Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ക്രിസ്മസിന്റെ പിറ്റേന്ന് 2,000 അടി വീതിയുള്ള ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകും, വേഗത മണിക്കൂറില്‍ 27,500 മൈല്‍, അതായത് എഫ് 16 ജെറ്റ് യുദ്ധവിമാനത്തെക്കാള്‍ 18 മടങ്ങ്

മൊയ്തീന്‍ പുത്തന്‍‌ചിറbyമൊയ്തീന്‍ പുത്തന്‍‌ചിറ
Dec 14, 2019, 11:20 am IST
inWorld

വാഷിംഗ്ടണ്‍: ക്രിസ്മസ് ദിനത്തിന്റെ പിറ്റേന്ന് ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തുകൂടെ സുരക്ഷിതമായി കടന്നുപോകുമെന്ന് നാസ പറയുന്നു. 310442 (2000 CH59) എന്നറിയപ്പെടുന്ന ഈ ബഹിരാകാശ പാറ ഡിസംബര്‍ 26 ന് രാവിലെ 07:54ന് (UTC) (2:54 a.m. EST) ഭൂമിയോട് ഏറ്റവും അടുത്തുവരും. ഈ സമയത്ത് ഇത് ഭൂമിയില്‍ നിന്ന് 0.05 ജ്യോതിശാസ്ത്ര യൂണിറ്റുകള്‍ അഥവാ 4.5 ദശലക്ഷം മൈല്‍ അകലെയായിരിക്കുമെന്ന് നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് സ്റ്റഡീസില്‍ (സി.എന്‍.ഇ.ഒ.എസ്) നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നു.

ഈ ഛിന്നഗ്രഹ സമീപനം ജ്യോതിശാസ്ത്രപരമായി വളരെ അടുപ്പമുള്ളതാണെന്ന് സി.എന്‍.ഇ.ഒ.എസ് ഡയറക്ടര്‍ പോള്‍ ചോഡാസ് പറഞ്ഞു. ഈ ഛിന്നഗ്രഹത്തിന്റെ ഗുണങ്ങളെക്കുറിച്ച് നമുക്ക് വളരെക്കുറച്ചേ അറിയൂവെങ്കിലും, ചോഡാസ് പറയുന്നതനുസരിച്ച്, അതിന്റെ തെളിച്ചത്തെ അടിസ്ഥാനമാക്കി അതിന്റെ വലിപ്പം എത്രയുണ്ടാകുമെന്ന് നമുക്ക് ഒരു ഏകദേശ ധാരണയുണ്ട്. ഇതിന് 919 മുതല്‍ 2,034 അടി വരെ വ്യാസമുണ്ടാകുമെന്ന് സിഎന്‍ഇഎസ് കണക്കാക്കുന്നു. മുകളിലെ കണക്ക് എടുക്കുകയാണെങ്കില്‍, ഇത് 1700 അടിയിലധികം ഉയരമുള്ള ചിക്കാഗോയിലെ വില്ലിസ് ടവറിനേക്കാള്‍ (സിയേഴ്സ് ടവര്‍) അല്പം വലുതായിരിക്കും.  

ഛിന്നഗ്രഹം ഭൂമിയെ മറികടന്ന് മണിക്കൂറില്‍ 27,500 മൈല്‍ വേഗതയില്‍ സഞ്ചരിക്കും. അതായത് ഒരു എഫ് 16 ജെറ്റ് യുദ്ധവിമാനത്തെക്കാള്‍ 18 മടങ്ങ് വേഗത്തില്‍.  CH59-നെ ഭൂമിക്കു സമീപമുള്ള ഒബ്ജക്റ്റ് (NEO) എന്നാണ് വിശേഷിപ്പിക്കുന്നത്.  സൂര്യനു ചുറ്റും സഞ്ചരിക്കുന്ന ഏത് ധൂമകേതുവും അല്ലെങ്കില്‍ ഛിന്നഗ്രഹവും, നക്ഷത്രത്തിന്റെ 121 ദശലക്ഷം മൈലിനുള്ളിലും ഭൂമിയുടെ ഭ്രമണപഥത്തിന്‍റെ 30 ദശലക്ഷം മൈലിലും സഞ്ചരിക്കുന്നു.

കൂടാതെ, CH59 നെ ‘അപകടകരമായേക്കാവുന്നവ’ എന്ന് തരംതിരിച്ചിട്ടുണ്ട്. കാരണം ഇത് 460 അടിയിലധികം വ്യാസമുള്ളതായാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, ഭാവിയിലെ ഇതിന്റെ പാത ഭൂമിയുടെ 0.05 ജ്യോതിശാസ്ത്ര യൂണിറ്റുകള്‍ക്കുള്ളിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ‘നിരവധി നൂറ്റാണ്ടുകളിലും സഹസ്രാബ്ദങ്ങളിലും CH59 ഛിന്നഗ്രഹങ്ങള്‍ ഭൂമി മുറിച്ചുകടക്കുന്ന ഭ്രമണപഥങ്ങളായി പരിണമിച്ചേക്കാം,’ ചോഡാസ് പറഞ്ഞു. ‘അതിനാല്‍ വരും ദശകങ്ങളില്‍ അവയെ നിരീക്ഷിക്കുന്നതും അവയുടെ ഭ്രമണപഥങ്ങള്‍ എങ്ങനെ വികസിക്കുന്നുവെന്ന് പഠിക്കുന്നതും ഉചിതമായിരിക്കും.’

CH59- ന്റെ കാര്യത്തില്‍, ഈ ഛിന്നഗ്രഹത്തിന്‍റെ ഭ്രമണപഥം നമുക്ക് നന്നായി അറിയാം. അടുത്ത നൂറ്റാണ്ടിലോ അതിനുശേഷമോ ബഹിരാകാശ പാറ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയില്ലെന്ന് സി.എന്‍.ഇ.ഒ.എസ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. 2000 ഫെബ്രുവരി രണ്ടിന് ലിനിയര്‍ സര്‍വേയാണ് ഇത് ആദ്യമായി കണ്ടെത്തിയത്. അന്നുമുതല്‍ ശാസ്ത്രജ്ഞര്‍ ഇത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

നിലവില്‍ 460 അടി വ്യാസമുള്ള 25,000 എന്‍.ഇ.ഒ.കളെക്കുറിച്ച് നമുക്കറിയാം, മൊത്തം കണക്കുകളുടെ 35 ശതമാനം ഞങ്ങള്‍ കണ്ടെത്തിയതായി ചോഡാസ് പറഞ്ഞു. ‘എന്നാല്‍ 10 മീറ്ററില്‍ (33 അടി) വലുപ്പമുള്ള എല്ലാം കണക്കാക്കിയാല്‍, മൊത്തം ജനസംഖ്യ 100 ദശലക്ഷം പോലെയാണ്. അതില്‍ ഒരു ശതമാനം മാത്രമേ ഞങ്ങള്‍ കണ്ടെത്തിയിട്ടുള്ളൂ,’ ചോഡാസ് പറഞ്ഞു. ‘അപകടകരമായ ഛിന്നഗ്രഹങ്ങള്‍ക്ക് (പി.എച്ച്.എ) ആകെ ജനസംഖ്യ 5,000 ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.’ 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ബില്‍ രാജ്യസഭയും പാസാക്കി

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

Kerala

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

India

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

India

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.