിയാം. എന്നാലിന്ന് മുസ്ലിം സമൂഹം സത്യം തിരിച്ചറിഞ്ഞു തുടങ്ങി. അക്രമം നടത്താന്‍ തെരുവിലിറങ്ങി, ഒടുവില്‍ ജയിലില്‍ ആയപ്പോഴാണ് രാഷ്‌ട്രീയക്കാരുടെ തനിനിറം അവര്‍ മനസ്സിലാക്കിയതും. 

അല്‍പം വിവേചന ബുദ്ധിയോടെ ചിന്തിച്ചാല്‍ ഇല്ലാതാകുന്ന പ്രശ്‌നമേ പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിലുള്ളൂ. നിയമം നടപ്പാക്കിയാല്‍ ഇന്ത്യയില്‍ നിലവിലുള്ള മുസ്ലിങ്ങള്‍ക്ക് പൗരത്വം നഷ്ടമാകും എന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളാണ് രാജ്യത്തെ സമാധാന നില തകര്‍ത്തത്. ഇത്തരത്തിലൊരു ആശങ്ക മുസ്ലിം വിഭാഗത്തിനിടയില്‍ സൃഷ്ടിക്കുന്നതില്‍ ബിജെപി വിരുദ്ധ കക്ഷികള്‍ കുറച്ചൊക്കെ വിജയിക്കുകയും ചെയ്തു. വാസ്തവം തിരിച്ചറിഞ്ഞു തുടങ്ങിയതോടെ നിരത്തുകളില്‍ പ്രതിഷേധിച്ചവര്‍ അത് അവസാനിപ്പിച്ചു. ഇസ്ലാമിക തീവ്രവാദ- ദേശവിരുദ്ധ ശക്തികളുടെ സ്വാധീനത്തില്‍ ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലിങ്ങള്‍ അകപ്പെട്ടുവെന്നത് യാഥാര്‍ത്ഥ്യമാണ്. 

രാജ്യത്തിന്റെ പല ഭാഗത്തും പൗരത്വ ഭേദഗതി നിയമത്തിനെതിരെ അക്രമം നടത്തിയതിന് പിടികൂടപ്പെട്ടവരില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളില്‍പ്പെട്ടവരും ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇത്തരക്കാര്‍ക്ക് പരിശീലനം ലഭിച്ചത് കേരളത്തില്‍ നിന്നാണെന്നുമാണ് യുപിയില്‍ പിടിയിലായ അക്രമകാരികളില്‍ നിന്നും ലഭിച്ച വിവരം. കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ ഈ വെളിപ്പെടുത്തല്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്. 

കേരളത്തിനകത്തും പുറത്തും ഒരേ വിഷയത്തില്‍ പ്രതിഷേധിക്കുന്നവരുടെ നിലപാടുകളെയും ചോദ്യം ചെയ്യേണ്ടതുണ്ട്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ രാജ്യത്ത് ഉയര്‍ന്നുകേട്ട പെണ്‍ശബ്ദങ്ങളില്‍ ഒന്നായിരുന്നു കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയും ന്യൂദല്‍ഹി ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുമായ അയിഷ റെന്നയുടേത്. ദല്‍ഹി പോലീസിന്റെ നേരെ ചൂണ്ടുവിരല്‍ നീട്ടി ആക്രോശിക്കാന്‍ ധൈര്യം കാണിച്ച അയിഷ റെന്നയ്‌ക്കു കേരളത്തിലെ സിപിഎമ്മുകാര്‍ക്കു മുന്നില്‍ മുട്ടിടിച്ചു. പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അവര്‍ക്കുമുന്നില്‍ കൈകൂപ്പി നില്‍ക്കേണ്ടി വന്നു. എവിടെയാണ് യഥാര്‍ത്ഥ ഫാസിസമെന്നും സ്വാതന്ത്ര്യമെന്നും അയിഷയ്‌ക്കിപ്പോള്‍ മനസ്സിലായിട്ടുണ്ടാവും. ഇത്തരത്തില്‍ അസഹിഷ്ണുതയുടെ വിഷബീജം പേറുന്ന, ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളായി നിന്നുകൊണ്ട് കള്ള പ്രചാരണം നടത്തുകയും അതിന് ചുക്കാന്‍ പിടിക്കുകയും ചെയ്യുന്നവര്‍ സമൂഹത്തിന് മുന്നില്‍, പ്രത്യേകിച്ചും  മുസ്ലിം വിഭാഗത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെടുന്ന കാലം വിദൂരമല്ല. ഏത് കള്ളവും പലയാവര്‍ത്തി പറഞ്ഞാല്‍ സത്യമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കും. അത്തരക്കാരെ ലക്ഷ്യമിട്ട് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളില്‍ പൂര്‍ണമായും കെട്ടടങ്ങുമെന്നുറപ്പാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.