സുപ്രസിദ്ധ കൃഷ്ണഭക്തനായ രസ്ഖാന്റെ പൂര്‍ണനാമം സയ്യിദ് ഇബ്രാഹിം രസ്ഖാന്‍ എന്നാണ്. ദില്ലിയിലെ പഠാണ്‍ സര്‍ദാറായിരുന്ന ഇദ്ദേഹത്തിന് ദേശീയ പരമ്പരയുമായി അഭേദ്യബന്ധമുണ്ടായിരുന്നു. ശ്രീകൃഷ്ണസക്തി ലഹരിയില്‍ മുഴുകിക്കഴിഞ്ഞിരുന്ന ഇദ്ദേഹം വ്രജഭാഷയില്‍ ഭക്തിരസപ്രധാനമായ ഒട്ടേറെ പദങ്ങള്‍ രചിച്ചിട്ടുണ്ട്. വൃന്ദാവനത്തിലെ ഗോസ്വാമി വിട്ഠലനാഥന്‍ ഇദ്ദേഹത്തിന്
പുഷ്ടിമാര്‍ഗ ദീക്ഷ നല്‍കി. ഇദ്ദേഹത്തിന്റെ രചനകളില്‍ കൃഷ്ണഭക്തിയുടെ നിര്‍മലവും ഉദാത്തവുമായ ഭാവങ്ങള്‍ സുന്ദരമായി സുന്ദരമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ‘സുജാല്‍ രസ്ഖാന്‍’, ‘പ്രേമവാടിക’, എന്നിവ ഇദ്ദേഹത്തിന്റെ കാവ്യഗ്രന്ഥങ്ങളാണ്.
















