ന്യൂദല്‍ഹി: മലയാളിതാരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍. ശ്രീലങ്കക്കെതിരായ ടി 20 പരമ്പരയ്‌ക്കുള്ള പതിനാറംഗ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തി. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടുന്നത്. നേരത്തെ ബംഗ്ലാദേശ്, വിന്‍ഡീസ് ടീമുകള്‍ക്കെതിരായ പരമ്പരയ്‌ക്കുള്ള ടീമുകളില്‍ അംഗമായിരുന്നു. പക്ഷെ ഒരു മത്സരത്തില്‍പ്പോലും കളിക്കാനായില്ല.
പൂര്‍ണ ആരോഗ്യം വീണ്ടെുത്ത പേസര്‍ ജസ്പ്രീത് ബുംറയും ഓപ്പണര്‍ ശിഖര്‍ ധവാനും ടീമില്‍ തിരിച്ചെത്തി. അതേസമയം ഉപ നായകന്‍ രോഹിത് ശര്‍മയ്‌ക്ക് വിശ്രമം അനുവദിച്ചു.ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്‌ക്കുളള ടീമില്‍ ശര്‍മയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ആദ്യ ടി 20 മത്സരം ജനുവരി അഞ്ചിന് ഗുവാഹത്തിയില്‍ നടക്കും. രണ്ടാം മത്സരം ജനുവരി ഏഴിന് ഇന്‍ഡോറിലും അവസാന മത്സരം പൂനെയില്‍ പത്തിനും അരങ്ങേറും. ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ജനുവരി പതിനാലിന് ആരംഭിക്കും. ആദ്യ ഏകദിനം മുംബൈയിലാണ്. രണ്ടാം മത്സരം 17ന് രാജ്‌കോട്ടിലും മൂന്നാം മത്സരം ബെംഗളൂരുവില്‍ 19 നുംനടക്കും.
ഇന്ത്യന്‍ ടി 20 ടീം: വിരാട് കോഹ് ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്‌നി, ഷാര്‍ദുല്‍ താക്കുര്‍, മനീഷ് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, സഞ്ജു സാംസണ്‍.
ഇന്ത്യന്‍ ഏകദിന ടീം: വിരാട് കോഹ് ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡ്യ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, നവ്ദീപ് സെയ്‌നി, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ.
















