Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

എയിംസില്‍ ബിഎസ്‌സി നഴ്‌സിങ്, പാരാ മെഡിക്കല്‍ പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2019, 07:23 am IST
inEducation

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ന്യൂദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും മറ്റ് എയിംസുകളിലും 2020 വര്‍ഷത്തേക്കുള്ള ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ്, ബിഎസ്‌സി നഴ്‌സിങ് (പോസ്റ്റ് ബേസിക്), ബിഎസ്‌സി പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിന് മുന്‍കൂര്‍ അപേക്ഷാ സമര്‍പ്പണത്തിന് സമയമായി. കുറഞ്ഞ ഫീസില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കും. പാരാമെഡിക്കല്‍  വിഭാഗത്തില്‍ എയിംസ് ദല്‍ഹിയില്‍ ബാച്ചിലര്‍ ഓഫ് ഓപ്‌ടോമെട്രി, ബിഎസ്‌സി-മെഡിക്കല്‍ ടെക്‌നോളജി ഇന്‍ റേഡിയോഗ്രാഫി, ഡന്റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ്, ഡന്റല്‍ ഹൈജിന്‍, ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നോളജി കോഴ്‌സുകളിലും എയിംസ് ഭുവനേശ്വറില്‍ ബിഎസ്‌സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, ഓപ്പറേഷന്‍ തിയറ്റര്‍ & അനസ്‌തേഷ്യോളജി ടെക്‌നോളജി, മെഡിക്കല്‍ ടെക്‌നോളജി റേഡിയോഗ്രാഫി, റേഡിയോ തെറാപ്പി കോഴ്‌സുകളിലുമാണ് പ്രവേശനം. ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ്, ന്യൂദല്‍ഹി, ഭോപ്പാല്‍, ഭുവനേശ്വര്‍, ജോധ്പൂര്‍, പാറ്റ്‌ന, റായ്‌പൂര്‍, ഋഷികേശ് മുതലായ എയിംസുകളിലാണുള്ളത്. കോഴ്‌സുകളുടെ വിശദാംശങ്ങള്‍ പ്രോസ്‌പെക്ടസില്‍ ലഭിക്കും. 2020 ജൂണില്‍ ദേശീയതലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്‌ക്ക് കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. മറ്റ് കോഴ്‌സുകള്‍ക്ക് ദല്‍ഹിയാണ് പരീക്ഷാ കേന്ദ്രം.

പ്രവേശന യോഗ്യത: ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ്/പാരാ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്ലസ്ടു/ഹയര്‍ സെക്കന്‍ഡറി/ തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഇംഗ്ലീഷ് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 55/50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 ശതമാനം മാര്‍ക്കിളവുണ്ട്. (നഴ്‌സിങ്ങിന് 50%, പാരാമെഡിക്കലിന് 45% എന്നിങ്ങനെ മതിയാകും).ബിഎസ്‌സി നഴ്‌സിങ് (പോസ്റ്റ് ബേസിക്) കോഴ്‌സ് പ്രവേശനത്തിന് പ്ലസ്ടു പാസായിരിക്കണം. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറിയില്‍ അംഗീകൃത ഡിപ്ലോമയും സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനുണ്ടായിരിക്കണം.

രജിസ്‌ട്രേഷന്‍: പ്രവേശനത്തിനായുള്ള ബേസിക് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 12 ന് ആരംഭിച്ചു. ജനുവരി 16 വൈകിട്ട് 5 മണിവരെ രജിസ്റ്റര്‍ ചെയ്യാം രജിസ്‌ട്രേഷന്‍ സ്റ്റാറ്റസ് ജനുവരി 20 ന് അപ്‌ഡേറ്റ് ചെയ്യും. നിരസിച്ച രജിസ്‌ട്രേഷന്‍ അപാകതകള്‍ ജനുവരി 21നും 30നും ഇടയില്‍ പരിഹരിക്കാം. ഫൈനല്‍ സ്റ്റാറ്റസ് ഫെബ്രുവരി 4ന് അറിയാം. വിശദവിവരങ്ങളടങ്ങിയ 2020 ലെ പ്രോസ്‌പെക്റ്റസ് മാര്‍ച്ച് 12ന് അപ്ലോഡ് ചെയ്യാം.

ഫൈനല്‍ രജിസ്‌ട്രേഷനായുള്ള കോഡ് മാര്‍ച്ച്  14 നും ഏപ്രില്‍ 15 നും മധ്യേ ജനറേറ്റ് ചെയ്യാം. ഈ സമയപരിധിക്കുള്ളില്‍ ഫീസ് അടച്ച് പരീക്ഷാ കേന്ദ്രവും തെരഞ്ഞെടുക്കാം. ഫൈനല്‍ രജിസ്‌ട്രേഷന്‍ സ്റ്റാറ്റസ്, ബിഎസ്‌സി നഴ്‌സിങ് ഏപ്രില്‍ 22 നും മറ്റ് കോഴ്‌സുകളുടേത് ഏപ്രില്‍ 24 നും പ്രസിദ്ധീകരിക്കും. അഡ്മിഷനാവശ്യമായ രേഖകള്‍ മേയ് 4 വൈകിട്ട് 5 മണിക്കകം സമര്‍പ്പിക്കണം.

പ്രവേശന പരീക്ഷ: ബിഎസ്‌സി നഴ്‌സിങ് (പോസ്റ്റ് ബേസിക്)-ജൂണ്‍ 6 (10എഎം-11.30 എഎം), ബിഎസ്‌സി പാരാമെഡിക്കല്‍-ജൂണ്‍ 20 (10എഎം-11.30 എഎം), ബിഎസ്‌സി നഴ്‌സിങ് (ഓണേഴ്‌സ്) ജൂണ്‍ 28 (10എഎം-12.00 നൂണ്‍).

2019 വര്‍ഷത്തെ പ്രവേശനത്തില്‍ ബേസിക് രജിസ്‌ട്രേഷന്‍ സ്വീകരിച്ചിട്ടുള്ള പക്ഷം 2020 വര്‍ഷത്തേക്കുള്ള ഫൈനല്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ബേസിക് രജിസ്‌ട്രേഷന്‍ വീണ്ടും നടത്തേണ്ടതില്ല.

എയിംസില്‍ എംഎസ്‌സി: ബേസിക് രജിസ്‌ട്രേഷന്‍ ജനുവരി 16 നകം

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ന്യൂദല്‍ഹിയിലും മറ്റ് എയിംസുകളിലും 2020 വര്‍ഷത്തേക്കുള്ള എംഎസ്‌സി നഴ്‌സിങ്, എംഎസ്‌സി മെഡിക്കല്‍ അനാട്ടമി, ബയോ കെമിസ്ട്രി, ബയോഫിസിക്‌സ്, മെഡിക്കല്‍ ഫിസിയോളജി, മെഡിക്കല്‍ ഫാര്‍മക്കോളജി, എംഎസ്‌സി ബയോ ടെക്‌നോളജി കോഴ്‌സുകളില്‍ പ്രവേശനത്തിന് ബേസിക് രജിസ്‌ട്രേഷന്‍ ഇപ്പോള്‍ നടത്താം. ജനുവരി 16 നകം രജിസ്റ്റര്‍ ചെയ്യണം. അപാകങ്ങള്‍ പഹിരിക്കുന്നതിന് ജനുവരി 21 മുതല്‍ 30 വരെ സൗകര്യം ലഭിക്കും. ഫൈനല്‍ സ്റ്റാറ്റസ് ഫെബ്രുവരി 4 ന് അറിയാം. വിശദവിവരങ്ങളടങ്ങിയ 2020ലെ പ്രോസ്‌പെക്ടസ് മാര്‍ച്ച് 12 ന് അപ്‌ലോഡ് ചെയ്യും.

ഫൈനല്‍ രജിസ്‌ട്രേഷനായുള്ള കോഡ് മാര്‍ച്ച് 14 നും ഏപ്രില്‍ 25 നും മധ്യേ ജനറേറ്റ് ചെയ്യാം. ഇതോടൊപ്പം ഫീസ് അടച്ച് പരീക്ഷാ കേന്ദ്രവും തെരഞ്ഞെടുക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ടാവും. അപേക്ഷയുടെ ഫൈനല്‍ സ്റ്റാറ്റസ് എംഎസ്‌സി നഴ്‌സിങ്ങിന്റേത് ഏപ്രില്‍ 27 നും മറ്റ് എംഎസ്‌സി കോഴ്‌സുകളുടേത് ഏപ്രില്‍ 29 നും പ്രസിദ്ധപ്പെടുത്തും. 

പ്രവേശന യോഗ്യത: എംഎസ്‌സി നഴ്‌സിങ്-അംഗീകൃത നഴ്‌സിങ് ബിരുദം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. മറ്റ് എംഎസ്‌സി കോഴ്‌സുകള്‍ക്ക് -എംബിബിഎസ്/ബിഡിഎസ് (55% മാര്‍ക്കില്‍ കുറയരുത്) അല്ലെങ്കില്‍ ബിവിഎസ്‌സി/ബിഫാം/ബിപിടി/ബിഎസ്‌സി-ബയോളജി/ലൈഫ് സയന്‍സസ്/ഫിസിക്‌സ്/മാത്തമാറ്റിക്‌സ്/കെമിസ്ട്രി/റേഡിയോഗ്രാഫി/ന്യൂക്ലിയര്‍ മെഡിക്കല്‍ ടെക്‌നോളജി/റിപ്രൊഡക്ടീവ് ബയോളജി & ക്ലിനിക്കല്‍ റേഡിയോളജി മുതലായവയില്‍ 60% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5% മാര്‍ക്കിളവുണ്ട്. 

പ്രവേശന പരീക്ഷ: എംഎസ്‌സി നഴ്‌സിങ്-ജൂണ്‍ 6 (10എഎം-11.30 എഎം), മറ്റ് എംഎസ്‌സി കോഴ്‌സുകള്‍ക്ക്-ജൂലൈ 4 (10എഎം-11.30 എഎം), എംഎസ്‌സി ബയോ ടെക്‌നോളജി-ഉച്ചയ്‌ക്കുശേഷം 3 മുതല്‍ 4.30 മണിവരെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

New Release

പ്രിയതമൻ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.