ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടുമൊരു വിജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. രാത്രി 7.30 ന് കളി തുടങ്ങും.
പുതിയ സീസണില്‍ എടികെയെ തകര്‍ത്ത് അരങ്ങേറിയശേഷം ഒറ്റ മത്സരത്തില്‍പ്പോലും ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായില്ല. അവസാന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ ജംഷഡ്പൂരുമായി സമനില പിടിച്ചു. രണ്ട് ഗോളിന് പിന്നില്‍ നിന്നശേഷമാണ് പൊരുതക്കയറി സമനില നേടിയത്. ബ്ലാസ്‌റ്റേ്‌ഴ്‌സിന്റെ രണ്ട് ഗോളുകളും മെസി ബൗളിയാണ് നേടിയത്. ഈ സീസണില്‍ മെസിക്ക് നാലു ഗോളുകളായി. എട്ട് മത്സരങ്ങളില്‍ ഏഴു പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്.
അവസാന മൂന്ന് മത്സരങ്ങളില്‍ തോല്‍വിയറിയാത്ത ടീമാണ് ചെന്നൈയിന്‍ എഫ്‌സി. ഒരു ജയവും രണ്ട് സമനിലയും നേടി. ഏഴു മത്സരങ്ങളില്‍ ആറു പോയിന്റുമായി ചെന്നൈയിന്‍ എഫ്‌സി ഒമ്പതാം സ്ഥാനത്താണ്.
















