കൊല്‍ക്കത്ത: കമ്മിന്‍സിന് അവിശ്വസനീയ തുകയാണ് ലഭിച്ചതെന്ന് കരുതുന്നില്ലെന്ന് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഡിമാന്റിന് അനുസരിച്ചാണ് താരങ്ങളുടെ മൂല്യമുയരുന്നത്. ഇത്തരം ചെറിയ താരലേലങ്ങളില്‍ ഇത് സ്വാഭാവികമാണ്. ഇതുപോലൊരു ചെറിയ ലേലത്തിലാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് 14 കോടി ലഭിച്ചതെന്ന് ഗാംഗുലി പറഞ്ഞു. കൂടാതെ ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ശക്തമായ മത്സരമാണുണ്ടായത്. അതിനാലാണ് താരത്തിന്റെ തുക ഉയര്‍ന്നതെന്നും ഐപിഎല്‍ താരലേലത്തിന് ശേഷം സൗരവ് ഗാംഗുലി വ്യക്തമാക്കി.
ഐപിഎല്‍ താരലേലത്തില്‍ ഒരു വിദേശതാരത്തിന് ലഭിക്കുന്ന ഉയര്‍ന്ന തുകയാണ് കമ്മിന്‍സിന് ലഭിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ച് പേസര്‍മാര്‍ക്ക് കൂടുതല്‍ വേഗവും ബൗണ്‍സും നല്‍കും. പാറ്റ് കമ്മിന്‍സിന് ഇത് സഹായകമാകും എന്നും സൗരവ് പറഞ്ഞു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍ നായകന്‍ കൂടിയാണ് സൗരവ് ഗാംഗുലി.
















